Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉപജീവനത്തിനായി ഗർഭപാത്രം നീക്കേണ്ടി വരുന്നത് 25 വയസുള്ള യുവതികൾ അടക്കമുള്ളവർക്ക്; മാസമുറയുള്ള സ്ത്രീകളെ കരിമ്പ് വെട്ടാൻ കൊള്ളില്ലെന്നും വിശ്രമിച്ചാൽ പിഴയിടാക്കുമെന്നും കോൺട്രാക്റ്റർമാർ; 'മേൽനോട്ടക്കാരുടെ' നിർബന്ധത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ ബീഡ് ഗ്രാമത്തിലെ 50 ശതമാനം സ്ത്രീകളും ഗർഭപാത്രമില്ലാത്തവരായി; കരിമ്പ് വെട്ടുന്നതിനിടെ പോകാൻ നല്ലൊരു ശൗച്യാലയമിലാത്തതും സ്ത്രീകൾക്ക് ദുരിതം തന്നെ

ഉപജീവനത്തിനായി ഗർഭപാത്രം നീക്കേണ്ടി വരുന്നത് 25 വയസുള്ള യുവതികൾ അടക്കമുള്ളവർക്ക്;  മാസമുറയുള്ള സ്ത്രീകളെ കരിമ്പ് വെട്ടാൻ കൊള്ളില്ലെന്നും വിശ്രമിച്ചാൽ പിഴയിടാക്കുമെന്നും കോൺട്രാക്റ്റർമാർ; 'മേൽനോട്ടക്കാരുടെ' നിർബന്ധത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ ബീഡ് ഗ്രാമത്തിലെ 50 ശതമാനം സ്ത്രീകളും ഗർഭപാത്രമില്ലാത്തവരായി; കരിമ്പ് വെട്ടുന്നതിനിടെ പോകാൻ നല്ലൊരു ശൗച്യാലയമിലാത്തതും സ്ത്രീകൾക്ക് ദുരിതം തന്നെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഗർഭപാത്രമെന്ന ദൈവത്തിന്റെ വരദാനത്തെ ഉപജീവനമാർഗത്തെ പറ്റി ഓർക്കുമ്പോൾ നീക്കം ചെയ്യേണ്ടി വരുന്ന സാഹചര്യത്തെ പറ്റി കേട്ടിട്ടുണ്ടോ. എന്നാൽ സംഗതി സത്യമാണ്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ 50 ശതമാനം സ്ത്രീകൾക്കും ഗർഭപാത്രമില്ല എന്നത് അത്ഭുതത്തോടെ മാത്രമേ നമുക്ക് കേട്ടു നിൽക്കാൻ സാധിക്കു. ഇവിടത്തെ വഞ്ചർവാടി ഗ്രാമത്തിലെ 50 % സ്ത്രീകളും ഗർഭപാത്രമില്ലാത്തവരാണ്. പരമാവധി മൂന്ന് കുഞ്ഞുങ്ങൾക്ക് വരെ ഇവിടെയുള്ള സ്ത്രീകൾ ജന്മം നൽകും. എന്നിട്ട് ഗർഭപാത്രം നീക്കം ചെയ്യും. ഒരു നേരത്തെ അന്നത്തിന് വേണ്ടി ഇങ്ങനെ പണിയെടുക്കുനന്ന സ്ത്രീകളെ പറ്റിയോ അവരുടെ ആരോഗ്യത്തെ പറ്റിയോ ഇവിടെ ആരും ബോധവാന്മാരല്ല. കരിമ്പ് വെട്ടി ഉപജീവനം കഴിക്കുന്നവരാണ് ഇവിടത്തെ മിക്ക ആളുകളും.

സീസൺ അടുക്കുന്ന വേളയിൽ ദമ്പതികളും കുട്ടികളുമടങ്ങുന്ന സംഘം കരിമ്പ് ധാരാളമായുള്ള സ്ഥലങ്ങളിലേക്ക് ചേക്കേറും. ഒക്ടോബർ മുതൽ മാർച്ച് വരെ വരുന്ന സമയത്താണ് ഇത്തരം കുടിയേറ്റങ്ങൾ വർധിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് വയർ നിറയ്ക്കാൻ ഇങ്ങനെ ഓടുന്നത്. എന്നാൽ ഇവർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് പിന്നിൽ കൗതുകരമായ ഒരു കാര്യമുണ്ട്. ഗർഭപാത്രമില്ലാത്ത സ്ത്രീകൾ കരിമ്പ് വെട്ടാൻ വേണമെന്ന് നിർബന്ധ ബുദ്ധിയുള്ളവരാണ് ഇവിടുത്തെ കോൺട്രാക്ടർമാർ. അതിനാൽ തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടാതിരിക്കാൻ രണ്ടോ മൂന്നോ പ്രസവ ശേഷം ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്ക് വിധേയരാവുകയാണ് ഈ നാട്ടിലെ സ്ത്രീകൾ.

കോൺട്രാക്ടർമാർ ഭാര്യയും ഭർത്താവുമുള്ള ഒരു കുടുംബത്തിനെ ഒരു യൂണിറ്റായാണ് പരിഗണിക്കുന്നത്. പ്രയാസമേറിയ ജോലിയാണ് കരിമ്പ് വെട്ടൽ. അതിനാൽ ജോലിക്കിടയിൽ ഇടവേളയെടുത്താൽ 500 രൂപ വരെ തൊഴിലാളികളിൽ നിന്ന് കോൺട്രാക്ടർമാർ പിഴയീടാക്കും. മാസമുറയുള്ള സ്ത്രീകൾക്ക് വിശ്രമമെടുക്കേണ്ടി വരുമെന്നതിനാൽ ഇവർ പിഴയൊടുക്കാൻ നിർബന്ധിതരാകും. ഇതൊഴിവാക്കാനാണ് സ്ത്രീകൾ ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്ക് വിധേയരാവുന്നത്.'വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്ത് തീർക്കേണ്ട ജോലിയാണിത്. അതിനാൽ തന്നെ മാസമുറയുള്ള സ്ത്രീകൾ ബാധ്യതയാണ്',, കോൺട്രാക്ടർമാരിലൊരാളായ ദാദാ പാട്ടീൽ പറയുന്നു.

എന്നാൽ തങ്ങൾ സ്ത്രീകളെ ശസ്ത്കക്രിയയ്ക്ക് നിർബന്ധിച്ചിട്ടില്ലെന്നും അത് കുടുംബങ്ങൾ സ്വയമേവ തീരുമാനിക്കുന്നതാണെന്നും കോൺട്രാക്ടർമാർ പറയുന്നു. അതേ സമയം ചില കോൺട്രാക്ടർമാർ ശസ്ത്രക്രിയക്കായി പണം മുൻകൂറായി നൽകാറുണ്ടെന്നും പിന്നീട് ശമ്പളത്തിൽ നിന്ന് ഇത് പിടിച്ചെടുക്കുകയാണെന്നും സ്ത്രീകളും വ്യക്തമാക്കുന്നു.25 വയസ്സുള്ള സ്ത്രീകൾ വരെ ശസ്ത്രക്രിയക്ക് വിധേയരായിട്ടുണ്ടെന്ന് ഇവർക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന നടത്തിയ പഠനത്തിൽ പറയുന്നത്. പല കുടുംബങ്ങളും ഒരു വർഷത്തേക്കുള്ള ഉപജീവന മാർഗ്ഗം ഒരു സീസണിലെ കരിമ്പ് വെട്ടലിൽ നിന്നാണ് നേടുന്നത്.

ഒരു ടൺ കരിമ്പ് വെട്ടിയാൽ 250 രൂപ ലഭിക്കും. എത്ര ടൺ കൂടുതൽ വെട്ടുന്നോ അത്രയധികം തുക ലഭിക്കും. അതിനാൽ തന്നെ ഇടവേളയെടുത്താൽ വലിയ നഷ്ടമാണ് ഇവർക്കുണ്ടാവുന്നത്. വർഷത്തിൽ മറ്റ് ജോലികളൊന്നും ലഭിക്കാത്തതിനാൽ തന്നെ ഈ തുക ഉപയോഗിച്ചാണ് വർഷം മുഴുവൻ ഇവർ ജീവിക്കുന്നത്. ഒട്ടും സ്ത്രീ സൗഹൃദമല്ല അവിടുത്തെ തൊഴിൽ സാഹചര്യങ്ങൾ . കരിമ്പ് വെട്ടുന്നതിനിടയിൽ പോകാൻ ഒരു നല്ല ശൗചാലയം പോലുമില്ല. മാസമുറസമയത്ത് കക്കൂസും വെള്ളവുമില്ലാത്തത് സ്ത്രീകളെ കൂടുതൽ ദുരിതത്തിലാക്കുന്നു. ഇതും ശസ്ത്രക്രിയകളുടെ എണ്ണം കൂട്ടുന്ന ഘടകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP