Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ഫടികത്തിൽ ഭീമൻ രഘുവിനെ ആടു തോമ കിണറ്റിൽ എറിഞ്ഞു; ആറാം തമ്പുരാനും രാവണപ്രഭുവും പൊലീസിനെ കൈകാര്യം ചെയ്തതും ആരും കണ്ടില്ല; നൂറു കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന ലൂസിഫറിനെ പ്രതിക്കൂട്ടിൽ നിർത്തുന്നത് കലാസൃഷ്ടിയെ കലാസൃഷ്ടിയായി കാണാനുള്ള മനോഭാവമില്ലാത്തവർ; 'എന്റെ പിള്ളേരേ തൊടുന്നോടാ' എന്ന സ്റ്റീഫൻ നെടുമ്പള്ളിയുടെ പോസ്റ്ററിനെ തൊട്ട് പൊലീസ് അസോസിയേഷൻ കുടുങ്ങി; കടന്നാക്രമിച്ച് ഇടത് എംഎൽഎയായ ഗണേശ് കുമാർ

സ്ഫടികത്തിൽ ഭീമൻ രഘുവിനെ ആടു തോമ കിണറ്റിൽ എറിഞ്ഞു; ആറാം തമ്പുരാനും രാവണപ്രഭുവും പൊലീസിനെ കൈകാര്യം ചെയ്തതും ആരും കണ്ടില്ല; നൂറു കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന ലൂസിഫറിനെ പ്രതിക്കൂട്ടിൽ നിർത്തുന്നത് കലാസൃഷ്ടിയെ കലാസൃഷ്ടിയായി കാണാനുള്ള മനോഭാവമില്ലാത്തവർ; 'എന്റെ പിള്ളേരേ തൊടുന്നോടാ' എന്ന സ്റ്റീഫൻ നെടുമ്പള്ളിയുടെ പോസ്റ്ററിനെ തൊട്ട് പൊലീസ് അസോസിയേഷൻ കുടുങ്ങി; കടന്നാക്രമിച്ച് ഇടത് എംഎൽഎയായ ഗണേശ് കുമാർ

അനന്തു തലവൂർ

കൊട്ടാരക്കര ; മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ മികച്ച പ്രേഷക പ്രതികരണം നേടി പ്രദർശനം തുടരുന്നതിനിടെ ചിത്രത്തിന്റെ പോസ്റ്ററിനെതിരെ വിമർശനവുമായി രംഗത്ത് വന്ന കേരള പൊലീസിന് ഇടതുപക്ഷ എംഎൽഎയായ ഗണേശ് കുമാറിന്റെ താക്കീത്.

കലാസൃഷ്ടിയെ കലാസൃഷ്ടിയായി കാണാനുള്ള മനോഭാവമില്ലാത്തവരുടെ പരാതിയാണിത്. സ്ഫടികത്തിൽ ഭീമൻ രഘുവിനെ മോഹൻലാൽ കിണറ്റിൽ എറിഞ്ഞട്ടുണ്ട്, രാവണപ്രഭുവിൽ നടുറോഡിലിട്ടാണ് പൊലീസ് ഓഫീസറായ സിദ്ദിഖിനെ അടിച്ചത്. ആറാംതമ്പുരാനടക്കം എത്രയോ ചിത്രങ്ങളിൽ പൊലീസിനെ അടിക്കുന്ന ദ്യശ്യങ്ങളുണ്ട്.അന്ന് ആർക്കും ഒരു പരാതിയും ഇല്ലായിരുന്നു .ഇതൊന്നും ശരിയായ നടപടിയല്ല.അസഹിഷ്ണത പാടില്ലന്നുമാണ് ഭരണപക്ഷ സംഘടനയായ പൊലീസ് അസോസിയേഷനെതിരെ ഗണേശ് കുമാർ ആഞ്ഞടിച്ചത്.

' എന്റെ പിള്ളേരേ തൊടുന്നോടാ' എന്ന വാചകവുമായി എത്തിയ ലൂസിഫറിന്റെ പോസ്റ്റർ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നാണ് പൊലീസിന്റെ വിമർശനം. ഇത്തരത്തിലുള്ള തെറ്റായ സന്ദേശം നൽകുന്ന പരസ്യങ്ങൾ അരാജകത്വം ഉണ്ടാക്കുമെന്നും പൊലീസ് പറയുന്നു. ഈ കാരണങ്ങൾ ചൂണ്ടികാട്ടി പോസ്റ്ററിനെതിരെ കേരള പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.ജി അനിൽകുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയട്ടുണ്ട്.

അതേസമയം സിനിമകളിൽ പൊലീസ് നായകനേയും നായകൻ പൊലീസിനേയും തല്ലുന്നത് സ്വാഭികമാണ്. ഇത്തരം പരാതികൾ തന്നെ നാടക്കേടാണ് . ഭാരതം പോലെ ആവിഷ്‌കാര സ്വാതന്ത്രമുള്ള ഒരു സ്ഥലത്ത് ഇടുങ്ങിയ ചിന്താഗതികൾ നല്ല സന്ദേശമല്ല നൽകുന്നതെന്നും ചലച്ചിത്ര താര സംഘടനയായ അമ്മയുടെ വൈസ്പ്രസിഡന്റ് കൂടിയായ ഗണേശ്‌കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ജീവിതത്തിൽ നടക്കാത്ത പല കാര്യങ്ങളും സിനിമയിൽ കണ്ടാണ് നാം ആസ്വദിക്കുന്നത് . നായകനും നായികയും പാർക്കിൽ പാട്ട് പാടി ഡാൻസ് ചെയ്യുന്നു .അത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പറ്റില്ല-ഗണേശ് കുമാർ വിശദീകരിച്ചു.

സിനിമകളിലൂടെ ആസ്വദിക്കാനേ കഴിയുകയുള്ളൂ.സെൻസർ ബോർഡ് പരിശോധിച്ച് പുറത്തു വന്ന ഒരു ചിത്രമാണിത് . അസഹിഷ്ണത കൂടി വരുന്നതിന്റെ ലക്ഷണങ്ങളാണ് പുറത്തു വരുന്നത്. ഇടുങ്ങിയ ചിന്താഗതിയാണ് കാരണമെന്നും ഗണേശ്‌കുമാർ എംഎൽഎ തുറന്നടിച്ചു. ശ്രീനിവാസന്റെ എത്രയോ രസകരമായ ചിത്രങ്ങളിൽ താമാശകൾ പറയുന്നുണ്ട് .ഇന്നത് പറയാൻ പറ്റില്ല ,പലതും വിവാദമാക്കും .ചിലപ്പോ പബ്ലിസിറ്റിക്ക് വേണ്ടിയാകും കേരള പൊലീസ് ഇത്തരത്തിൽ ചെയ്തിട്ടുള്ളതെന്നും , രാഷ്ട്രീയ നേതാക്കളെ പറ്റി എന്തെല്ലാം സിനിമകളാണ് പുറത്തിറങ്ങിയട്ടുള്ളത്. ആരും ഇതുവരെ പരാതി പെട്ടിട്ടില്ല.

ഇത്തരം നിയന്ത്രണങ്ങൾ സിനിമയുടെ സൃഷ്ടിയെ ബാധിക്കുന്നുണ്ടന്നും . സെൻസർ ബോർഡിലെ നിയന്ത്രണങ്ങൾ പോലും സിനിമയെ ബാധിക്കുന്നുണ്ടന്നും ഗണേശ് കുമാർ കൊട്ടാരക്കരയിൽ പറഞ്ഞു. എന്തായാലും ഗണേശ്‌കുമാറിന്റെ പ്രതികരണം ഇടതുപക്ഷ അനുകൂല സംഘടനയായ പൊലീസ് അസോസിയേഷന് വലിയ തിരിച്ചടിയാണ് നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP