Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'അനുപമ ക്രിസ്ത്യാനിയാണോ? ആണെങ്കിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ നിന്ന് രാജിവെയ്ക്കണം; ഇപ്പോൾ ഈ നിമിഷം; കളക്ടർ അനുപമയ്‌ക്കെതിരെ വർഗ്ഗീയ പരാമർശവുമായി ടിജി മോഹൻദാസ്; സുരേഷ് ഗോപി വിഷയത്തിൽ രൂക്ഷ വിമർശനവുമായി സംഘപരിവാറുകാരും  

'അനുപമ ക്രിസ്ത്യാനിയാണോ? ആണെങ്കിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ നിന്ന് രാജിവെയ്ക്കണം; ഇപ്പോൾ ഈ നിമിഷം; കളക്ടർ അനുപമയ്‌ക്കെതിരെ വർഗ്ഗീയ പരാമർശവുമായി ടിജി മോഹൻദാസ്; സുരേഷ് ഗോപി വിഷയത്തിൽ രൂക്ഷ വിമർശനവുമായി സംഘപരിവാറുകാരും   

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: എൻ.ഡി.എ കൺവൻഷനിൽ അയ്യപ്പന്റെ പേരിൽ വോട്ടു ചോദിച്ചതിന് തൃശ്ശൂർ ലോക്‌സഭ മണ്ഡലം എൻഡഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് ജില്ലാ കലക്ടർ ടി.വി അനുപമ ഐഎഎസ് നോട്ടിസ് നൽകിയിരുന്നു. ഇത് വിവാദമായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കളക്ടറെ വർഗ്ഗീയമായി ആക്രമിക്കുകയാണ് ബിജെപി സംഘപരിവാർ പ്രവർത്തകർ ഇതിന്റെ ചുവട് പിടിച്ച് ഗ്രൂപ്പുകളും അനുപമ ക്രിസ്ത്യൻ ആണെന്ന് പറഞ്ഞ് വ്യാപക പ്രചരണം നടത്തുന്നത്

ഇതിന് പിന്നാലെ ബിജെപി ബൗദ്ധിക സെൽതലവൻ ടിജി മോഹൻദാസ് തന്നെ ട്വിറ്ററിലൂടെ ഈ വിഷയത്തിൽ ട്വീറ്റ് ചെയ്യുകയാണ് ഇപ്പോൾ. അനുപമ ക്രിസ്ത്യാനിയാണോ? ആണെങ്കിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ നിന്ന് രാജിവെയ്ക്കണം. ഇപ്പോൾ.. ഈ നിമിഷം... എന്നായിരുന്നു ടിജി മോഹൻദാസിന്റെ ആദ്യ ട്വീറ്റ്. തൊട്ട് പിന്നാലെ തൃശ്ശൂർ ജില്ലാ കളക്ടർ എപ്പോഴും ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ സർക്കാർ പ്രതിനിധിയാണ്. അതിനാൽ തൃശ്ശൂർ ജില്ലയിൽ ഹിന്ദുവിനെ മാത്രമാണ് കളക്ടറായി വെയ്ക്കാറുള്ളത്. ഇതും അനുപമയെ ഉദ്ദേശിച്ചുള്ളതാണ്.

ഇതിന് പിന്നാലെ അനുപമയ്ക്കെതിരായ ചില ട്വീറ്റുകളും ടിജി മോഹൻദാസ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. അയ്യപ്പന്റെ പേരിൽ വോട്ടു ചോദിച്ചെന്നു കാട്ടി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ സുരേഷ് ഗോപിക്ക് നോട്ടിസ് നൽകിയിരുന്നു. ഇതിന് ഇന്ന് ബിജെപി മറുപടി നൽകിയേക്കും. അതേ സമയം ജില്ലാകലക്ടർ ടി.വി. അനുപമയുടെ നടപടി ശരിയെന്നും തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കറാം മീണ വ്യക്തമാക്കിയിരുന്നു. എന്നാൽ അനുപമയെ വിടുന്ന ലക്ഷണം ഇല്ല സംഘപരിവാർ അണികളും പ്രവർത്തകരും. കഴിഞ്ഞ ദിവസം മുതൽ ഇവരെ കടന്ന് ആക്രമിക്കുകയാണ്. അനുപമ ഇടത് സർക്കാരിന്റേയും പിണറായി വിജയന്റെയും ്‌നുയായിയാണ് എന്നുൾപ്പടെ പ്രചരിപ്പിക്കുകയാണ് സോഷ്യൽ മീഡിയയിൽ.

ജനുവരി ഒന്നിന് സംസ്ഥാന സർക്കാർ തീർത്ത് നവോത്ഥാന മതിലിൽ അനുപമ പങ്കെടുത്തത് ഉൾപ്പടെ ചൂണ്ടിക്കാണിച്ചാണ് സംഘപരിവാർ പ്രവർത്തകരുടെ സൈബർ ആക്രമണം. അവർ സർക്കാർ ഉദ്യോഗസ്ഥ എന്നതിൽ ഉപരി ബിജെപി ആർഎസ്എസ് വിരോദമാണ് കാണിക്കുന്നത് എന്നും ഒരു ക്രിസ്ത്യാനിയായതുകൊണ്ടാണ് അവർക്ക് അയ്യപ്പന്റെ കാര്യത്തിൽ ഇത്രയധികം അസഹിഷ്ണുത കാണിക്കുന്നത് എന്നും ആരോപണമുന്നയിക്കുകയാണ് സംഘപരിവാർ അനുയായികൾ. ജാതിയും മതവും പറഞ്ഞ് ഒരു മിടുക്കിയായ ഉദ്യോഗസ്ഥയെ അക്രമിക്കുന്നതിനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് സംഘപരിവാറുകാർക്കെതിരെയും ഉയരുന്നത്.

ശബരിമലയുടെ പേരു പറഞ്ഞ് വോട്ടുപിടിച്ച സുരേഷ് ഗോപിയുടെ നടപടിക്ക് എതിരെയാണ് ടി വി അനുപമ നടപടി സ്വീകരിച്ചത്. ഇതോടെ ബിജെപിക്കാരുടെ ശത്രുവായി അനുപമ മാറുകയായിരുന്നു. സൈബർ ലോകത്ത് കലക്ടറെ വ്യക്തിപരമായി അവഹേളിക്കുന്ന പ്രചരണമാണ് ഇതോടെ സൈബർ സംഘപരിവാറുകാർ ചെയ്തത്.

വർഗീയ ആരോപണം ഉന്നയിച്ചു കൊണ്ടാണ് ബിജെപി അണികൾ വനിതാ ഉദ്യോഗസ്ഥക്കെതിരെ രംഗത്തെത്തിയത്. തൃശ്ശൂരിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചതിനാണ് ജില്ലാ വരണാധികാരിയുടെ ചുമതലയുള്ള ജില്ലാ കളക്ടർ ടിവി അനുപമ സുരേഷ് ഗോപിക്കെതിരെ നടപടിയെടുത്തത്. ഇതിനെ തുടർന്നാണ് ടിവി അനുപമയുടെ ഭർത്താവിന്റെ പേരും ചേർത്ത് സംഘപരിവാർ അനുകൂലികൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ വർഗീയ പ്രചരണം ആരംഭിച്ചത്. നിരവധി സംഘപരിവാർ ഹാൻഡിലുകളാണ് ടി അനുപമയെ അനുപമ ക്ലിൻസൺ ജോസഫ് എന്ന് പേര് മാറ്റി പോസ്റ്റ് ഇടുന്നത്.

ഇതുകൂടാതെ അനുപമയുടെ ഫേസ്‌ബുക്ക് പേജിൽ കയറിയും സൈബർ ആക്രമണം തുടങ്ങി. 'സ്വാമി ശരണം' എന്നുള്ള കമന്റുകളാണ് കളക്ടറുടെ പേജിലെ എല്ലാ പോസ്റ്റുകളിലും നിറയുന്നത്. സുരേഷ് ഗോപിക്ക് ഐക്യദാർഢ്യ പ്രഖ്യാപിക്കുന്നതും കളക്ടറെ ആക്ഷേപിക്കുന്നതുമായ കമന്റുകളും നിരവധിയുണ്ട്. അയ്യപ്പന്റെയും ശബരിമലയുടെയും പേരിൽ വോട്ട് തേടിയെന്ന് കാണിച്ചാണ് ജില്ലാ വരണാധികാരി കൂടിയായ തൃശ്ശൂർ ജില്ലാ കളക്ടർ ടി.വി. അനുപമ എൻ.ഡി.എ. സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയത്. സംഭവത്തിൽ 48 മണിക്കൂറിനകം സുരേഷ് ഗോപി വിശദീകരണം നൽകണമെന്നും കളക്ടർ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് കള്ക്ടർക്കെതിരെ വിമർശനങ്ങളുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയിരന്നു.

എന്നാൽ വിഷയത്തിൽ പ്രഥമ ദൃഷ്ട്യാ ചട്ടലംഘനമുണ്ടെന്നും കളക്ടറുടെ നടപടി ശരിയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ പ്രതികരിച്ചിരുന്നു. സുരഷേ് ഗോപിക്ക് നേട്ടീസ് അയച്ചതിനെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ ടി.വി അനുപമയെ അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്റുകൾ നിരന്തരം ഉയർന്നിരുന്നു. ടി.വി അനുപമയുടെ യഥാർഥ പേര് അനുപമ ക്ലിൻസൺ ജോസഫ് എന്നാണെന്നും അതിനാലാണ് ഇത്തരത്തിലുള്ള നടപടിയെന്നും ചിലർ കണ്ടെത്തുന്നുണ്ട്. ഇത്തരത്തിലുള്ള ആക്രമണങ്ങളാണ് സത്യസന്ധയായ ഉദ്യോഗസ്ഥക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

അതേ സമയം സംഭവത്തിൽ ബിജെപി ഉന്നയിക്കുന്ന വിമർശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് ടിവി അനുപമ പറഞ്ഞു. സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത് തന്റെ ജോലി നിർവഹണത്തിന്റെ ഭാഗം മാത്രമാണെന്നും അനുപമ പറഞ്ഞു. സുരേഷ് ഗോപി പെരുമാറ്റച്ചട്ടംം ലംഘിച്ചുവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ടീക്കാറാം മീണ പറഞ്ഞു. സുരേഷ് ഗോപിക്കെതിരെ ജില്ലാ കളക്ടർ ടിവി അനുപമ നോട്ടീസ് അയച്ചത് ചട്ടലംഘനം ബോധ്യപ്പെട്ടതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം അനുപമയെ വ്യക്തിഹത്യ ചെയ്യുന്ന വിധത്തിലുള്ള പ്രചരണങ്ങൾക്കെതിരെ നടപടി എടുക്കുന്നത് ആലോചിക്കുമെന്നും ടീക്കാറാം മീണ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP