Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീടിനു മുന്നിലെത്തിയ പൊലീസുകാരെ തൊഴിച്ചും കടിച്ചും ഹോട്ട് താരം; ചൂടൻ ചിത്രങ്ങൾ പതിവായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുന്ന തിയോബാനെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു

വീടിനു മുന്നിലെത്തിയ പൊലീസുകാരെ തൊഴിച്ചും കടിച്ചും ഹോട്ട് താരം; ചൂടൻ ചിത്രങ്ങൾ പതിവായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുന്ന തിയോബാനെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: പൊലീസുകാർക്ക് മോഡലിന്റെ വക കടിയും തൊഴിയും. പ്രശസ്ത പ്‌ളേബോയ് മോഡൽ തിയോബാൻ തെടർ എന്ന ഇരുപത്താറുകാരിയാണ് തന്റെ വീടിനു സമീപമെത്തിയ പൊലീസുകാർക്ക് തൊഴിയും കടിയും കൊടുത്തത്. കൂടുതൽ പൊലീസെത്തി മോഡലിനെ അറസ്റ്റു ചെയ്തു. കഴിഞ്ഞദിവസം ലണ്ടനിലെ വീട്ടിനു മുന്നിൽ കണ്ട പൊലീസുകാരോടാണ് തിയോബാൻ ഉടക്കിയത്.

പൊലീസുകാരെ കണ്ടതോടെ തിയോബാന്റെ സ്വഭാവം മാറി. വീടിനുമുന്നിൽ എന്താണ് കാര്യമെന്നായി താരം. പൊലീസുകാർ കാര്യം പറഞ്ഞെങ്കിലും ബോധിച്ചില്ല. ഇവിടെ നിന്ന് എത്രയും പെട്ടെന്ന് സ്ഥലംവിടണമെന്നായി തിയോബാൻ. പറ്റില്ലെന്ന് പൊലീസുകാരും നിലപാടെടുത്തതോടെ കാര്യങ്ങൾ കൈവിട്ടുപോയി. തുടർന്ന് മോഡൽ അക്രമാസക്തയാകുകയായിരുന്നു. തങ്ങൾക്കുനേരെ പാഞ്ഞടുത്ത മോഡലിനെ പൊലീസുകാരിൽ ഒരാൾ തടഞ്ഞു. അയാളുടെ കൈ കടിച്ചുപറിച്ചു കൊണ്ടാണ് ഇതിന്റെ അരിശം തീർത്തത്. പൊലീസുകാരന്റെ നിലവിളികേട്ട് രണ്ടാമൻ ഓടിയെത്തി. അയാളെ തൊഴിച്ചിട്ടു. എന്നിട്ടും ദേഷ്യം തീരാതെ പൊലീസ് സംഘത്തിനു നേരെ മേശയെറിയാനും മോഡൽ ശ്രമിച്ചു.പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് കണ്ടതോടെ കൂടുതൽ പൊലീസിനെ വിളിച്ചുവരുത്തിയാണ് മോഡലിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ മോഡലിന് ഈ മാസം പതിനാറുവരെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

എന്തിനാണ് പൊലീസുകാർ ഇവരുടെ വീടിനുമുന്നിൽ എത്തിയതെന്ന് വ്യക്തമല്ല. നേരത്തേയുള്ള ചില സംഭവങ്ങളുമായി ബന്ധപ്പെട്ട് നടിയെ പൊക്കാനാണ് പൊലീസ് എത്തിയതെന്നാണ് ചിലർ പറയുന്നത്. ഹോട്ട് ചിത്രങ്ങൾ പതിവായി സോഷ്യൽമീഡിയയിൽ പോസ്റ്റുചെയ്യുന്ന തിയോബാന് നിരവധി ആരാധകരാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP