Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഹുൽ ഗാന്ധിയുടെ വരവ് കേരളത്തിൽ യുഡിഎഫിന് ഗുണം ചെയ്യുമോ? ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ എടുത്ത നിലപാട് ശരിയോ? പ്രധാനമന്ത്രിയാകാൻ കൂടുതൽ യോഗ്യത ആർക്ക്? മറുനാടൻ സർവേയിലെ ചോദ്യങ്ങളോട് ആവേശത്തോട പ്രതികരിച്ച് വോട്ടർമാർ; ആലപ്പുഴയും എറണാകുളവും തൃശൂരും പൂർത്തിയായതോടെ രണ്ടാംഘട്ട അഭിപ്രായ സർവേ സമാപിച്ചു: 'മറുനാടൻ മലയാളി ഇലക്ഷൻ സർവേ-2019'യിലെ ജനഹിതം തിങ്കളാഴ്ച മുതൽ മറുനാടനിൽ പ്രസിദ്ധീകരിക്കും

രാഹുൽ ഗാന്ധിയുടെ വരവ് കേരളത്തിൽ യുഡിഎഫിന് ഗുണം ചെയ്യുമോ? ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ എടുത്ത നിലപാട് ശരിയോ? പ്രധാനമന്ത്രിയാകാൻ കൂടുതൽ യോഗ്യത ആർക്ക്? മറുനാടൻ സർവേയിലെ ചോദ്യങ്ങളോട് ആവേശത്തോട പ്രതികരിച്ച് വോട്ടർമാർ; ആലപ്പുഴയും എറണാകുളവും തൃശൂരും പൂർത്തിയായതോടെ രണ്ടാംഘട്ട അഭിപ്രായ സർവേ സമാപിച്ചു: 'മറുനാടൻ മലയാളി ഇലക്ഷൻ സർവേ-2019'യിലെ ജനഹിതം തിങ്കളാഴ്ച മുതൽ മറുനാടനിൽ പ്രസിദ്ധീകരിക്കും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണം പൊടിപാറി നടക്കുകയാണ് കേരളത്തിൽ. സുപ്രധാനമായ തെരഞ്ഞെടുപ്പിൽ കേരളം എങ്ങനെ ചിന്തിക്കുന്നു എന്നറിയാൻ മറുനാടൻ മലയാളി നടത്തിയ സർവേയുടെ ഫലം തിങ്കളാഴ്‌ച്ച പുറത്തുവരും. ആലപ്പുഴയും എറണാകുളവും തൃശൂരും പൂർത്തിയായതോടെ രണ്ടാംഘട്ട അഭിപ്രായ സർവേയ്ക്ക് സമാപനമായി. ഇതോടെ തിങ്കളാഴ്‌ച്ച മുതൽ ഫലം പുറത്തുവിടും. ആദ്യഘട്ടത്തിൽ മലബാറിലെ മണ്ഡലങ്ങളിലെ ഫലമാകും പുറത്തുവിടുക. അതിന് ശേഷം മധ്യകേരളത്തിലെയും തെക്കൻ കേരളത്തിലെയും ലോക്‌സഭാ മണ്ഡലങ്ങളിലെ ഫലം പുറത്തുവിടും.

20 ലോക്‌സഭാ മണ്ഡലങ്ങളിലായി പതിനായിരത്തോളം സാമ്പിളുകൾ എടുത്തുകൊണ്ട്, മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായാണ് സർവേ നടത്തി. പൂർത്തിയാക്കി ലഭിച്ച സർവേ സാമ്പിളുകൾ പരിശോധിച്ചു കൊണ്ടിരിക്കയാണ്. ഇവ. മറുനാടൻ സർവേയിൽ ഓരോ മണ്ഡലത്തിലും ആവേശത്തോടെയാണ് നാട്ടുകാർ പങ്കാളികളായത്. മണ്ഡലങ്ങൾ തോറും സ്ഥാനാർത്ഥി നിർണയം പൂർത്തിയാകുകയും വിവിധ വിഷയങ്ങൾ അവസാന ഘട്ടത്തിൽ സജീവ ചർച്ചയാകുകയും ചെയ്യുന്ന വേളയിലാണ് മറുനാടന്റെ രണ്ടാം സർവെ നടക്കുന്നത് എന്നതിനാൽ തിരഞ്ഞെടുപ്പിന് വെറും മൂന്നാഴ്ച മാത്രം ശേഷിക്കേ നടക്കുന്ന ജനങ്ങളുടെ വിലയിരുത്തലുകളാണ് ഈ സർവേയിൽ പ്രതിഫലിക്കുക.

മറുനാടനും പാല സെന്റർഫോർ കൺസ്യൂമർ എജുക്കേഷനും ചേർന്നാണ് ശാസ്ത്രീയ വിലയിരുത്തലിനായി ചോദ്യാവലി തയ്യാറാക്കിയത്. ഏറ്റവും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളും ചർച്ചയാകുന്ന വേളയിലാണ് ഈ ഫീൽഡ് സർവേ. രാഹുൽഗാന്ധി കേരളത്തിൽ എത്തുന്ന സാഹചര്യം, സുരേഷ് ഗോപി തൃശൂരിൽ സ്ഥാനാർത്ഥി ആയ സാഹചര്യം, കെ സുരേന്ദ്രന് പത്തനംതിട്ടയിൽ ഏറെ ചർച്ചകൾക്ക് ശേഷം ബിജെപി സീറ്റ് നൽകിയ സാഹചര്യം, വിവിധ സ്ഥലങ്ങളിൽ കോൺഗ്രസ് അപ്രതീക്ഷിതമായി ശക്തരായ സ്ഥാനാർത്ഥികളെ നിർത്തിയ സാഹചര്യം, കോഴിക്കോട് എംകെ രാഘവന് എതിരെ കോഴ ആരോപണം വന്നത്, ആലത്തൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് എതിരെ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ അപകീർത്തികരമായ പരാമർശം നടത്തിയത് തുടങ്ങിയ നിരവധി വിഷയങ്ങളാണ് ഈ അവസാന കാലത്ത് ഉണ്ടായത്. ഇതെല്ലാം തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്നതിന്റെ വിലയിരുത്തലാകും ഈ സർവേ.

ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാന വിഷയമായി നിങ്ങൾ കരുതുന്നത് എന്താണ് എന്ന ചോദ്യമാണ് സർവേയിലെ ഒന്നാമത്തെ ചോദ്യം. കേന്ദ്ര ഭരണ നേട്ടങ്ങൾ, മോദി വിരുദ്ധ വികാരം, രാഹുൽ തരംഗം, സംസ്ഥാന ഭരണം, ശബരിമല, മറ്റുള്ളവ തുടങ്ങിയ ചോദ്യങ്ങളാണ് ഇവർ ഉയർത്തിയത്. രണ്ടാമത്തെ ചോദ്യം രാഹുൽ ഗാന്ധിയുടെ വരവ് കേരളത്തിൽ യുഡിഎഫിന് ഗുണം ചെയ്യുമോ എന്നതായിരുന്നു. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ എടുത്ത നിലപാട് ശരിയാണോ എന്ന ചോദ്യവും ഉയർത്തുന്നു. ശബരിമല വിഷയത്തിൽ നിങ്ങൾ ഏത് പാർട്ടിക്ക് ഒപ്പമാണെന്ന ചോദ്യവും ഉൾപ്പെടുത്തിയിരുന്നു. കേന്ദ്രസർക്കാർ ഭരണത്തെ എങ്ങനെ വിലയിരുത്തു, പ്രിയങ്കയുടെ വരവ് കോൺഗ്രസിന് ഗുണംചെയ്യുമെന്ന് കരുതുന്നുണ്ടോ? തുടങ്ങിയ പത്ത് ചോദ്യങ്ങളായിരുന്നു ഉയർന്നിരുന്നത്.

ഇതുവരെ പുറത്തുവന്ന സർവേകളെല്ലാം സ്ഥാനാർത്ഥി നിർണയം പൂർത്തിയാകുന്നതിന് മുന്നേയാണ് നടത്തപ്പെട്ടത്. എന്നാൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാകുകയും ഇടതു സ്ഥാനാർത്ഥികൾക്ക് എതിരെ കരുത്തരായ സ്ഥാനാർത്ഥികളെ കോൺഗ്രസ് പലയിടത്തും അവതരിപ്പിക്കുകയും ചെയ്തതോടെ അടിയൊഴുക്കുകൾ വീണ്ടും മാറി. ഇതിന് പുറമെയാണ് ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ വന്ന മാറ്റങ്ങളും അവസാന ഘട്ടത്തിൽ

മുൻ സർവേയിൽ പ്രതിഫലിച്ചത്

ഒരുമാസം മുമ്പ് മറുനാടൻ മലയാളി നടത്തിയ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ റാൻഡം സർവേയിൽ കേരളത്തിലെ 20 സീറ്റുകളിൽ 11 എണ്ണത്തിൽ യുഡിഎഫിനും 9 സീറ്റിൽ എൽഡിഎഫിനും മേൽക്കൈയുണ്ടെന്നാണ് കണ്ടെത്തിയത്. വയനാട്, മലപ്പുറം, പൊന്നാനി, ചാലക്കുടി, ഇടുക്കി, എറണാംകുളം, കോട്ടയം, ആല്ലപ്പുഴ, മാവേലിക്കര, പത്തനംതിട്ട, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിൽ ഐക്യമുന്നണി മുന്നിട്ട് നിൽക്കുമ്പോൾ, കാസർകോട്, കണ്ണൂർ, കോഴിക്കോട്, വടകര, പാലക്കാട്, ആലത്തൂർ, തൃശൂർ, കൊല്ലം, ആറ്റിങ്ങൽ മണ്ഡലങ്ങൾ ഇടതിനെയും തുണക്കുമെന്നായിരുന്നു ആദ്യഘട്ട സർവേയിലെ സൂചകങ്ങൾ.

എന്നാൽ ആദ്യഘട്ട സർവേ നടക്കുന്ന സമയത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥികളെ കുറിച്ച് കൃത്യമായ ചിത്രം ജനങ്ങൾക്ക് ഉണ്ടായിരുന്നില്ല. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കുമെന്ന സൂചനപോലും അന്ന് ഉണ്ടായിരുന്നില്ല. ഇപ്പോൾ ചിത്രം വ്യക്തമായ സാഹചര്യത്തിൽ കേരളത്തിലെ വോട്ടർമാർ എങ്ങനെ ചിന്തിക്കുന്നുവെന്നാണ് മറുനാടൻ സർവേയിലുടെ കണ്ടെത്താൻ ശ്രമിക്കുന്നത്.

നിങ്ങളുടെ വോട്ട് ആർക്ക് എന്ന സുപ്രധാന ചോദ്യത്തിനൊപ്പം, ആ ഉത്തരത്തിലേക്ക് ജനങ്ങളെ നയിച്ച ഘടകങ്ങൾ എന്തൊക്കെയാണെന്നും സർവേ വിശദമായി പരിശോധിക്കുന്നുണ്ട്. രാഹുൽ തരംഗം വീശിയടിക്കുന്നുണ്ടോ, മോദി ഫാക്ടർ അസ്തമിച്ചോ, ശബരിമല സമരം കേരളത്തിൽ ആർക്ക് ഗുണം ചെയ്യും, ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ എങ്ങോട്ട് ചായും, പിണറായി വിജയന്റെ വ്യക്തിപ്രഭാവം ഇടതുമുന്നണിയെ തുണക്കുമോ, കേന്ദ്ര സർക്കാറിനെപ്പോലെ സംസ്ഥാന സർക്കാറിനെതിരെയും ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടോ, അഴിമതി വർഗീയത നോട്ട് നിരോധനം ജിഎസ്ടി തുടങ്ങിയവ സാധാരണക്കാരന്റെ വോട്ടിനെ സ്വാധീനിക്കുന്നുണ്ടോ, തുടങ്ങിയ ജന വികാരം രുപപ്പെടുന്ന വിവിധ വിഷയങ്ങൾ ഏതെന്നും സർവേ പരിശോധിക്കുന്നുണ്ട്.

വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളും അവലംബിക്കുന്ന അതേ റാൻഡം ഫീൽഡ് സർവേയുടെ സ്റ്റാറ്റിക്കൽ മെത്തേഡു തന്നെയാണ് മറുനാടൻ മലയാളി ടീമും അവലംബിക്കുന്നത്. പ്രമുഖ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും ടീമിന്റെ ഭാഗമാവുന്നുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും ബസ്സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും ചന്തകളിലും ഷോപ്പിങ്ങ് മാളുകളിലുമൊക്കെയായി വിവിധ വിഭാഗത്തിൽപെടുന്ന ജനങ്ങളെ നേരിട്ട് കണ്ടാണ് സർവേ പൂർത്തീകരിക്കുന്നത്. സാധാരണ ദേശീയ മാധ്യമങ്ങളും പ്രമുഖരായ തെരഞ്ഞെുടുപ്പ്് സർവേ ടീമുകളുമൊക്കെ വെറും അഞ്ചൂറും, എഴുനൂറും സാമ്പിളുകൾ വെച്ച് മാത്രമാണ് കേരളത്തെ അളക്കുന്നത്. ആ രീതിയിൽ നോക്കുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ സർവേയാണ്, പതിനായിരത്തിൽ അധികം പേർ നേരിട്ട് പങ്കെടുക്കുന്ന മറുനാടൻ സർവേ.

മറ്റു മാധ്യമങ്ങൾ മൊത്തത്തിൽ സർവേ പ്രവചനം നടത്തുമ്പോൾ, മറുനാടൻ ഓരോ മണ്ഡലത്തിലും ആര് ജയിക്കും എന്ന് കൃത്യമായി വിലയിരുത്തി മണ്ഡലാടിസ്ഥാനത്തിലാണ് ഫലം പുറത്തുവിടുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇങ്ങനെ 140 മണ്ഡലങ്ങളിലും മറുനാടൻ ടീം നേരിട്ടെത്തി സർവേ നടത്തുകയും, ഓരോ മണ്ഡലാടിസ്ഥാനത്തിലും ഫലം പുറത്തുവിടുകയും ചെയ്തിരുന്നു. അത് 80 ശതമാനത്തിലേറെ കൃത്യവും ആയിരുന്നെന്ന് പ്രേക്ഷകർ ഓർക്കുന്നുണ്ടാവും. ഒഴുക്കൻ മട്ടിൽ യുഡിഎഫ് ഇത്ര എൽഡിഎഫ് ഇത്ര എന്ന് പറയാതെ ഒരോ മണ്ഡലത്തിന്റെയും അടിത്തട്ടിലുള്ള ജനവികാരം മനസ്സിലാക്കി ആരു ജയിക്കുമെന്ന് പറഞ്ഞ് ഫലം പുറത്തുവിടുന്ന രീതി ഇന്ത്യയിൽ തന്നെ ആദ്യമാണ്.

ഏറ്റവും പ്രധാനം ഇത് ഒരു സ്വതന്ത്രമായ അഭിപ്രായ സർവേയാണെന്നാണ്. മറുനാടൻ മലയാളിയുടെ രാഷ്ട്രീയ നിലപാടുമായി ഈ സർവേക്ക് യാതൊരു ബന്ധവുമില്ല. സർവേഫലത്തിന് അനുസരിച്ചുള്ള യാതൊരു കാമ്പയിനിങ്ങും മറുനാടന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയുമില്ല. മാത്രമല്ല എത് സർവേകളും പ്രതിഫലിപ്പിക്കുന്നത് ആ സമയത്ത് തെരഞ്ഞെടുപ്പ് നടന്നാലുള്ള രാഷ്ട്രീയ കാലാവസ്ഥയാണ്. ഇത് വളരെ പെട്ടന്ന് മാറി മറിയാം. അഭിപ്രായ സർവേകളിൽ അഞ്ചുശതമാനംവരെ ഹ്യൂമൻ എററുകളും വരാം. ഇന്ത്യയിലും കേരളത്തിലും എക്സിറ്റ്‌പോളുകൾപോലും പല തവണ മാറിമാറഞ്ഞ സംഭവങ്ങളും നേരത്തെ ഉണ്ടായിട്ടുണ്ട്. അതായത് ഏത് സർവേയിലെയും പോലെ മറുനാടനും അടിസ്ഥാനപരമായ ചില രാഷ്ട്രീയ സൂചകങ്ങളാണ് മുന്നോട്ട് വെക്കുന്നത്. ഇത് ഒരു അന്തിമ വിധിയല്ലെന്നും മാന്യവായനക്കാരെ ബോധ്യപ്പെടുത്തുന്നു.

വിവിധ മണ്ഡലങ്ങളിലായി മറുനാടൻ മലയാളി നടത്തിയ തെരഞ്ഞെടുപ്പു സർവ്വേയിൽ വീറും വാശിയും ജനങ്ങളിൽ പ്രതിഫലിച്ചുരുന്നു. കഴിഞ്ഞ തവണയുണ്ടായ അനുഭവത്തിൽ നിന്നും പതിന്മടങ്ങ് വാശിയോടെയാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആളുകൾ സർവ്വേയുമായി സഹകരിച്ചത്. സ്ത്രീകളും പുരുഷന്മാരും വൃദ്ധരും യുവാക്കളും അടക്കമുള്ളവർ സർവ്വേയോട് അനുകൂലമായി പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP