Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടുത്ത സുഹൃത്തും നല്ല വ്യക്തിയുമെങ്കിലും രാഷ്ട്രീയമായി തരൂർ പരാജയം; 10 വർഷം എംപി ആയിരുന്നിട്ടും തിരുവനന്തപുരത്തിന് വേണ്ടി ഒന്നും ചെയ്തില്ല; ഉത്തരേന്ത്യയിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടെങ്കിലും താൽപര്യം സ്വന്തംനാടെന്ന് അറിയിച്ചെന്നും താരം; തൃശ്ശൂരും പത്തനംതിട്ടയിലും പ്രചാരണത്തിന് പോകും; ശബരിമല ചർച്ചയാക്കി വീണ്ടും രാഷ്ട്രീയ വേദികളിൽ ക്രിക്കറ്റ് താരം; റോഡ് ഷോയുമായി തിരുവനന്തപുരത്തെ ഇളക്കി മറിച്ച് ബിജെപിക്കായി വോട്ട് പിടിക്കാൻ ശ്രീശാന്തും

അടുത്ത സുഹൃത്തും നല്ല വ്യക്തിയുമെങ്കിലും രാഷ്ട്രീയമായി തരൂർ പരാജയം; 10 വർഷം എംപി ആയിരുന്നിട്ടും തിരുവനന്തപുരത്തിന് വേണ്ടി ഒന്നും ചെയ്തില്ല; ഉത്തരേന്ത്യയിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടെങ്കിലും താൽപര്യം സ്വന്തംനാടെന്ന് അറിയിച്ചെന്നും താരം; തൃശ്ശൂരും പത്തനംതിട്ടയിലും പ്രചാരണത്തിന് പോകും; ശബരിമല ചർച്ചയാക്കി വീണ്ടും രാഷ്ട്രീയ വേദികളിൽ ക്രിക്കറ്റ് താരം; റോഡ് ഷോയുമായി തിരുവനന്തപുരത്തെ ഇളക്കി മറിച്ച് ബിജെപിക്കായി വോട്ട് പിടിക്കാൻ ശ്രീശാന്തും

അരുൺ ജയകുമാർ

തിരുവനന്തപുരം: ബിജെപി പ്രവർത്തകർക്ക് ആവേശമായി ക്രിക്കറ്റ് താരം ശ്രീശാന്തും പ്രചാരണ രംഗത്ത് സജീവമാകുന്നു. ദേശീയ ശ്രദ്ധയാകർഷിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് ഇൻഡോർ, ഭോപ്പാൽ ,ബാംഗ്ലൂർ എന്നിവിടങ്ങളിൽ പ്രചരണം നടത്തിയ ശേഷമാണ് ശ്രീശാന്ത് കേരളത്തിലേക്ക് എത്തുന്നത്. ആർപ്പ് വിളിച്ചും ജയ് വിളിച്ചുമാണ് ശ്രീശാന്തിനെ പ്രവർത്തകർ സ്വീകരിച്ചത്.

ക്രിക്കറ്റ് വാതുവയ്‌പ്പ് കേസിൽ സുപ്രീം കോടതി വിധി അനുകൂലമായി വന്നതിന്റെ സന്തോഷം താരത്തിന്റെ മുഖത്ത് തെളിഞ്ഞ് കാണാമായിരുന്നു. കേരളത്തിൽ ഇത്തവണ ബിജെപിക്ക് വലിയ സാധ്യതയുണ്ടെന്നും തിരുവനന്തപുരം എംപിയായ ശശി തരൂർ അടുത്ത സുഹൃത്താണെങ്കിലും രാഷ്ട്രീയപരമായി ഒരു പരാജയമാണെന്നും കഴിഞ്ഞ 10 വർഷം എംപിയായിരുന്നിട്ടും തലസ്ഥാന നഗരത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന് ശ്രീ കുറ്റപ്പെടുത്തി. കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെ കുറിച്ചുള്ള താരത്തിന്റെ അഭിപ്രായം വഴി തെറ്റി വന്ന ഒരു മനുഷ്യൻ എന്നായിരുന്നു.

ശബരിമല വിഷയത്തിൽ കാര്യങ്ങൾ അനുകൂലമായി സംഭവിക്കണമെങ്കിൽ മോദി സർക്കാരിനെ വീണ്ടും അധികാരത്തിൽ എത്തിക്കണമെന്നും അതിന് കേരളത്തിൽ നിന്ന് നിരവധി പ്രതിനിധികൾ ഉണ്ടാകണം എന്നും താരം പറയുന്നു. ആറ്റിങ്ങൽ മണ്ഡലത്തിൽ ശോഭ സുരേന്ദ്രന്റെ പ്രചാരണത്തിലെ റോഡ് ഷോയിൽ പങ്കെടുക്കുകയായിരുന്നു താരം. ഉത്തരേന്ത്യയിൽ എവിടെ നിന്നെങ്കിലും മത്സരിക്കാൻ പാർട്ടി തന്നോട് ആവശ്യപ്പെട്ടെങ്കിലും കേരളമാണ് താൽപര്യമെന്നും ഇത്തവണ പ്രചാരണത്തിൽ സജീവമാകാനാണ് തീരുമാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

ശ്രീശാന്തിന്റെ വാക്കുകളിലേക്ക്

തെരഞ്ഞെടുപ്പുകൾക്ക് മാത്രമല്ല ഇടയ്ക്ക് ഇടയ്ക്ക് തിരുവനന്തപുരത്ത് വന്ന് പോകാറുണ്ട് പിന്നെ ബിജെപിയുമായി നല്ല രീതിയിൽ പ്രവർത്തിച്ച് മുന്നോട്ട് പോകുന്നുമുണ്ട്. ഇത്തവണ കേരളത്തിൽ ബിജെപിക്ക് സാധ്യതകൾ വളരെ കൂടുതലാണ്. വളരെ നല്ല രീതിയിൽ താഴെ തട്ട് മുതൽ ഇടപെട്ട് അടിസ്ഥാന പ്രശ്നങ്ങൾ വരെ പടിച്ച് നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. പിന്നെ 20 സ്ഥാനാർത്ഥികളും ഇത്തവണ മികച്ചതാണ് എന്നതും സാധ്യത വർധിപ്പിക്കുന്നു.

എവിടെയൊക്കെയാണ് പ്രചാരണത്തിന് പോവുക

ഇൻഡോർ, ഭോപ്പാൽ, ബാംഗ്ലൂർ എന്നിവിടങ്ങളിലാണ് കേന്ദ്രം എന്നോട് പ്രചാരണത്തിന് പോവുക. കഴിഞ്ഞദിവസമാണ് കേരളത്തിലേക്ക് വരുന്ന കാര്യം തീരുമാനിച്ചത്. പിന്നെ ഒരു ബിജെപി പ്രവർത്തകൻ എന്ന നിലയ്ക്ക് എന്ത് കാര്യമാണോ കേന്ദ്രവും സംസ്ഥാന നേതൃത്വവും പറയുന്നത് അത് അനുസരിക്കണം. പിന്നെ കഴിഞ്ഞ ഒരു മൂന്ന് വർഷമായി എനിക്ക് പാർട്ടി വേദികളിൽ സജീവമായിരുന്നില്ലല്ലോ ക്രിക്കറ്റും വിലക്കും സംബന്ധിച്ച കാര്യങ്ങളിൽ ആയിരുന്നു കൂടുതൽ സമയവും. ഇപ്പോ ഭാഗ്യവശാൽ അതെല്ലാം മാറികിട്ടി അത്കൊണ്ട് തന്നെ ഇനി കൂടുതൽ സമയം പാർട്ടിക്ക് ഒപ്പം നിൽക്കണം.

കേരളത്തിൽ ഇത്തവണ ബിജെപിയുടെ സാധ്യതകൾ എങ്ങനെ?

കേരളത്തിൽ വളരെ നല്ല സാധ്യതകൾ ആണ് പാർട്ടിക്ക് ഇപ്പോൾ ഉള്ളത്. വളരെ നല്ല സ്ഥാനാർത്ഥികൾ. എല്ലാവരും ഒന്നിനൊന്ന് മികച്ചത്. പിന്നെ ഇപ്പോൾ തിരുവനന്തപുരത്തെ കാര്യം പരിശോധിച്ചാൽ ശശി തരൂർ വ്യക്തിപരമായി മികച്ച ഒരു ആളാണ് എങ്കിലും രാഷ്ട്രീയപരമായി തിരുവനന്തപുരത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ഇപ്പോൾ കഴിഞ്ഞ 10 വർഷത്തെ കണക്ക് പരിശോധിക്കു. പ്രകടമായി ഒന്നും അദ്ദേഹം ചെയ്തിട്ടില്ല. പക്ഷേ കുമ്മനം വിജയിച്ചാൽ അങ്ങനെ ആയിരിക്കില്ല. കേന്ദ്രത്തിന്റെ സഹായത്തോടെ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് കഴിയും. പിന്നെ ശോഭ സുരേന്ദ്രൻ എന്ന സ്ഥാനാർത്ഥി വളരെ എനർജിടിക് ആണ് എന്നത് അവരുടെ ഏറ്റവും വലിയ ഗുണമാണ്.

ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ?

ഉത്തരവാദിത്തപ്പെട്ട ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയ്ക്ക് പാർട്ടി പറയുന്ന എന്തും അനുസരിക്കാൻ ബാധ്യസ്ഥനാണ്. കുറച്ച് കാലം മുൻപ് കേന്ദ്ര നേതൃത്വത്തവുമായി സംസാരിച്ചപ്പോൾ ഉത്തരേന്ത്യയിൽ എവിടെയെങ്കിലും മത്സരിക്കണം എന്നായിരുന്നു എന്നാൽ കോരളത്തിൽ തന്നെ മത്സരിക്കണം എന്നായിരുന്നു ആഗ്രഹം. ഒരുപക്ഷേ 2021ൽ നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് മത്സരിക്കാൻ സാധ്യതയുണ്ട്. ഇപ്പോൾ കൂടുതൽ കാര്യങ്ങൾ പ്രവർത്തകർക്ക് ഒപ്പം നിന്ന് പഠിക്കുക മനസ്സിലാക്കുക എന്നതാണ് ലക്ഷ്യം.

കായികമോ രാഷ്ട്രീയമോ?

രാഷ്ട്രീയത്തിൽ വന്നെങ്കിലും സ്പോർട്സ് എനിക്ക് ഉപേക്ഷിക്കാൻ കഴിയില്ല. രണ്ട് ലോകകപ്പ് വിജയിച്ച ടീമിലുണ്ടായിരുന്ന എനിക്ക് പക്ഷേ ഒരുപാട് അനുഭവിക്കേണ്ടി വന്നു. രാഷ്ട്രീയത്തിൽ എനിക്ക് എന്ത് നേട്ടം ലഭിച്ചാലും അത് രാജ്യത്തെ കായിക മേഖലയ്ക്ക് ഗുണകരമായി വരുന്ന രീതിയിൽ ഉപയോഗിക്കാനാണ് താൽപര്യം. ഇനി ഇപ്പോ 36 വയസ്സായി ഒരു നാല് അഞ്ച് വർഷത്തെ കരിയർ ബാക്കിയുണ്ട്. ക്രിക്കറ്റ് സീസണ് തുടങ്ങാൻ ഇനിയും സമയമുണ്ട്. ഇപ്പോൾ രാഷ്ട്രീയത്തിൽ കൂടുതൽ സമയം ചിലവഴിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. കേരളത്തിൽ തന്നെ പത്തനംതിട്ട തൃശ്ശൂർ തിരുവനന്തപുരം എന്നിവിടങ്ങളിൽ ആയിരിക്കും പ്രചാരണത്തിന് പോവുക

ശബരിമല വിഷയം

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കുമ്പോഴും സ്വാമി ശരണം എന്നാണ് പറഞ്ഞിട്ടുള്ളത്. വളരെ തെറ്റായ നയമാണ് ഇതിനെ ചുറ്റിപ്പറ്റി സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്. അതിന് ഒക്കെ ഒരു മാറ്റം വരണം. കേരളത്തിന്റെ മുഖച്ഛായയാണ് ശബരിമല, അവിടുത്തെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP