Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വോട്ട് ചെയ്യാനെത്തിയ സ്ഥാനാർത്ഥി വോട്ടിങ് യന്ത്രം എറിഞ്ഞുടച്ചു; ജനസേനാ പാർട്ടി സ്ഥാനാർത്ഥിയുടെ അധിക്രമം വോട്ടിങ് യന്ത്രം തകരാറായതിൽ പ്രതിഷേധിച്ച്; മധുസൂദൻ ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു; വൈറലായി വീഡിയോ

വോട്ട് ചെയ്യാനെത്തിയ സ്ഥാനാർത്ഥി വോട്ടിങ് യന്ത്രം എറിഞ്ഞുടച്ചു; ജനസേനാ പാർട്ടി സ്ഥാനാർത്ഥിയുടെ അധിക്രമം വോട്ടിങ് യന്ത്രം തകരാറായതിൽ പ്രതിഷേധിച്ച്; മധുസൂദൻ ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു; വൈറലായി വീഡിയോ

മറുനാടൻ ഡെസ്‌ക്‌

അനന്ദ്പൂർ: ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രാപ്രദേശിൽ വോട്ട് ചെയ്യാനെത്തിയ സ്ഥാനാർത്ഥി  വോട്ടിങ്‌ യന്ത്രം എറിഞ്ഞുടച്ചു.  ജനസേനാ പാർട്ടിയുടെ സ്ഥാനാർത്ഥി മധുസൂദൻ ഗുപ്തയാണ് വോട്ടിങ് യന്ത്രം തകരാറായതിൽ പ്രതിഷേധിച്ച് എറിഞ്ഞുടച്ചത്. അനന്ദ്പൂർ ജില്ലയിലെ ഗൂട്ടി നിയമസഭാ സീറ്റിലെ സ്ഥാനാർത്ഥിയാണ് ഇയാൾ.

ഇതോടെ സ്ഥാനാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. വോട്ട് ചെയ്യാൻ പോളിങ് ബൂത്തിൽ എത്തിയതായിരുന്നു ഗുപ്ത. എന്നാൽ മെഷീന് തകരാറുണ്ടെന്ന് പറഞ്ഞ് പോളിങ് ഉദ്യോഗസ്ഥരോട് കയർത്താണ് ഇയാൾ വോട്ടിങ് യന്ത്രം എറിഞ്ഞുടച്ചത്.

ആന്ധ്രയിൽ പലയിടങ്ങളിലും വോട്ടിങ് യന്ത്രങ്ങൾ തകരാറിലായതായാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. മാവോയിസ്റ്റ് മേഖലകളിലും വോട്ടിങ് യന്ത്രങ്ങൾ തകരാറിലായതായാണ് സൂചന. വിശാല ആന്ധ്രയിൽ മുഴുവൻ മണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ് ഇന്ന്.

പോളിങ് ഉദ്യോഗസ്ഥരുമായി കലഹിച്ച മധുസൂദൻ ഗുപ്ത ഇതിനിടെ വോട്ടിങ് യന്ത്രം മേശയിൽനിന്നെടുത്ത് തറയിലെറിയുകയായിരുന്നു. ഇതോടെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്തു. വോട്ടിങ് യന്ത്രം തകർത്തതോടെ ഗുട്ടി പോളിങ് സ്റ്റേഷനിലെ വോട്ടെടുപ്പും മുടങ്ങി. വ്യാഴാഴ്ച ലോക്സഭ തിരഞ്ഞെടുപ്പിലെയും നിയമസഭ തിരഞ്ഞെടുപ്പിലെയും വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് ആന്ധ്രപ്രദേശ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP