Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ എം മാണിയുടെ ആരോഗ്യനില വീണ്ടും ഗുരുതരമായി തുടരുന്നു; ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറഞ്ഞതോടെ ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ; രാവിലെ ഭേദപ്പെട്ടെങ്കിലും ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ ആരോഗ്യനില വഷളായതായി ഡോക്ടർമാർ; മകൻ ജോസ് കെ മാണി കോട്ടയത്തു നിന്നും കൊച്ചിയിലേക്ക് യാത്രതിരിച്ചു തിരിച്ചു

ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ എം മാണിയുടെ ആരോഗ്യനില വീണ്ടും ഗുരുതരമായി തുടരുന്നു; ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറഞ്ഞതോടെ ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ; രാവിലെ ഭേദപ്പെട്ടെങ്കിലും ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ ആരോഗ്യനില വഷളായതായി ഡോക്ടർമാർ; മകൻ ജോസ് കെ മാണി കോട്ടയത്തു നിന്നും കൊച്ചിയിലേക്ക് യാത്രതിരിച്ചു തിരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശ്വാസകോശ രോഗ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ ലേക് ഷോർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കേരള കോൺഗ്രസ് ചെയർമാൻ കെ എം മാണിയുടെ ആരോഗ്യനില അതീവഗുരുതരം. രാവിലെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും ഉച്ചയോടെ വീണ്ടും ഗുരുതരമാവുകയായിരുന്നു. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറഞ്ഞുതായി ഡോക്ടർമാർ അറിയിച്ചു. ഇപ്പോൾ വെന്റിലേറ്ററിൽ ചികിത്സയിലാണ് മാണി.

ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെ എം മാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദീർഘ നാൾ ആയി ശ്വാസകോശ രോഗത്തിന് ചികിത്സയിൽ ആയിരുന്നു കെഎം മാണി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള കെ എം മാണിയുടെ ആരോഗ്യനില ഇന്നലത്തേക്കാളും 20 ശതമാനം മെച്ചപ്പെട്ടതായി ഡോക്ടർമാർ രാവിലെ പ്രതികരിച്ചിരുന്നു. ജോസ് കെ മാണി കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്.

മാണിയുടെ വൃക്കകളുടെ പ്രവർത്തനം എതാണ്ട് നിലച്ചതും മരുന്നുകളോട് പ്രതികരിക്കാത്തതും സ്ഥിതി സങ്കീർണ്ണമാക്കിയിരുന്നു. പൂർണ്ണമായും അബോധാവസ്ഥയിലേക്ക് മാറിയിട്ടുണ്ട് കേരളാ കോൺഗ്രസ് നേതാവ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ശ്വാസകോശത്തിലെ അണുബാധ തുടരുന്നതും സ്ഥിതി സങ്കീർണ്ണമാക്കുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്നാണ് കെ.എം. മാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹവും രക്തസമ്മർദവും സാധാരണ നിലയിലായിരുന്നു. ഇതിനിടെയാണ് കിഡ്നി അടക്കമുള്ള ആന്തരികാവയവങ്ങളെ രോഗം ബാധിച്ചത്. ഇതോടെയാണ് പ്രതിസന്ധി തുടങ്ങിയത്.

വർഷങ്ങളായി ശ്വാസകോശ രോഗബാധിതനായ അദ്ദേഹത്തെ വിദഗ്ധഡോക്ടർമാരുടെ സംഘം നിരീക്ഷിക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ലേക് ഷോർ ആശുപത്രിയിലെ പൾമനോളജിസ്റ്റ് ഹരി ലക്ഷ്മണിന്റെ ചികിത്സയിലാണ് അദ്ദേഹം. രാത്രിയിൽ വെന്റിലേറ്ററിന്റെ സഹായവും ലഭ്യമാക്കുന്നുണ്ട്. ഡയാലിസിസിനും വിധേയനാക്കുന്നുണ്ട്.

ഇന്നലെ കെ.എം. മാണിയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചിരുന്നു. എൽ.ഡി.എഫ്. സ്ഥാനാർത്ഥി പി. രാജീവിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. മുൻപ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ശേഷം ഡിസ്ചാർജ് ചെയ്തിരുന്നെങ്കിലും ഗുരുതര ശ്വാസതടസ്സത്തെ തുടർന്നു കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തി. രക്തത്തിൽ ഓക്സിജന്റെ അളവു കുറവാണ്.

ഏതാനും വർഷങ്ങളായി ശ്വാസകോശരോഗങ്ങൾ മാണിയെ അലട്ടുന്നുണ്ടെന്നും ഇതിനുള്ള ചികിത്സ നൽകിവരുന്നതായും ആശുപത്രി കേന്ദ്രങ്ങൾ വ്യക്തമാക്കി. ആരോഗ്യനില മോശമായതിനാൽ തെരഞ്ഞെടുപ്പു പ്രചാരണവേദികളിൽനിന്നു മാണി വിട്ടുനിന്നിരുന്നു. ഇത് കേരളാ കോൺഗ്രസ് അണികളെ ആശങ്കയിലാഴ്‌ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നേതാവിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്ന വാർത്തകൾ പുറത്തു വരുന്നത്. ഇതോടെ അണികൾ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും മാണിയുടെ ആരോഗ്യം പ്രവർത്തകർക്കിടയിൽ ചർച്ചയാണ്. കിഡ്നിക്ക് രോഗം ബാധിച്ചതു കൊണ്ടു തന്നെ ഇനി സജീവ രാഷ്ട്രീയ ഇടപെടലിന് മാണിക്കാകില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇതെല്ലാം കേരളാ കോൺഗ്രസ് പ്രവർത്തകർ ചർച്ചയായി കഴിഞ്ഞു. കോട്ടയത്തെ സ്ഥാനാർത്ഥി നിർണ്ണയവുമായ ചർച്ചകളിൽ മാണി സജീവമായിരുന്നു. അതിന് ശേഷമാണ് രോഗത്തിലേക്ക് വീഴുന്നത്.

ശ്വാസകോശത്തെ ബാധിച്ച അണുബാധയാണ് സ്ഥിതി ഗുരുതരമാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പനമ്പിള്ളി നഗറിലെ മകളുടെ വീട്ടിൽ നിന്നാണ് കെ.എം. മാണിയെ ശ്വസിക്കാൻ വിഷമം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രത്യേക ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. വൃക്കകൾക്ക് തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഡയാലിസിസിനും വിധേയനാക്കി. കേരള രാഷ്ട്രീയത്തിലെ ഏറ്റവും തലമുതിർന്ന നേതാവാണ് കെ എം മാണി. പാലാ നിയോജക മണ്ഡലത്തിൽ നിന്നും തുടർച്ചയായി നിയമസഭയിലേക്ക് വിജയിച്ചു കയറിയത അദ്ദേഹമാണ് കേരളത്തിൽ ഏറ്റവും അധികം തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP