Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോദിയും ട്രംപും പല കാര്യങ്ങളിലും ഒരുപോലെ; ഇരുവരും പറയുന്നത് മറ്റാരും രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന്; മാധ്യമപ്രവർത്തകരെ പോലും മോദി ശത്രുവായി കാണുന്നുവെന്ന് സാം പിത്രോഡ

മോദിയും ട്രംപും പല കാര്യങ്ങളിലും ഒരുപോലെ; ഇരുവരും പറയുന്നത് മറ്റാരും രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന്; മാധ്യമപ്രവർത്തകരെ പോലും മോദി ശത്രുവായി കാണുന്നുവെന്ന് സാം പിത്രോഡ

ന്യൂസ് ഡെസ്‌ക്‌

ഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പല കാര്യങ്ങളിലും ഒരുപോലെയാണ് എന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മേധാവി സാം പിത്രോഡ. മോദിയുടോയും ട്രംപിന്റേയും പ്രചാരണതന്ത്രങ്ങൾ ഒരേ പോലെയാണെന്നും ജനങ്ങളുടെ വികാരങ്ങൾ മുതലെടുക്കാനുള്ള ശ്രമമാണ് ഇരുവരും നടത്തുന്നതെന്നും പിത്രോഡ പറഞ്ഞു.തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഡിജിറ്റൽ യുഗത്തിനെ കുറിച്ച് സംസാരിക്കവെയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്.

കുടിയേറ്റക്കാർ ഏറ്റവും വലിയ ശത്രുക്കളാണെന്നാണ് ട്രംപിന്റെ ഭാഷ്യം. അത് പോലെയാണ് മോദിയും. മാധ്യമപ്രവർത്തകർ പോലും ശത്രുക്കളാണെന്ന ധാരണയാണ് മോദിക്ക്. തനിക്ക് മാത്രമേ എല്ലാകാര്യങ്ങളും അറിയൂ എന്ന ഭാവമാണ് ട്രംപിന്. മറ്റാരും രാജ്യത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും ട്രംപ് പറയുന്നു. അത് തന്നെയാണ് മോദിയുടെ വിചാരവും. 70 വർഷം കോൺഗ്രസ് ഭരണം രാജ്യത്തിന് ഒരു നേട്ടവുമുണ്ടാക്കില്ലെന്നാണ് മോദി പറയുന്നത്. അങ്ങനെയെങ്കിൽ ക്ഷീരവിപ്ലവം, ഹരിതവിപ്ലവം, ന്യൂക്ലിയർ വിപ്ലവം ഇവയെ കുറിച്ചൊക്കെ മോദി എന്ത് പറയും- പിത്രോഡ വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP