Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മീറ്റിങ്ങിന് ഇരിക്കുമ്പോൾ അന്നത്തെ സബ്കളക്ടർ ശ്രീറാം സാംബശിവറാവു കയറിവന്ന സമയത്ത് അത്രയും ഉദ്യോഗസ്ഥർ എന്തു റസ്‌പെക്റ്റാ കൊടുത്തത്; അത് കണ്ടിട്ടാണ് എന്റെയുള്ളിൽ എപ്പോഴോ ഉണ്ടായിരുന്ന സ്പാർക്ക് കത്താൻ തുടങ്ങിയത്; ആ വർഷം തന്നെ ജോലി രാജി വച്ച് ഐഎഎസ് പഠനത്തിന് ചേർന്നു: കുറിച്യ വിഭാഗത്തിൽ നിന്ന് ചരിത്രം കുറിച്ച് സിവിൽ സർവീസ് വിജയം നേടുന്ന ആദ്യത്തെയാളായ വയനാട്ടിലെ ശ്രീധന്യ സുരേഷ് നേട്ടത്തിന്റെ നിറവിൽ

മീറ്റിങ്ങിന് ഇരിക്കുമ്പോൾ അന്നത്തെ സബ്കളക്ടർ ശ്രീറാം സാംബശിവറാവു കയറിവന്ന സമയത്ത് അത്രയും ഉദ്യോഗസ്ഥർ എന്തു റസ്‌പെക്റ്റാ കൊടുത്തത്; അത് കണ്ടിട്ടാണ് എന്റെയുള്ളിൽ എപ്പോഴോ ഉണ്ടായിരുന്ന സ്പാർക്ക് കത്താൻ തുടങ്ങിയത്; ആ വർഷം തന്നെ ജോലി രാജി വച്ച് ഐഎഎസ് പഠനത്തിന് ചേർന്നു: കുറിച്യ വിഭാഗത്തിൽ നിന്ന് ചരിത്രം കുറിച്ച് സിവിൽ സർവീസ് വിജയം നേടുന്ന ആദ്യത്തെയാളായ വയനാട്ടിലെ ശ്രീധന്യ സുരേഷ് നേട്ടത്തിന്റെ നിറവിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിന്റെ അഭിമാനമുയർത്തി ശ്രീധന്യ സുരേഷ്. ആദിവാസി വിഭാഗത്തിൽ നിന്ന് സിവിൽ സർവീസ് റാങ്ക് നേടുന്ന ആദ്യ മലയാളിയാണ് ശ്രീധന്യ. പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ കോളനി സുരേഷ്, കമല ദമ്പതികളുടെ മകളാണ്. കുറിച്യർ വിഭാഗത്തിലാണ് ശ്രീധന്യ ഉൾപ്പെടുന്നത്. സിവിൽ സർവീസ് പരീക്ഷാ നേട്ടത്തിൽ സന്തോഷമുണ്ടെന്ന് ശ്രീധന്യയുടെ ആദ്യ പ്രതികരണം. ഫോർച്യൂൺ ഐഎഎസ് അക്കാദമിയിൽ മധുരം പങ്കുവച്ചുകൊണ്ടാണ് ശ്രീധന്യ തന്റെ നേട്ടത്തെ കുറിച്ച് പറഞ്ഞത്.

'ഇത്രയധികം ട്രൈബൽസ് ഉള്ള വയനാട് നിന്നും ഇതുവരെ ഒരു ട്രൈബൽ ഐഎഎസ് ഉണ്ടായിട്ടില്ല. അത്രയും പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ട് ഒരു ട്രൈബൽ ഐഎഎസ് വരുന്നത് വരുന്ന തലമുറയ്ക്ക് വലിയ പ്രചോദനമായിരിക്കും. അതുകൊണ്ടാണ് ഇത് തിരഞ്ഞെടുത്തത്. പിന്ന ഗ്രൗണ്ട് റിയാലിറ്റി അറിയുന്നവർക്ക് നല്ല രീതിയിൽ കോഴ്‌സ് ഫോർമുലേറ്റ് ചെയ്യാനൊക്കെ പറ്റും.അതുകൊണ്ടാണ് ഐഎഎസ് എന്ന സ്വപ്‌നത്തിലേക്ക് വന്നത്.

2016 ൽ പിജി കഴിഞ്ഞു. ഒരു ട്രൈബൽ ഡിപ്പാർമെന്റിൽ വർക്ക് ചെയ്യുന്ന സമയത്താണ് അന്നത്തെ സബ് കളക്ടറായിരുന്ന ശ്രീറാം സാംബശിവ റാവു. ടിആർഡിഎമ്മിന്റെ മീറ്റിങ്ങിന് ഇരിക്കുമ്പോൾ അദ്ദേഹം കയറി വന്ന സമയത്ത് അവിടെയുണ്ടായിരുന്ന അത്രയും ഉദ്യോഗസ്ഥർ അദ്ദേഹത്തിന് കൊടുക്കുന്ന റസ്‌പെക്‌ററ്..അത് കണ്ടിട്ടാണ് എന്റെയുള്ളിൽ എപ്പോഴോ ഉണ്ടായിരുന്ന സ്പാർക്ക് കത്താൻ തുടങ്ങിയത്. ആ വർഷം തന്നെ ജോലി രാജി വച്ചു. പിന്നെ സിവിൽ സർവീസ് പഠനത്തിനായി തിരുവനന്തപുരത്തേക്ക് വന്നു.'

759 പേർ പേർ യോഗ്യത നേടിയതിൽ 410 ാം റാങ്കാണ് ശ്രീധന്യ സ്വന്തമാക്കിയത്. മലയാളികളായ ആർ.ശ്രീലക്ഷ്മിക്ക് 29ാം റാങ്കും രഞ്ജന മേരി വർഗീസ് 49ാം റാങ്കും കരസ്ഥമാക്കി. 66ാം റാങ്കുമായി അർജ്ജുൻ മോഹനും പട്ടികയിലുണ്ട്. വനിതാ വിഭാഗത്തിൽ ശ്രുതി ജയന്ത് ദേശ്മുഖ് ഒന്നാമതെത്തി. ഓൾ ഇന്ത്യാ തലത്തിൽ അഞ്ചാമതാണ് ശ്രുതിയുടെ റാങ്ക്. ഐ ഐ ടി ബോംബെയിൽനിന്ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ബിരുദം നേടിയ കനിഷാക് ഗണിതശാസ്ത്രമാണ് ഐച്ഛികവിഷയമായി തിരഞ്ഞെടുത്തത്.

ആദ്യ 25 റാങ്ക് ജേതാക്കളിൽ പതിനഞ്ചുപേർ പുരുഷന്മാരും പത്തു സ്ത്രീകളുമാണുള്ളത്. ഇവരിൽ 577 പുരുഷന്മാരും 182 സ്ത്രീകളും ഉൾപ്പെടുന്നു.2018 ജൂൺ മാസത്തിലാണ് പ്രിലിമിനറി പരീക്ഷ നടന്നത്. പത്തുലക്ഷത്തോളം പേരാണ് പ്രിലിമിനറി പരീക്ഷ എഴുതിയത്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി നടന്ന മെയിൻ പരീക്ഷയ്ക്ക് 10648 പേർ യോഗ്യത നേടി. ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടന്ന അഭിമുഖത്തിൽ 1994 പേരാണ് പങ്കെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP