Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഴുവയസുകാരന് ക്രൂരമർദ്ദനമേറ്റ സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു; ചീഫ് ജസ്റ്റിസിന്റെ നടപടി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കത്ത് ലഭിച്ചതിനെ തുടർന്ന്; കോലഞ്ചേരി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ തുടരുന്ന കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് മെഡിക്കൽ ബോർഡ്

ഏഴുവയസുകാരന് ക്രൂരമർദ്ദനമേറ്റ സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു; ചീഫ് ജസ്റ്റിസിന്റെ നടപടി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കത്ത് ലഭിച്ചതിനെ തുടർന്ന്; കോലഞ്ചേരി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ തുടരുന്ന കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് മെഡിക്കൽ ബോർഡ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഏഴുവയസുകാരന് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് അയച്ച് കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം സ്വദേശിയായ അരുൺ ആനന്ദ് കുട്ടികളെ മനുഷ്യത്വരഹിതമായ രീതിയിലാണു കൈകാര്യം ചെയ്തതെന്നും കുട്ടികളെ അതിക്രൂരമായി പീഡിപ്പിച്ച സംഭവം ഗൗരവമേറിയ വിഷയമാണെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ കത്തിൽ വ്യക്തമാക്കിയിരുന്നു.

ഈ സംഭവത്തിൽ കേവലമൊരു നിയമനടപടി എന്നതിനപ്പുറം കുട്ടികൾക്കെതിരായ ക്രൂരതയും അതിക്രമവും തടയാൻ ഫലപ്രദമായ നടപടികൾ വേണമെന്നും ഇതിനായി കത്ത് സ്വമേധയാ ഹർജിയായി പരിഗണിക്കണമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ കത്തിൽ വ്യക്തമാക്കിയിരുന്നു. ഇതു പരിഗണിച്ചാണു ചീഫ് ജസ്റ്റീസ് വിഷയത്തിൽ സ്വമേധയാ കേസെടുക്കാൻ അനുമതി നൽകിയത്.

കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന കുട്ടി ഇപ്പോഴും വെന്റിലേറ്ററിലാണ്. തലയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് നിലവിൽ നൽകുന്ന ചികിത്സ തുടരാൻ മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചു. കുട്ടിയുടെ ആരോഗ്യസ്ഥിതി കൂടുതൽ ഗുരുതരമായതായി ബന്ധുക്കളെ മെഡിക്കൽ ബോർഡ് അറിയിച്ചു. കുട്ടിയുടെ തലച്ചോറിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ച അവസ്ഥയിലാണെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ കുട്ടിയുടെ മറ്റ് അവയവങ്ങൾ പ്രവർത്തിക്കുന്നതിനാൽ വെന്റിലേറ്ററിൽ നിന്ന് മാറ്റേണ്ട എന്നാണ് തീരുമാനം.
കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർമാർ കൂടി ഉൾപ്പെടുന്ന മെഡിക്കൽ ബോർഡിന്റെ നിർദ്ദേശപ്രകാരമാണ് കുട്ടിയുടെ ചികിത്സ പുരോഗമിക്കുന്നത്. സംസ്ഥാന സർക്കാരാണ് കുട്ടിയുടെ ചികിത്സാച്ചെലവുകൾ വഹിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP