Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബില്ലടയ്ക്കാൻ നേരം യുവതി അറിഞ്ഞത് പഴ്‌സ് മറന്ന വിവരം! സൂപ്പർ മാർക്കറ്റിൽ നിന്നും യുവതി വാങ്ങിയ സാധനങ്ങൾക്ക് ബില്ലടച്ചത് ന്യൂസിലന്റ് പ്രധാനമന്ത്രി ജെസീന്ത ആർഡൻ; 'അവർ ഒരു അമ്മയായതുകൊണ്ടാണ് താൻ സഹായിച്ച'തെന്നും ജസീന്തയുടെ പ്രതികരണം; സംഭവം പുറംലോകമറിഞ്ഞത് യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ

ബില്ലടയ്ക്കാൻ നേരം യുവതി അറിഞ്ഞത് പഴ്‌സ് മറന്ന വിവരം! സൂപ്പർ മാർക്കറ്റിൽ നിന്നും യുവതി വാങ്ങിയ സാധനങ്ങൾക്ക് ബില്ലടച്ചത് ന്യൂസിലന്റ് പ്രധാനമന്ത്രി ജെസീന്ത ആർഡൻ; 'അവർ ഒരു അമ്മയായതുകൊണ്ടാണ് താൻ സഹായിച്ച'തെന്നും ജസീന്തയുടെ പ്രതികരണം; സംഭവം പുറംലോകമറിഞ്ഞത് യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

വെല്ലിങ്ടൺ: സൂപ്പർ മാർക്കറ്റിൽ ഷോപ്പിങ് നടത്തിയ ശേഷം ബിൽ കൗണ്ടറിൽ വന്ന് നിന്നശേഷം പഴ്‌സ് എടുക്കാൻ മറന്ന അനുഭവമുണ്ടായിട്ടുണ്ടോ. ചിലർക്ക് അത്തരം അനുഭവം ഉണ്ടാവുകയും എങ്ങനെയെങ്കിലും പണം കണ്ടെത്താൻ കഴിഞ്ഞ സംഭവവും ജീവിതത്തിൽ ഉണ്ടായിരിക്കും. എന്നാൽ പഴ്‌സ് എടുക്കാൻ മറന്ന യുവതിയുടെ ബിൽ മറ്റൊരാൾ അടച്ച വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്. എന്നാൽ പണമടച്ചത് 'ചില്ലറ' പാർട്ടിയുമല്ല. ന്യൂസിലന്റ് പ്രധാനമന്ത്രി ജെസീന്ത ആർഡനാണ് യുവതിക്ക് സഹായ ഹസ്തവുമായി സൂപ്പർമാർക്കറ്റിൽ അവതരിച്ചത്. അവരും ഒരമ്മയായതു കൊണ്ടാണ് താൻ സഹായിച്ചതെന്നാണ് സംഭവത്തെക്കുറിച്ച് ജസീന്ത പ്രതികരിച്ചത്.

തന്റെ രണ്ട് കുഞ്ഞുങ്ങളുമായി സൂപ്പർ മാർക്കറ്റിൽ വന്ന യുവതി ഷോപ്പിങ് നടത്തിയ ശേഷം ബില്ലടയ്ക്കാൻ നേരത്താണ് പഴ്‌സ് വീട്ടിൽ നിന്നും എടുക്കാൻ മറന്നുവെന്ന വിവരം ഓർമ്മിച്ചത്. എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന വേളയിലാണ് അവിടെയുണ്ടായിരുന്ന പ്രധാനമന്ത്രി യുവതിയുടെ ബില്ലടയ്ക്കാൻ സഹായിച്ചത്. പ്രധാനമന്ത്രി തന്നെ നേരിട്ട് അവരുടെ പണമടച്ചു.

ആ യുവതി തന്നെയാണ് സംഭവം ഫേസ്‌ബുക്കിലൂടെ മറ്റുള്ളവരെ അറിയിച്ചത്. കുട്ടികളുമായെത്തി ഷോപ്പിംഗും നടത്തിയ ശേഷം കയ്യിൽ പണമില്ലാതെ നിൽക്കുന്ന അവസ്ഥയിൽ പ്രധാനമന്ത്രി നേരിട്ടെത്തി സഹായിക്കുമെന്ന് നിങ്ങൾക്ക് ചിന്തിക്കാനാവുമോ എന്ന് ചോദിച്ചായിരുന്നു യുവതി ആഹ്ലാദം പങ്കുവച്ചത്. പിന്നീട് ജസീന്ത തന്നെ ഇക്കാര്യം മാധ്യമപ്രവർത്തകരോട് സ്ഥിരീകരിച്ചു. മറ്റൊരു സ്ത്രീയുടെ ബില്ല് നിങ്ങളെന്തിനാണ് അടച്ചത് എന്ന ചോദ്യത്തിന് അവരും ഒരമ്മയായതു കൊണ്ട് എന്നായിരുന്നു ജസീന്തയുടെ മറുപടി. ജസീന്ത ആർഡനും രണ്ട് കുട്ടികളാണുള്ളത്. അധികാരത്തിലിരിക്കെ കുഞ്ഞിന് ജന്മം നൽകുന്ന രണ്ടാമത്തെ ഭരണാധികാരിയാണ് ജസീന്ത.

ക്രൈസ്റ്റ് ചർച്ചിലുണ്ടായ വെടിവയ്പിനെത്തുടർന്ന് രാജ്യമൊന്നാകെ വിറങ്ങലിച്ച അവസ്ഥയിൽ ദുരിതബാധിതർക്കൊപ്പം നിന്ന് ജനങ്ങൾക്ക് താങ്ങും തണലുമായതിലൂടെ ജസീന്ത ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മാതൃകാ പ്രധാനമന്ത്രി എന്നാണ് ലോകമാധ്യമങ്ങൾ അന്ന് ജസീന്തയെ വിശേഷിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP