Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

42ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ്: ഒടിയനിലെ അവിസ്മരണീയമായ പ്രകടനത്തോടെ മോഹൻലാൽ മികച്ച നടൻ; മധുപാലിന്റെ 'ഒരു കുപ്രസിദ്ധ പയ്യൻ' മികച്ച ചിത്രം; മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ട് നിമിഷ സജയനും അനുശ്രീയും; ഷാജി.എൻ.കരുൺ മികച്ച സംവിധായകൻ; സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്ര രത്‌നം പുരസ്‌കാരം നടി ഷീലയ്ക്ക്

42ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ്: ഒടിയനിലെ അവിസ്മരണീയമായ പ്രകടനത്തോടെ മോഹൻലാൽ മികച്ച നടൻ; മധുപാലിന്റെ 'ഒരു കുപ്രസിദ്ധ പയ്യൻ' മികച്ച ചിത്രം; മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ട് നിമിഷ സജയനും അനുശ്രീയും; ഷാജി.എൻ.കരുൺ മികച്ച സംവിധായകൻ; സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്ര രത്‌നം പുരസ്‌കാരം നടി ഷീലയ്ക്ക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 42ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് പ്രഖ്യാപിച്ചപ്പോൾ മോഹൻലാൽ മികച്ച നടൻ. ഒടിയനിലെ അഭിനയത്തിനാണ് ലാലിനെ മികച്ച നടനായി തിരഞ്ഞെടുത്തത്. മധുപാൽ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യനാണ് മികച്ച ചിത്രം. ഷാജി എൻ കരുണാണ് മികച്ച സംവിധായകൻ. ഓള് എന്ന സിനിമയാണ് ഷാജി എൻ കരുണിനെ അവാർഡിന് അർഹനാക്കിയത്. നിമിഷ സജയൻ (ഒരു കുപ്രസിദ്ധ പയ്യൻ), അനുശ്രീ (ആദി, ആനക്കള്ളൻ) എന്നിവർ മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു.

സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്ര രത്‌നം പുരസ്‌കാരം നടി ഷീലയ്ക്ക് സമ്മാനിക്കും. ഗാനരചയിതാവും, സംഗീതസംവിധായകനും തിരക്കഥാകൃത്തുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, സംവിധായകനും നടനുമായ പി.ശ്രീകുമാർ, നടൻ ലാലു അലക്സ്, നടി മേനക സുരേഷ്, നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി എന്നിവർക്കു ചലച്ചിത്രപ്രതിഭാ പുരസ്‌കാരം സമ്മാനിക്കും.

മറ്റ് അവാർഡുകൾ

മികച്ച രണ്ടാമത്തെ ചിത്രം : ജോസഫ് (എം.പത്മകുമാർ)

മികച്ച രണ്ടാമത്തെ നടൻ : ജോജു ജോർജ്ജ് (ചിത്രം : ജോസഫ്)

മികച്ച രണ്ടാമത്തെ നടി : ഇനിയ (ചിത്രം:പരോൾ, പെങ്ങളില)

മികച്ച ബാലതാരം : മാസ്റ്റർ റിതുൻ (ചിത്രം : അപ്പുവിന്റെ സത്യാന്വേഷണം) ബേബി അക്ഷര കിഷോർ (പെങ്ങളില, സമക്ഷം)

മികച്ച തിരക്കഥാകൃത്ത് : മുബിഹഖ് (ചിത്രം : ഖലീഫ)

മികച്ച ഗാനരചയിതാവ് : രാജീവ് ആലുങ്കൽ (ചിത്രം: മരുഭൂമികൾ, ആനക്കള്ളൻ)

മികച്ച സംഗീത സംവിധാനം : കൈലാസ് മേനോൻ ( ചിത്രം : തീവണ്ടി)

മികച്ച പശ്ചാത്തല സംഗീതം: ഐസക് തോമസ് കൊട്ടുകാപ്പള്ളി (ഓള്)

മികച്ച പിന്നണി ഗായകൻ : രാകേഷ് ബ്രഹ്മാനന്ദൻ (ഗാനം: ജീവിതം എന്നും..., ചിത്രം: പെൻ മസാല)

മികച്ച പിന്നണി ഗായിക : രശ്മി സതീശൻ (ഗാനം: ഈ യാത്ര..., ചിത്രം: ഈ മഴനിലാവിൽ)

മികച്ച ഛായാഗ്രാഹകൻ : സാബു ജയിംസ് (ചിത്രം: മരുഭുമികൾ, സിദ്ധാർത്ഥൻ എന്ന ഞാൻ)

മികച്ച ചിത്രസന്നിവേശകൻ : ശ്രീകർ പ്രസാദ് ( ചിത്രം: ഓള്)

മികച്ച ശബ്ദലേഖകൻ : എൻ.ഹരികുമാർ ( ചിത്രം : ഒരു കുപ്രസിദ്ധ പയ്യൻ)

മികച്ച കലാസംവിധായകൻ : ഷെബീറലി (ചിത്രം: സൈലൻസർ, പെങ്ങളില)

മികച്ച മേക്കപ്പ്മാൻ : റോയി പല്ലിശ്ശേരി ( ചിത്രം: ഖലീഫ, മരുഭൂമികൾ)

മികച്ച വസ്ത്രാലങ്കാരം : ഇന്ദ്രൻസ് ജയൻ (ചിത്രം: ഓള്, അപ്പുവിന്റെ സത്യാന്വേഷണം)

മികച്ച നവാഗത പ്രതിഭ : പ്രണവ് മോഹൻലാൽ (ചിത്രം : ആദി) : ഓഡ്രി മിറിയം (ചിത്രം: ഓർമ്മ)

മികച്ച നവാഗത സംവിധായകൻ : അനിൽ മുഖത്തല (ചിത്രം : ഉടുപ്പ്)

മികച്ച ബാലചിത്രം : അങ്ങു ദൂരെ ഒരു ദേശത്ത് ( സംവിധാനം : ജോഷി മാത്യു)

മികച്ച പരിസ്ഥിതി ചിത്രം: സമക്ഷം (സംവിധാനം : അജു കെ.നാരായണൻ, അൻവർ അബ്ദുള്ള)

മികച്ച റോഡ്മൂവി : ദ ഗ്രെയ്റ്റ് ഇന്ത്യൻ റോഡ് മൂവി (സംവിധാനം : സോഹൻലാൽ)

അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം :

1. എം.എ.നിഷാദ് (ചിത്രം : വാക്ക്)

2. ആത്മീയ രാജൻ (ജോസഫ്, നാമം)

3. മാസ്റ്റർ മിഥുൻ (ചിത്രം : പച്ച)

സംവിധാന മികവിനുള്ള പ്രത്യേക പുരസ്‌കാരം :

1. സുരേഷ് തിരുവല്ല (ചിത്രം : ഓർമ്മ)

2. വിജീഷ് മണി (ചിത്രം : പുഴയമ്മ)

സാമൂഹികപ്രസക്തിയുള്ള ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: : പെൻ മസാല ( സംവിധാനം : സുനീഷ് നീണ്ടൂർ)

മികച്ച അന്വേഷണാത്മക ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം : കാറ്റു വിതച്ചവർ (പ്രൊഫ. സതീഷ് പോൾ)

ആകെ 33 ചിത്രങ്ങളാണ് ഇത്തവണ സമർപ്പിക്കപ്പെട്ടത്. അപേക്ഷിച്ച ചിത്രങ്ങൾ മുഴുവനും ക്രിട്ടിക്‌സ് ജൂറി ഏഴു ദിവസമായി തിരുവനന്തപുരത്ത് ചലച്ചിത്ര അക്കാദമിയുടെ മിനി തീയറ്ററിൽസ്‌ക്രീൻ ചെയ്താണ് അവാർഡുകൾ നിർണയിച്ചത്. കേരളത്തിൽ സംസ്ഥാന അവാർഡ് കഴിഞ്ഞാൽ അപേക്ഷ ക്ഷണിച്ച് ചിത്രങ്ങൾ വരുത്തി ജൂറി കണ്ട് നിർണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌ക്കാരമാണിത്. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ഡോ. ജോർജ് ഓണക്കൂർ, വൈസ് പ്രസിഡന്റ് അഡ്വ. പൂവപ്പള്ളി രാമചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫ്, ട്രഷറർ ബാലൻ തിരുമല, എക്സി. കമ്മിറ്റി മെമ്പർ ഡോ.അരവിന്ദൻ വല്ലച്ചിറ എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP