Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യോഗിക്ക് പിന്നാലെ മോദിയും കുരുക്കിൽ; പ്രധാനമന്ത്രിയെ വെട്ടിലാക്കിയത് ലാത്തൂരിൽ സൈനികരുടെ പേരിൽ വോട്ടഭ്യർഥിച്ച പ്രസംഗം; മോദിയുടേത് പെരുമാറ്റച്ചട്ട ലംഘനമെന്ന് വിലയിരുത്തി മഹാരാഷ്ട്രയിലെ ചീഫ് ഇലക്ട്രൽ ഓഫീസർ; നടപടിയിൽ അന്തിമ തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ എടുക്കും; പ്രധാനമന്ത്രിയോട് വിശദീകരണം തേടാൻ സാധ്യത; ബാലാകോട്ടിനെ വോട്ടാക്കാൻ നോക്കി മോദി വെട്ടിലാകുന്നത് ഇങ്ങനെ

യോഗിക്ക് പിന്നാലെ മോദിയും കുരുക്കിൽ; പ്രധാനമന്ത്രിയെ വെട്ടിലാക്കിയത് ലാത്തൂരിൽ സൈനികരുടെ പേരിൽ വോട്ടഭ്യർഥിച്ച പ്രസംഗം; മോദിയുടേത് പെരുമാറ്റച്ചട്ട ലംഘനമെന്ന് വിലയിരുത്തി മഹാരാഷ്ട്രയിലെ ചീഫ് ഇലക്ട്രൽ ഓഫീസർ; നടപടിയിൽ അന്തിമ തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ എടുക്കും; പ്രധാനമന്ത്രിയോട് വിശദീകരണം തേടാൻ സാധ്യത; ബാലാകോട്ടിനെ വോട്ടാക്കാൻ നോക്കി മോദി വെട്ടിലാകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: സൈനികരുടെ പേരിൽ വോട്ടഭ്യർഥന നടത്തിയ പ്രധാനമന്ത്രിയുടെ പ്രസംഗം ബിജെപിയെ വെട്ടിലാക്കി. ബാലാകോട്ടിൽ ആക്രമണം നടത്തിയ ഇന്ത്യൻ വ്യോമസേനാ പൈലറ്റുമാരുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് അഭ്യർത്ഥന നടത്തിയത് പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.

മോദിയുടെ പ്രസംഗം ചട്ടലംഘനമാണെന്ന് ഉസ്മാനാബാദ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.മഹാരാഷ്ട്രയിലെ ലാത്തൂരിൽ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ പ്രസംഗിക്കുമ്പോഴാണ് കന്നി വോർട്ടർമാരോട് വ്യോമസേനാ പൈലറ്റുമാരുടെ പേരിൽ മോദി ബിജെപിക്കുവേണ്ടി വോട്ട് അഭ്യർത്ഥിച്ചത്.

'നിങ്ങൾക്ക് ഇപ്പോൾ 18 വയസ്സ് പിന്നിട്ടിരിക്കുകയാണ്. നിങ്ങൾ നിങ്ങളുടെ വോട്ട് രാജ്യത്തിനുവേണ്ടി നൽകണം. രാജ്യത്തെ ശക്തമാക്കുന്നതിന്, ശക്തമായ ഒരു സർക്കാർ രൂപവത്കരിക്കുന്നതിന് നിങ്ങളുടെ വോട്ട് രേഖപ്പെടുത്തണം. പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ബാലാകോട്ടിൽ വ്യോമാക്രമണം നടത്തിയ ധീരരായ വ്യോമസേന പൈലറ്റുമാർക്കുള്ള ബഹുമതിയായി നിങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.സംഭവം വിവാദമാകുകയും പ്രതിപക്ഷ കക്ഷികൾ തിരഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തതിനെ തുടർന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടുകയായിരുന്നു.

തുടർന്നാണ് മോദിയുടെ പ്രസംഗം പരിശോധിച്ച ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ പ്രസംഗത്തിൽ പെരുമാറ്റ ചട്ടലംഘനം ഉണ്ടായതായി കണ്ടെത്തിയത്. സൈന്യത്തിന്റെ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായിരിക്കുമെന്നും അത്തരം പ്രവൃത്തികളിൽനിന്ന് രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥികളും വിട്ടുനിൽക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് 19ന് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ടും മോദിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. സംഭവത്തിൽ എന്തു നടപടിയെടുക്കണമെന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കുക. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ടിലെ കണ്ടെത്തലുകളോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ യോജിക്കുകയാണെങ്കിൽ പ്രധാനമന്ത്രിയോട് വിശദീകരണം ചോദിക്കും. ഇക്കാര്യത്തിൽ ഈ ആഴ്ച തന്നെ തുടർ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

സൈന്യത്തിന്റെ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായിരിക്കുമെന്നും അത്തരം പ്രവൃത്തികളിൽനിന്ന് രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥികളും വിട്ടുനിൽക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് 19ന് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവിന് വിരുദ്ധമായാണ് ചൊവ്വാഴ്‌ച്ച മോദി നടത്തിയ പ്രസംഗം.

അതേസമയം നമോ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികൾ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുന്നുണ്ടോ എന്നു പരിശോധിക്കാൻ ഡൽഹിയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. നീരീക്ഷക സമിതിയുടെ അനുമതി ലഭിച്ചിട്ടിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

രാഷ്ട്രീയലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള പരിപാടികളാണ് നമോ ടി.വിയിൽ സംപ്രേഷണം ചെയ്യുന്നതെന്ന, കോൺഗ്രസ്, ആം ആദ്മി പാർട്ടികളുടെ പരാതികളെ തുടർന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് തിരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ ആരാഞ്ഞിരുന്നു. എന്നാൽ നമോ ടി.വി പരസ്യസംപ്രേഷണത്തിനുള്ള ഡി.ടി.എച്ച്. സേവനദാതാക്കളുടെ പ്ലാറ്റ് ഫോം മാത്രമാണെന്നും നിലവിലുള്ള മാനദണ്ഡമനുസരിച്ച് മന്ത്രാലയത്തിന്റെ പ്രത്യേകാനുമതിയുടെ ആവശ്യം ചാനലിനില്ലെന്നും കമ്മീഷനെ അറിയിച്ചിരുന്നു. തുടർന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP