Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഭിഭാഷകരില്ലാത വാദിച്ച് ജയിച്ച് ബിജു രാധാകൃഷ്ണൻ; രശ്മി കൊലക്കേസിൽ ഹൈക്കോടതി ബിജുവിനെയും അമ്മയേയും വെറുതെവിട്ടു; നഗ്നഫോട്ടോകൾ എടുത്തു ബ്ലാക്ക് മെയിൽ ചെയ്തുവെന്നും തലയ്ക്കടിച്ച് പീഡിപ്പിച്ചുവെന്നുമുള്ള സരിതയുടെ മൊഴിയും അമ്മയെ കൊന്നത് 'അയാളാ'ണെന്ന മകന്റെ മൊഴിയും രാധാകൃഷ്ണന് ശിക്ഷ നൽകാൻ പര്യാപ്തമല്ലെന്ന് കോടതി; കൊലക്കേസ് പ്രതി നേരിട്ട് വാദിച്ച കേസിൽ വിജയം നേടി ബിജു

അഭിഭാഷകരില്ലാത വാദിച്ച് ജയിച്ച് ബിജു രാധാകൃഷ്ണൻ; രശ്മി കൊലക്കേസിൽ ഹൈക്കോടതി ബിജുവിനെയും അമ്മയേയും വെറുതെവിട്ടു; നഗ്നഫോട്ടോകൾ എടുത്തു ബ്ലാക്ക് മെയിൽ ചെയ്തുവെന്നും തലയ്ക്കടിച്ച് പീഡിപ്പിച്ചുവെന്നുമുള്ള സരിതയുടെ മൊഴിയും അമ്മയെ കൊന്നത് 'അയാളാ'ണെന്ന മകന്റെ മൊഴിയും രാധാകൃഷ്ണന് ശിക്ഷ നൽകാൻ പര്യാപ്തമല്ലെന്ന് കോടതി; കൊലക്കേസ് പ്രതി നേരിട്ട് വാദിച്ച കേസിൽ വിജയം നേടി ബിജു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസിൽ സോളാർ തട്ടിപ്പു കേസിലെ പ്രതി കൂടിയായ ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടു. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് വിചാരണക്കോടതിയുടെ ജീവപര്യന്തം വിധി റദ്ദ് ചെയ്തത്. ബിജുവിന്റെ അമ്മ രാജമ്മാളിനെയും വെറുതെവിട്ടു. 2006 ഫെബ്രുവരി നാലിനാണ് ആദ്യ ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയുമായിരുന്നു വിചാരണക്കോടതിയുടെ ശിക്ഷാവിധി. ഇതിനെതിരെ ബിജു രാധാകൃഷ്ണൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബിജുവിനെതിരെ പ്രോസിക്യൂഷൻ നിരത്തിയ തെളിവുകൾ കുറ്റക്കാരനെന്നു വിധിക്കാൻ പര്യാപ്തമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തൽ.

കൊലക്കേസ് പ്രതി നേരിട്ടെത്തി കേസ് വാദിക്കുന്ന അത്യപൂർവ കേസുകൂടിയായിരുന്നു ഇത്. ബിജു രാധാകൃഷ്ണൻ ഹൈക്കോടതിയിൽ നേരിട്ടെത്തിയാണ് കേസ് വാദം നടത്തിയത്. അഭിഭാഷകർ മുഖേനെയല്ലാതെ എത്തുന്ന ഹർജിക്കാരെ പെറ്റിഷണർ ഇൻ പേഴ്‌സൻ എന്ന നിലയിൽ വാദിക്കാൻ ഹൈക്കോടതി അനുവദിക്കാറുണ്ടെങ്കിലും കൊലക്കേസ് പ്രതിക്ക് നേരിട്ട് വാദിക്കാൻ അനുമതി നൽകുന്നത് അപൂർവമാണ്. കീഴ്‌ക്കോടതികളിൽ യഥാർഥ വസ്തുതകൾ നേരിട്ട് ബോധിപ്പിക്കാൻ കഴിയാതിരുന്നതിനാലാണ് ഹൈക്കോടതിയിൽ സ്വന്തം നിലയ്ക്ക് വാദം നടത്താൻ തീരുമാനിച്ചതെന്ന് ബിജു രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൊലക്കുറ്റം, സ്ത്രീപീഡനം, ശാരീരിക പീഡനം, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ബിജുവിനെതിരെ ചുമത്തിയിരുന്നത്.

തന്റെ നഗ്‌നഫോട്ടോകൾ എടുത്ത് ബിജു രാധാകൃഷ്ണൻ ബ്ലാക്മെയിൽ ചെയ്തുവെന്നായിരുന്നു സോളാർ കേസിലെ ഒന്നാം പ്രതിയും ബിജു രാധാകൃഷ്ണന്റെ പങ്കാളിയുമായിരുന്ന സരിതയുടെ മൊഴി. നഗ്‌നഫോട്ടോകൾ കാട്ടി ബിജു പലരിൽ നിന്നും പണം തട്ടി. ബിജു നിരന്തരം ഉപദ്രവിക്കുമായിരുന്നു. തലയ്ക്ക് അടിച്ചാണ് പീഡിപ്പിച്ചിരുന്നത്. ഇത്തരത്തിലാകാം ആദ്യ ഭാര്യ രശ്മിയെ വധിച്ചതെന്നും സരിത മൊഴി നൽകിയിരുന്നു. മൊഴി നൽകുന്നതിനിടെ സരിത പല തവണ പൊട്ടിക്കരഞ്ഞു. അമ്മ രശ്മിയെ കൊന്നത് അച്ഛനാണെന്ന് മകനും മൊഴി നൽകിയിരുന്നു. മകൻ അച്ഛനെ അയാൾ എന്നാണ് കോടതിയിൽ വിശേഷിപ്പിച്ചത്. അമ്മയെ കൊന്നയാളെ അച്ഛൻ എന്ന് വിളിക്കാൻ കഴിയില്ലെന്ന് മകൻ കോടതിയിൽ പറഞ്ഞു.

2006 ഫെബ്രുവരി മൂന്നിനു രാത്രിയിലാണു കൊല്ലം കുളക്കടയിൽ ബിജു രാധാകൃഷ്ണന്റെ വീട്ടിൽ രശ്മി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ദിവസം അച്ഛന്റെ മർദ്ദനത്തെ തുടർന്ന് അമ്മയുടെ മൂക്കിൽ നിന്ന് രക്തം വന്നു. അമ്മയുടെ വായിൽ ബ്രൗൺ നിറമുള്ള ദ്രാവകം ഒഴിച്ച് വീണ്ടും മർദ്ദിച്ചു. തുടർന്ന് അച്ഛൻ അമ്മയുടെ കൈയിൽ പിടിച്ച് വലിച്ചിഴച്ച് കുളിമുറിയിലേക്ക് കൊണ്ടുപോയി. താൻ കരഞ്ഞ്  ഉറങ്ങിപ്പോയെന്നും അടുത്ത ദിവസം അമ്മ കുളിമുറിയിൽ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്നും മകൻ മൊഴി നൽകിയിരുന്നു.

ഭാര്യ രശ്മിക്കു മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം വലിച്ചിഴച്ചു കുളിമുറിയിലെത്തിച്ചു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു ബിജുവിനെതിരെയുള്ള കേസ്. കൊലപാതകം, സ്ത്രീപീഡനം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ബിജുവിനെതിരെ ചുമത്തിയിരുന്നു. സ്ത്രീപീഡനം, തെളിവു നശിപ്പിക്കാൻ കൂട്ടുനിൽക്കൽ എന്നീ കുറ്റങ്ങളായിരുന്നു ബിജുവിന്റെ അമ്മ രാജമ്മാളിനെതിരെ ചുമത്തിയിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP