Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോദി കർഷകവിരോധി; കൈപ്പുസ്തകവുമായി രാഷ്ട്രീയ കിസാൻ മഹാസംഘ്; പുസ്തകത്തിൽ അക്കമിട്ട് നിരത്തിയിരിക്കുന്നത് 5 വർഷത്തിനിടെ മോദി സർക്കാർ കൈക്കൊണ്ട 15 കർഷകവിരുദ്ധ നടപടികൾ; കർഷക ആത്മഹത്യകൾ ഗണ്യമായി വർധിച്ചെന്നും മഹാസംഘ്

മോദി കർഷകവിരോധി; കൈപ്പുസ്തകവുമായി രാഷ്ട്രീയ കിസാൻ മഹാസംഘ്; പുസ്തകത്തിൽ അക്കമിട്ട് നിരത്തിയിരിക്കുന്നത് 5 വർഷത്തിനിടെ മോദി സർക്കാർ കൈക്കൊണ്ട 15 കർഷകവിരുദ്ധ നടപടികൾ;  കർഷക ആത്മഹത്യകൾ ഗണ്യമായി വർധിച്ചെന്നും മഹാസംഘ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; 'നരേന്ദ്ര മോദി കിസാൻ വിരോധി'യെന്ന കൈപ്പുസ്തകവുമായി രാഷ്ട്രീയ കിസാൻ മഹാസംഘ് രംഗത്ത്. 5 വർഷത്തിനിടെ മോദി സർക്കാർ കൈക്കൊണ്ട 15 കർഷകവിരുദ്ധ നടപടികളാണു കൈപ്പുസ്തകത്തിൽ അക്കമിട്ടു നിരത്തിയിരിക്കുന്നത്.5 വർഷത്തിനിടെ കർഷക ആത്മഹത്യകൾ ഗണ്യമായി വർധിച്ചു. സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളിലും ആർസിഇപി കൂടിയാലോചനകളിലും കർഷകരെ പങ്കെടുപ്പിക്കുന്നില്ല മഹാസംഘ് ഭാരവാഹികളായ ശിവ്കുമാർ കാക്കാജി, അഭിമന്യു കോഹർ തുടങ്ങിയവർ പറഞ്ഞു.രാഷ്ട്രീയ ചായ്വില്ലാത്ത നൂറ്റൻപതോളം കർഷക സംഘടനകളുടെ കൂട്ടായ്മയാണു മഹാസംഘ്.

മോദി സർക്കാർ അധികാരമേറ്റശേഷം 70,000 കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണു സംഘിന്റെ കണക്ക്.കാർഷിക ഉൽപന്നങ്ങൾക്കു ചെലവിന്റെ ഒന്നരയിരട്ടി താങ്ങുവില നടപ്പാക്കിയെന്ന വാദം പൊള്ള. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടക്കാനാവില്ലെന്നാണു സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ പറഞ്ഞത്. വിള ഇൻഷുറൻസും വിലസ്ഥിരതാ പദ്ധതിയും പൂർണ പരാജയമാണ്.

വാരാണസിയിൽ മോദിക്കെതിരെ പ്രചാരണം നടത്താൻ 700 കർഷക നേതാക്കളെ രംഗത്തിറക്കുമെന്നു സംഘ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലേറെ രാഷ്ട്രീയേതര കർഷകസംഘടനകളുടെ കൂട്ടായ്മയാണു മഹാസംഘ്.കേരളത്തിൽ തിരുവനന്തപുരവും പാലക്കാടും ഉൾപ്പെടെ രാജ്യവ്യാപകമായി ബിജെപിക്കെതിരെ പ്രചാരണത്തിനിറങ്ങാനും മഹാസംഘ് തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP