Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാപ്പരാസികൾക്ക് നടിയുടെ 'സെക്‌സി' മറുപടി; 'മേരി പാന്റ് ഭീ സെക്‌സി' എന്ന കുറിപ്പുമായി പ്രിയങ്ക; അമേരിക്കൻ ഗായകൻ നിക്ക് ജോനാസും പ്രിയങ്കാ ചോപ്രയും വേർപിരിയാൻ പോകുന്നുവെന്ന പ്രചരണങ്ങൾക്ക് താരങ്ങളുടെ 'ഹോട്ട്' പ്രതികരണം; സമൂഹ മാധ്യമത്തിൽ ജോനാസ് സഹോദരങ്ങളുമായി നിൽക്കുന്ന ബോളിവുഡ് റാണിയുടെ ഗ്ലാമർ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

പാപ്പരാസികൾക്ക് നടിയുടെ 'സെക്‌സി' മറുപടി; 'മേരി പാന്റ് ഭീ സെക്‌സി' എന്ന കുറിപ്പുമായി പ്രിയങ്ക; അമേരിക്കൻ ഗായകൻ നിക്ക് ജോനാസും പ്രിയങ്കാ ചോപ്രയും വേർപിരിയാൻ പോകുന്നുവെന്ന പ്രചരണങ്ങൾക്ക് താരങ്ങളുടെ 'ഹോട്ട്' പ്രതികരണം; സമൂഹ മാധ്യമത്തിൽ ജോനാസ് സഹോദരങ്ങളുമായി നിൽക്കുന്ന ബോളിവുഡ് റാണിയുടെ ഗ്ലാമർ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മറുനാടൻ ഡെസ്‌ക്‌

താരങ്ങൾ വിവാഹിതരായി കഴിഞ്ഞാൽ എപ്പോൾ വിവാഹ മോചിതരാകും എന്ന കാര്യം അന്വേഷിച്ച് നടക്കലാണ് പാപ്പരാസികളുടെ പണി. ഇത് ഏറ്റവും കൂടുതലുള്ളത് ബോളിവുഡിലാണ് എന്ന് പറയുന്നതിലും തെറ്റില്ല. എന്നാൽ സംഗതി ബോളിവുഡും വിട്ട് ഹോളിവുഡിലേക്ക് പോകുന്നതാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ചൂടൻ ചർച്ചയായിരിക്കുന്നത്. ബോളിവുഡ് താരറാണി പ്രിയങ്കാ ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസും വിവാഹ മോചിതരാകാൻ പോകുന്നുവെന്ന വാർത്ത ഏവരേയും ഞെട്ടിച്ച ഒന്നാണ്. എന്നാൽ ഇത് വെറും പ്രചരണമാണെന്നും ഇതിന് പിന്നിൽ യാഥാർത്ഥ്യമില്ലെന്നും അറിയിച്ച് രംഗത്തെത്തിയിരിക്കുയാണ് താരദമ്പതികൾ.

മാത്രമല്ല ഈ വാർത്ത പ്രസിദ്ധീകരിച്ച ഒരു അമേരിക്കൻ മാധ്യമത്തിനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് ഇവർ. പാപ്പരാസികളുടെ വാർത്ത അടിസ്ഥാന രഹിതമാണെന്ന് പ്രിയങ്കാ ചോപ്ര സമൂഹ മാധ്യമത്തിലൂടെ പ്രഖ്യാപിച്ചതാണ് ഏറെ ചർച്ചയായത്. നിക് ജോനാസിന്റെ ഏറ്റവും പുതിയ ആൽബം 'കൂൾ' എത്തിയതിനു തൊട്ടു പിന്നാലെ എത്തിയ പ്രിയങ്കയുടെ സമൂഹ മാധ്യമ പോസ്റ്റ് ചർച്ചയാകുകയാണ്. 'മേരി പാന്റ് ഭീ സെക്‌സി ഫീറ്റ്, നിക് ജോനാസ്' എന്ന കുറിപ്പോടെ പൊട്ടിച്ചിരിക്കുന്ന സ്‌മൈലിയിട്ടാണ് പ്രിയങ്കയുടെ പോസ്റ്റ്. 'ദുലാര' എന്ന ചിത്രത്തിലെതാണ് 'മേരി പാന്റ് ഭീ സെക്‌സി' എന്ന സൂപ്പർഹിറ്റ് ഗാനം.

ഗോവിന്ദയുടെ ഗംഭീരമായ നൃത്തച്ചുവടുകളുമായി എത്തുന്ന ഗാനം ഒരുകാലത്ത് ബോളിവുഡ് ഹിറ്റായിരുന്നു. അൽക യജ്ഞിക്കും ഗോവിന്ദയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. നിക്കിനോടുള്ള അടങ്ങാത്ത പ്രണയമാണ് പ്രിയങ്കയുടെ പോസ്‌റ്റെന്ന് ആരാധകരിലെ ഒരു വിഭാഗം പറയുമ്പോൾ വിവാഹ മോചന വാർത്തയ്ക്കുള്ള താരത്തിന്റെ സ്‌നേഹത്തിൽ പൊതിഞ്ഞ ചൂടൻ മറുപടിയാണെന്നും ഒരു വിഭാഗം പറയുന്നു. നിക്ക് സഹോദരന്മാരുടെ പുത്തൻ ആൽബം ഈ മാസം അഞ്ചിനാണ് റിലീസ് ചെയ്തത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP