Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'മാണി സാർ ഒരിക്കലും എന്നോട് കയർത്ത് സംസാരിച്ചിട്ടില്ല...എത്ര ചീത്ത വിളിച്ചാലും അദ്ദേഹമെന്നെ ചിരിച്ചോണ്ട് ജോർജേ എന്ന് വിളിക്കുമായിരുന്നു; ഞാൻ അദ്ദേഹത്തെ ഒരുപാട് എതിർത്തിട്ടും അനുകൂലിച്ചിട്ടുമുണ്ട്'; കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം മാണിയുടെ ഓർമ്മകളുമായി പി.സി ജോർജ്; അസുഖം വന്ന ശേഷം അദ്ദേഹത്തെ കാണാൻ കഴിയാതിരുന്നതിൽ ദുഃഖമുണ്ടെന്നും പി.സി

'മാണി സാർ ഒരിക്കലും എന്നോട് കയർത്ത് സംസാരിച്ചിട്ടില്ല...എത്ര ചീത്ത വിളിച്ചാലും അദ്ദേഹമെന്നെ ചിരിച്ചോണ്ട് ജോർജേ എന്ന് വിളിക്കുമായിരുന്നു; ഞാൻ അദ്ദേഹത്തെ ഒരുപാട് എതിർത്തിട്ടും അനുകൂലിച്ചിട്ടുമുണ്ട്'; കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം മാണിയുടെ ഓർമ്മകളുമായി പി.സി ജോർജ്; അസുഖം വന്ന ശേഷം അദ്ദേഹത്തെ കാണാൻ കഴിയാതിരുന്നതിൽ ദുഃഖമുണ്ടെന്നും പി.സി

മറുനാടൻ ഡെസ്‌ക്‌

കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം. മാണിയുടെ വിയോഗത്തിന് പിന്നാലെ രാഷ്ട്രീയ ലോകത്ത് നിന്നും പൊതു സമൂഹത്ത് നിന്നും അനുശോചന പ്രവാഹമാണ് എത്തുന്നത്. ഈ അവസരത്തിലാണ് നിയമസഭയിൽ വച്ച് കെ.എം മാണിയോടൊത്തുള്ള ഓർമ്മകൾ പി.സി ജോർജ് പങ്കുവയ്ക്കുന്നത്. മാണി സാർ ഒരിക്കലും തന്നോട് കയർത്ത് സംസാരിച്ചിട്ടില്ലെന്നും ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും അദ്ദേഹം തിരിച്ചൊന്നും പറയാതെ സൗമന്യായിരുന്ന് തന്നെ അതിശയപ്പെടുത്തിയിട്ടുണ്ടെന്നും പി.സി. ജോർജ് ഓർമ്മിക്കുന്നു.

എത്രമാത്രം ചീത്ത വിളിച്ചാലും ചിരിച്ചോണ്ട് ജോർജേ എന്നേ വിളിക്കൂ. താൻ ഒരുപാട് എതിർത്തിട്ടും അനുകൂലിച്ചിട്ടുമൊക്കെ ഉണ്ട്. എന്തൊക്കെ പറഞ്ഞാലും കേരള രാഷ്ട്രീയത്തിന് ഇത് നികത്താനാത്ത നഷ്ടമാണെന്ന് ജോർജ് അനുസ്മരിച്ചു. അദ്ദേഹത്തിന് പകരം വയ്ക്കാൻ ആരുമില്ല. സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ അറിയാം. അസുഖമായ ശേഷം കാണാൻ കഴിഞ്ഞില്ലെന്നത് വലിയ ദുഃഖമാണ്. മാണി സാർ ഇല്ലാത്ത കോട്ടയം രാഷ്ട്രീയവും ഉള്ള രാഷ്ട്രീയവും രണ്ടായിരിക്കുമെന്നും ജോർജ് പറഞ്ഞു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിൽ ചികിൽസയിലായിരുന്നു കെ. എം മാണി ഇന്ന് രാവിലെ അരോഗ്യനില മെച്ചപ്പെട്ടെങ്കിലും ഉച്ചയ്ക്കുശേഷം ഗുരുതരമായി. വൈകിട്ട് 4.57ന് മരണം സ്ഥിരീകരിച്ചു. നാളെ രാവിലെ കോട്ടയത്ത് പൊതുദർശനം. ഉച്ചയ്ക്കുശേഷം പാലായിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രൽ പള്ളിയിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP