Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആ ചുഴലിക്കഥ വ്യാജം ആയിരുന്നോ? കാമുകനെ കെട്ടാൻ വിളിച്ച് വരുത്തിയ യുവതി വരന് വിവാഹപ്പന്തലിൽ മയക്കുമരുന്ന് കൊടുത്ത് വീഴ്‌ത്തിയതാണെന്ന് ആരോപിച്ച് വീട്ടുകാർ

ആ ചുഴലിക്കഥ വ്യാജം ആയിരുന്നോ? കാമുകനെ കെട്ടാൻ വിളിച്ച് വരുത്തിയ യുവതി വരന് വിവാഹപ്പന്തലിൽ മയക്കുമരുന്ന് കൊടുത്ത് വീഴ്‌ത്തിയതാണെന്ന് ആരോപിച്ച് വീട്ടുകാർ

ത്തർ പ്രദേശിലെ റാംപൂരിൽ താലികെട്ടിന് തൊട്ടുമുമ്പ് വരന് ചുഴലി ബാധിച്ചതിനെത്തുടർന്ന് കലികയറിയ വധു അതിഥികളിലൊരാളെ മിന്നുകെട്ടിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. ആ ചുഴലിക്കഥ വ്യാജമായിരുന്നുവെന്നും കാമുകനെ വിവാഹം ചെയ്യാൻ വേണ്ടി വധു നിയുക്തവരന് വിവാഹപ്പന്തലിൽ മയക്കുമരുന്ന് കൊടുത്ത് വീഴ്‌ത്തിയതാണെന്ന് ആരോപിച്ച് വരന്റെ വീട്ടുകാർ ഇപ്പോൾ രംഗത്തെത്തിയതോടെയാണ് പ്രസ്തുത സംഭവത്തിൽ പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുന്നെയാണ് 23കാരിയായ റാംപൂർ സ്വദേശി ഇന്ദിരയും മൊറാദാബാദ് സ്വദേശിയായ 25കാരൻ ജുഗൽ കിഷോറും തമ്മിലുള്ള വിവാഹവേദിയൊരുങ്ങിയിരുന്നത്. അന്നേ ദിവസം താലി ചാർത്താൻ കതിർ മണ്ഡപത്തിലെത്തിയ വരൻ കൈ പൊക്കിയപ്പോൾ അയാൾ ചുഴലി ബാധിച്ച് നിലത്ത് വീണ് പിടയുകയായിരുന്നു. ഇത് കണ്ട് കലികയറിയ വധു വിവാഹത്തിന് വന്ന അതിഥികളിൽ ഒരാളായ ഹർപാൽ സിംഗിനെ ഇതേ മണ്ഡപത്തിൽ വച്ച് വിവാഹം ചെയ്യുകയായിരുന്നു. വരന്റെ ആരോഗ്യസ്ഥിതി തങ്ങളിൽ നിന്ന് മറച്ച് പിടിച്ച് വരനും കൂട്ടരും ഈ വിവാഹത്തിന് ശ്രമിക്കുകയായിരുന്ന് തിരിച്ചറിഞ്ഞതോടെയാണ് താൻ ഈ കടുംകൈ ചെയ്യുന്നതന്നായിരുന്ന അന്ന് വധു തന്റെ പ്രവൃത്തിയെ ന്യായീകരിച്ച് കൊണ്ട് പറഞ്ഞിരുന്നത്. ഇന്ദിരയുടെ സഹോദരിയുടെ ഭർത്താവിന്റെ സഹോദരനായിരുന്നു ഹർപാൽ സിങ്.

കാമുകനായ ഹർപാൽ സിംഗിനെ വിവാഹം ചെയ്യാൻ വേണ്ടി തനിക്ക് മയക്കുമരുന്ന് നൽകി വീഴ്‌ത്തുകയും അത് ചുഴലിയായി ചിത്രീകരിച്ച് തന്നെ ഒഴിവാക്കുകയുമായിരുന്നുവെന്ന ആരോപണവുമായാണ് ജുഗൽ കിഷോർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. താൻ വിവാഹപ്പന്തലിലെത്തിയപ്പോൾ വധു വെറ്റില കൊണ്ടുണ്ടാക്കിയ പരമ്പരാഗത മധുരവിഭവം നൽകിയപ്പോൾ അതിൽ മയക്കുമരുന്ന് ചേർത്താണ് തന്നെ വീഴ്‌ത്തിയെന്നാണ് കിഷോർ ആരോപിക്കുന്നത്. അത് കഴിച്ചതിന് ശേഷം തനിക്ക് മയക്കം അനുഭവപ്പെട്ട് തുടങ്ങുകയും തുടർന്ന് താലികെട്ടാൻ നേരം മയങ്ങി വീഴുകയുമായിരുന്നുവെന്നാണ് കിഷോർ ആരോപിക്കുന്നത്. 370 മൈൽ യാത്ര ചെയ്ത് വധുവിന്റെ വീട്ടിലെത്തിയ കിഷോർ ഈ മധുരം കഴിച്ചതിനെത്തുടർന്ന് കുഴഞ്ഞ് വീഴുകയും പിന്നീട് ആശുപത്രിയിലാകുകയുമായിരുന്നു.

അടിയന്തിര ചികിത്സയിലൂടെ ബോധം വീണ്ടെടുത്ത കിഷോർ ബന്ധുക്കൾക്കൊപ്പം വിവാഹമണ്ഡപത്തിലേക്ക് കുതിച്ചെത്തിയപ്പോഴേക്കും തന്റെ വധു അപ്പോഴേക്കും മറ്റൊരാളുടെ ഭാര്യയായി ചിരിച്ച് നിൽക്കുന്ന കാഴ്ചയാണ് കിഷോർ കണ്ടത്. സമനില തെറ്റിയ അയാൾ ഇന്ദിരയോട് തട്ടിക്കയറാൻ വൈകിയില്ല. അവളില്ലാതെ വീട്ടിലേക്ക് ചെന്ന് കയറാനും ബന്ധുക്കളെയും സുഹൃത്തുക്കളെയും അഭിമുഖീകരിക്കാൻ തനിക്ക് സാധിക്കില്ലെന്നായിരുന്നു അയാളുടെ വാദം. തുടർന്ന് അയാൾക്കു വേണ്ടി ബന്ധുക്കളും രംഗത്തെത്തിയതോടെ രംഗം വഷളാവുകയും അടിപിടിയാരംഭിക്കുകയും ചെയ്തു. പരസ്പരം ഏറ്റുമുട്ടിയ ഇരുസംഘവും സ്പൂണുകളും പ്ലേറ്റുകളും പാത്രങ്ങളും എടുത്തെറിയാൻ ആരംഭിച്ചു. സംഘർഷമുണ്ടാക്കി ഇന്ദിരയുടെ മനസ്സ് മാറ്റാനായിരുന്നു അവരുടെ ശ്രമം. എന്നാൽ വധു തന്റെ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു.

ആ വിവാഹം ഒരു നാടകമായിരുന്നുവെന്നും ഇതിലൂടെ വധുവും വീട്ടുകാരും തങ്ങളുടെ കുടുംബത്തെ അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് കിഷോറിന്റെ മൂത്തസഹോദരനായ രവികുമാർ പറയുന്നത്. തന്റെ സഹോദരൻ പൂർണ ആരോഗ്യവാനാണെന്നും അയാൾക്ക് യാതൊരു വിധ ആരോഗ്യപ്രശ്‌നങ്ങളമില്ലെന്നും രവികുമാർ പറയുന്നു. കിഷോർ പരിഭ്രമത്തിലായിരുന്നുവെന്നും ഉയർന്ന രക്തസമ്മർദമുണ്ടായിരുന്നുവെന്നും അതിനാലാണ് ബോധം നഷ്ടപ്പെട്ടതെന്നുമാണ് ഡോക്ടർ പറഞ്ഞതെന്നും രവികുമാർ വെളിപ്പെടുത്തി. തന്റെ സഹോദരനെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ വധുവിന്റെ വീട്ടുകാർക്ക് ഒട്ടും പരിഭ്രമമില്ലായിരുന്നുവെന്നും അവരാരും കൂടെ വന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. തങ്ങൾ ആശുപത്രിയിൽ നിന്ന് വധുവിന്റെ വീട്ടിലെത്തിയപ്പോൾ അവർ ശത്രുതയോടെയാണ് പെരുമാറിയതെന്ന് കിശോർകുമാർ പറയുന്നു. അപ്പോൾ അവിടെ വച്ച് 250 ഓളം പേർ തങ്ങളെ വളയുകയും വിവാഹച്ചെലവിനായി 50,000 രൂപ നൽകാൻ ആവശ്യപ്പെടുകയും ചെയ്തതായി കിശോർ കുമാർ പറഞ്ഞു.

കിശോർകുമാർ അപസ്മാരരോഗി അഥവാ ചുഴലി രോഗിയാണെന്നും അയാൾ വിവാഹപ്പന്തലിൽ അപസ്മാരം ബാധിച്ച് വീഴുകയായിരുന്നുവെന്നാണ് ഇന്ദിരാവതിയുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നത്. കൂടാതെ അയാൾ ഒരു മദ്യപാനിയാണെന്നാണ് വധുവിന്റെ സഹോദരനായ സുരാജ് ആരോപിക്കുന്നത്. തന്റെ സഹോദരിയെ ഒരു മദ്യപാനിക്ക് വിവാഹം ചെയ്തുകൊടുക്കാൻ താൽപര്യമില്ലായിരുന്നുവെന്നും സുരാജ് പറയുന്നു. തങ്ങൾ കിശോറിന് മയക്കുമരുന്ന് നൽകിയിട്ടില്ലെന്നും സുരാജ് വ്യക്തമാക്കുന്നു.

സംഭവത്തെത്തുടർന്ന് കിഷോറും ബന്ധുക്കളും അന്ന് റാംപൂർ ജില്ലയിലെ മിലക് പൊലീസ് സ്‌റ്റേഷനിൽ ഇത് സംബന്ധിച്ച് ഒരു എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു. എന്നാൽ മുതിർന്നവർ ഇടപെട്ടതിനെ തുടർന്ന് പിന്നീടത് പിൻവലിക്കുകയും ചെയ്തു. ഇരുകുടുംബങ്ങളും പരസ്പരം ചർച്ച ചെയ്ത് പ്രശ്‌നം പരിഹരിച്ചെന്നാണ് പൊലീസ് അന്ന് അറിയിച്ചിരുന്നത്. ഇന്ദിര മറ്റൊരാളെ വിവാഹം ചെയ്തതിന് തനിക്കൊന്നും ഇനി ചെയ്യാനാവില്ലെന്നും എന്നാൽ തന്നോട് കാട്ടിയ ഈ ചതി ഒരിക്കലും മറക്കില്ലെന്നും കിശോർകുമാർ പറയുന്നു. പുതിയ ആരോപണവുമായി കിശോറും ബന്ധുക്കളും രംഗത്തെത്തിയതോടെ പ്രസ്തുത സംഭവത്തിൽ ഇനിയെന്തെല്ലാം വഴിത്തിരിവുകളുണ്ടാകുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP