Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹബന്ധം വേർപെടുത്തിയ ഭാര്യയ്ക്ക് സ്ത്രീധനം മടക്കി നൽകാൻ മോഹൻദാസ് കണ്ടെത്തിയ വഴി മോഷണം! സ്വർണ്ണവും പണവും കണ്ടെത്താൻ കട്ടപ്പാരയും ഗ്യാസ്‌കട്ടറുമായി മോഷ്ടിക്കാൻ ഇറങ്ങിയപ്പോൾ സുഹൃത്തിനെയും കൂടെക്കൂട്ടി; ധനകാര്യ സ്ഥാപനത്തിൽ പൂട്ടുപൊളിച്ച് അകത്തു കയറിയെങ്കിലും സേഫ്റ്റി അലറാം അടിച്ചതോടെ ഓടിരക്ഷപെട്ടു; ഉപേക്ഷിച്ചു കടന്ന ഗ്യാസ് സിലിണ്ടറിനെ ചുറ്റിപ്പറ്റിയ അന്വേഷണത്തിൽ കുടുങ്ങി മോഷ്ടാക്കൾ

വിവാഹബന്ധം വേർപെടുത്തിയ ഭാര്യയ്ക്ക് സ്ത്രീധനം മടക്കി നൽകാൻ മോഹൻദാസ് കണ്ടെത്തിയ വഴി മോഷണം! സ്വർണ്ണവും പണവും കണ്ടെത്താൻ കട്ടപ്പാരയും ഗ്യാസ്‌കട്ടറുമായി മോഷ്ടിക്കാൻ ഇറങ്ങിയപ്പോൾ സുഹൃത്തിനെയും കൂടെക്കൂട്ടി; ധനകാര്യ സ്ഥാപനത്തിൽ പൂട്ടുപൊളിച്ച് അകത്തു കയറിയെങ്കിലും സേഫ്റ്റി അലറാം അടിച്ചതോടെ ഓടിരക്ഷപെട്ടു; ഉപേക്ഷിച്ചു കടന്ന ഗ്യാസ് സിലിണ്ടറിനെ ചുറ്റിപ്പറ്റിയ അന്വേഷണത്തിൽ കുടുങ്ങി മോഷ്ടാക്കൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: വിവാഹ മോചനത്തെത്തുടർന്ന് മുൻ ഭാര്യയ്ക്ക് നൽകാനുള്ള സ്വർണ്ണവും പണവും സംഘടിപ്പിക്കാനും വീടിന്റെ ലോൺ കുടിശ്ശിക തീർക്കാനും ലക്ഷ്യമിട്ട് മോഷണവും കവർച്ചയും നടത്തിയ ഗ്യാസ് ഏജൻസി ജീവനക്കാരനും സുഹൃത്തും പൊലീസ് പിടിയിൽ. ഇടുക്കി കഞ്ഞിക്കുഴി കീരിത്തോട് പകുതിപ്പാലം പുത്തൻപുരയിൽ ബിനു എന്ന് വിളിക്കുന്ന മോഹൻ ദാസ് (42) ഇയാളുടെ സുഹൃത്തും നാട്ടുകാരനുമായ കല്ലുവെട്ടാംകുഴിയിൽ ഷിബു (36) എന്നിവരെയാണ് കോതമംഗലം സി ഐ റ്റി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

പൈങ്ങോട്ടൂരിൽ എസ് ബി ഐ എ ടി എമ്മിലും തൃക്കാരിയരുരിലെ ധനശക്തി ഫിനാൻസിലും രണ്ട് സ്‌കൂളുകളിലും വീടുകളിലുമുൾപ്പെടെ ഇവർ എട്ടിടങ്ങളിൽ കവർച്ചയ്ക്ക് ലക്ഷ്യമിട്ട് എത്തിയെന്നും സ്‌കൂളുകളിൽ മാത്രമാണ് പേരിനെങ്കിലും ഇത് വിജയിച്ചതെന്നു മാണ് ഇവർ ഇരുവരെ പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ള വിവരം. കോതമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂളുകളിൽ നിന്നും മോഷ്ടിച്ച രണ്ട് ലാപ്‌ടോപ്പുകൾ വിറ്റുകിട്ടിയ 23000 രൂപയാണ് കവർച്ചയ്ക്കായി ഗ്യാസ് കട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ മുടക്കിയതെന്നും ഇതല്ലാതെ എട്ടു തവണ കവർച്ചയ്ക്ക് ഇറങ്ങിയിട്ടും തങ്ങൾക്ക് ഒരു മെച്ചവും കിട്ടിയിട്ടില്ലന്ന് പറഞ്ഞ് ഇരുവരും പരിതപിച്ചെന്നും പൊലീസ് പറഞ്ഞു.

ഗ്യാസ് സിലണ്ടറുകൾ എത്തിക്കാനും സ്റ്റൗറിപ്പയറിനും മറ്റും മോഹൻദാസ് നിരവധി വീടുകളിൽ പോയിരുന്നു. ഈ പരിചയം കവർച്ചയ്ക്ക് തുണയായെന്നാണ് പൊലീസ് അനുമാനം. വീടുകളുടെ പിൻവാതിൽ പൊളിച്ചാണ് അകത്തു കടന്നിരുന്നത്. എ ടി എം കൗണ്ടറിൽ സി സി ടി വി ക്യാമറ ലെൻസിൽ ഫെവിക്കോൾ തേയ്ച്ച് ദൃശ്യം മറച്ചശേഷമായിരുന്നു കവർച്ചയ്ക്കായി ശ്രമം തുടങ്ങിയത്. മിഷ്യന്റ ചില ഭാഗങ്ങൾ നശിപ്പിച്ചെങ്കിലും പണം ഇരിക്കുന്ന ഭാഗത്തെ സുരക്ഷാ സംവിധാനം തകർക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.

ഹെൽമറ്റ് ധരിച്ച് മുഖം മറച്ചാണ് തൃക്കാരിയുരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഇരുവരും കവർച്ചയ്‌ക്കെത്തിയത്.ഇവിടെ സേഫ് ഇരുന്ന മുറിയിൽ പ്രവേശിച്ചതോടെ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായുള്ള അലാറം മുഴങ്ങിയതോടെ ഇരുവരും ഗ്യാസ് കട്ടറും മറ്റും ഉപേക്ഷിച്ച് മുങ്ങുകയായിരു വർഷങ്ങൾക്ക് മുമ്പ് വിവാഹ ബന്ധം വേർപെടുത്തിപ്പോയ ഭാര്യ സ്ത്രീധനം മടക്കി കിട്ടണമെന്നാവശ്യപ്പെട്ട് നിരന്തരം കേസ്സുകളുമായി നടന്ന് ശല്യം ചെയ്തിരുന്നെന്നും അൽപം സാവകാശം ചോദിച്ചിട്ടും മുൻഭാര്യ സമ്മതിച്ചില്ലന്നുമാണ് മോഹൻദാസിന്റെ വെളിപ്പെടുത്തൽ.

സ്വർണ്ണവും ഉണ്ടായിരുന്ന പണവും ലോണെടുത്ത തുകയും കൊണ്ട് വീടു പണിയുകയായിരുന്നെന്നും വീട് വിറ്റ് കടം വീട്ടാമെന്നാണ് കരുതിയിരുന്നതെന്നും ഇത് നടക്കാഞ്ഞതിനാലാണ് കൂട്ടുകാരനെയും കൂട്ടി കവർച്ചയ്ക്ക് ഇറങ്ങിയതെന്നുമാണ് മോഹൻദാസിന്റെ വിവരണം. തക്കാരിയൂരിലെ ബാങ്ക് കവർച്ച ശ്രമത്തെത്തുടർന്നുള്ള അന്വേഷണമാണ് ഇരുവരും പൊലീസിൽ അകപ്പെടാൻ കാരണം. ഗ്യാസ് കട്ടർ ഉപയോഗിച്ച് ഷട്ടറും താഴും തകർത്താണ് ഇവർ ഫിനാൻസിൽ കവർച്ചയ്ക്ക് കയറിയത്. സിലണ്ടറിൽ ഗ്യാസ് നിറച്ചത് അടിമാലിയിൽ നിന്നാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതാണ് ഇവരെ തിരിച്ചറിയാൻ കാരണമായതെന്നും ഇരുവരും കൂടുതൽ കവർച്ച കളിൽ ഉൾപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.

തക്കാരിയൂരിലെ ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ട് റൂറൽ എസ് പി രാഹുൽ ആർ നായരുടെയും മൂവാറ്റുപുഴ ഡി വൈ എസ് പി ഷാജിമോൻ ജോസഫ് എന്നിവരുടെ നിർദ്ദേശപ്രകാരം കോതമംഗലം സി ഐ റ്റി ഡി സുനിൽ കുമാർ , എസ് ഐ രജൻ കുമാർ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP