Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എൽഡിഎഫ് ആറ് മുതൽ 14 സീറ്റുകൾ വരെ നേടാം; യുഡിഎഫിന് ലഭിക്കുക അഞ്ച് മുതൽ 13 സീറ്റുവരെ; ബിജെപി നേതൃത്വത്തിലുള്ള എൻഡിഎക്ക് രണ്ട് സീറ്റു വരെയും നേടാം; ഇടതു മുന്നണിക്ക് മുൻതൂക്കം പ്രവചിച്ച് ദി ഹിന്ദു - സി.എസ്.ഡി.എസ് അഭിപ്രായ സർവേ; ഭൂരിപക്ഷം സർവേകളിലും യുഡിഎഫ് മുൻതൂക്കം പ്രവചിക്കവേ ഹിന്ദുവിന്റെ സർവേ ഇടതുമുന്നണിക്ക് നൽകുന്നത് വലിയ ആശ്വാസം; അവഗണിക്കാൻ കഴിയാത്ത ശക്തമായി ബിജെപി വളരുന്നെന്നും വ്യക്തം

എൽഡിഎഫ് ആറ് മുതൽ 14 സീറ്റുകൾ വരെ നേടാം; യുഡിഎഫിന് ലഭിക്കുക അഞ്ച് മുതൽ 13 സീറ്റുവരെ; ബിജെപി നേതൃത്വത്തിലുള്ള എൻഡിഎക്ക് രണ്ട് സീറ്റു വരെയും നേടാം; ഇടതു മുന്നണിക്ക് മുൻതൂക്കം പ്രവചിച്ച് ദി ഹിന്ദു - സി.എസ്.ഡി.എസ് അഭിപ്രായ സർവേ; ഭൂരിപക്ഷം സർവേകളിലും യുഡിഎഫ് മുൻതൂക്കം പ്രവചിക്കവേ ഹിന്ദുവിന്റെ സർവേ ഇടതുമുന്നണിക്ക് നൽകുന്നത് വലിയ ആശ്വാസം; അവഗണിക്കാൻ കഴിയാത്ത ശക്തമായി ബിജെപി വളരുന്നെന്നും വ്യക്തം

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം മുറുകി വരവേ അഭിപ്രായ സർവേകളാണ് എങ്ങും പുറത്തുവരുന്നത്. രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വം യുഡിഎഫിന് വളരെ ഉണർവ്വു നൽകുന്നുണ്ട്. രാഹുലിന്റെ വരവോടെ യുഡിഎഫ് തരംഗം ഉണ്ടാകുമെന്നാണ് കോൺഗ്രസുകാർ പ്രതീക്ഷിക്കുന്നത്. പുറത്തുവന്ന സർവേകളിലെല്ലാം യുഡിഎഫിന് വലിയ മുന്നേറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായ ഒരു സർവേ കൂടി പുറത്തുവന്നു. ഇടതുമുന്നണിക്ക് മുൻതൂക്കം നൽകുന്ന സർവേ പുറത്തുവന്നത് പ്രമുഖ മാധ്യമ സ്ഥാപനമായ ദ ഹിന്ദുവിൽ നിന്നാണ്.

ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സിപിഎം നേതൃത്വത്തിലുള്ള എൽഡിഎഫ് ആറ് മുതൽ 14 സീറ്റ് വരെ സീറ്റുകൾ നേടുമെന്നാണ് ദ ഹിന്ദുവുമായി ചേർന്ന് ലോക് നീതി, സി എസ് ഡി എസ്, നാഷണൽ ഇലക്ഷൻ സ്റ്റഡിയും ചേർന്ന് നടത്തിയ അഭിപ്രായ സർവേയിൽ നിന്നും വ്യക്തമാകുന്നത്. കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് അഞ്ച് മുതൽ 13 വരെയും സീറ്റുകൾ നേടുമെന്ന് സർവേയിൽ പറയുന്നു. അതേസമയം ശബരിമല വിഷയത്തോടെ കേരളത്തിൽ ശക്തിപ്രാപിച്ച ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന സൂചനയും സർവേയിൽ പറയുന്നു.

ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ രണ്ട് വരെയും നേടാം എന്നാണ് സർവേയിൽ പ്രവചിക്കുന്നത്. കേരളത്തിൽ എൽഡിഎഫ് യുഡിഎഫിനേക്കാൾ സീറ്റ് നേടാനുള്ള സാധ്യത ഇതാദ്യമായാണ് ഒരു സർവേ പ്രവചിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് ഇടതു കേന്ദ്രങ്ങളിൽ ആവേശം വിതറിയിട്ടുണ്ട്. എന്നാൽ ഹിന്ദുവിന്റെ സർവേയിലും രണ്ട് മണ്ഡലങ്ങളിൽ ബിജെപിക്ക് സാധ്യത പറയുന്നത് രണ്ട് മുന്നണികൾക്കുമുള്ള വാണിംഗാണ്.

അതേസമയം മാതൃഭൂമി ന്യൂസ് - എസി നീൽസൺ സർവേ യുഡിഎഫിന് 14 സീറ്റും എൽഡിഎഫിന് അഞ്ച് സീറ്റും എൻഡിഎയ്ക്ക് ഒരു സീറ്റുമാണ് പ്രവചിക്കുന്നത്. മനോരമ ന്യൂസ് കാവി സർവേ യുഡിഎഫിന് 13 സീറ്റിലും എൽഡിഎഫിന് മൂന്ന് സീറ്റിലും മുൻതൂക്കം പ്രവചിക്കുകയും നാല് സീറ്റ് പ്രവചനാതീതമെന്ന് പറയുകയുമാണ് ചെയ്തിരിക്കുന്നത്.

അതേസമയം ഇടതുമുന്നണി പതിനെട്ടിനുമേലെ സീറ്റുകൾ നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപിയും കോൺഗ്രസും മാധ്യമങ്ങളെ വിലയ്‌ക്കെടുക്കുകയാണ്. അഭിപ്രായസർവേകൾ ഇതിന്റെ ഭാഗമാത്രമാണന്നും അദേഹം ആരോപിച്ചു. സർവേ കൊണ്ടൊന്നും താഴെയുള്ളവർ മേലെ വരില്ലെന്നും പിണറായി പരിഹസിച്ചു. കിഫ്ബി മസാല ബോണ്ട് വാങ്ങിയവർ ആർക്കൊക്കെ വായ്പ കൊടുക്കുന്നു എന്നന്വേഷിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ച് വഴിയാണ് കിഫ്ബി വായ്പ വാങ്ങുന്നത്. തെറ്റിദ്ധാരണകൾ നീക്കാൻ മാധ്യമങ്ങൾ നടത്തുന്ന ശ്രമം നല്ലകാര്യമെന്നും പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP