Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്ത് ഒരു പബ്ജി ഇരകൂടി..!പരീക്ഷയ്ക്കു പഠിക്കാതെ പബ്ജി കളിച്ചു; മാതാപിതാക്കൾ ശകാരിച്ച പത്താം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ; ഹൈദരാബാദിലെ സംഭവം പുറത്തറിഞ്ഞത് പിതാവ് പൊലീസിന് മൊഴി നൽകിയതോടെ

രാജ്യത്ത് ഒരു പബ്ജി ഇരകൂടി..!പരീക്ഷയ്ക്കു പഠിക്കാതെ പബ്ജി കളിച്ചു; മാതാപിതാക്കൾ ശകാരിച്ച പത്താം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ; ഹൈദരാബാദിലെ സംഭവം പുറത്തറിഞ്ഞത് പിതാവ് പൊലീസിന് മൊഴി നൽകിയതോടെ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്; കില്ലർ ഗെയിം എന്ന് വിളിക്കാവുന്ന പബ്ജി ഒരു കുട്ടിയുടെ ജീവൻ കൂടി അപഹരിച്ചിരിക്കുന്നു. പരീക്ഷയ്ക്കു പഠിക്കാതെ വാർ ഗെയിം പബ്ജി കളിച്ചതിനു മാതാപിതാക്കൾ ശകാരിച്ചതിനെ തുടർന്ന് 16 വയസുകാരൻ ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാർത്ഥിയായ കല്ലക്കുരി സാംബശിവയാണ് തൂങ്ങിമരിച്ചത്. പിറ്റേന്ന് ഇംഗ്ലിഷ് പരീക്ഷ നടക്കാനിരിക്കെ സാംബശിവ രാത്രി ഫോണിൽ പബ്ജി കളിക്കുന്നതു ശ്രദ്ധയിൽപെട്ട മാതാവ് ഉമാദേവി അവനെ ശകാരിച്ചിരുന്നു.

ഇതിൽ ദേഷ്യം തോന്നിയ കുട്ടി തിരിച്ചൊന്നും പറയാതെ മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു. ഏറെ സമയത്തിനുശേഷവും മകൻ പുറത്തിറങ്ങാതായതോടെ മാതാപിതാക്കൾ കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണു ടൗവ്വൽ ഉപയോഗിച്ചു ഫാനിൽ തൂങ്ങിയ നിലയിൽ സാംബശിവയെ കണ്ടത്.ഹൈദരാബാദിലെ മൽക്കാജ്ഗിരിയിൽ കഴിഞ്ഞ ദിവസമാണു സംഭവം. കുട്ടിയുടെ പിതാവ് പൊലീസിൽ മൊഴി നൽകിയതിനെ തുടർന്നാണു സംഭവം പുറത്തറിഞ്ഞത്.

അതേസമയം കഴിഞ്ഞ മാസം പബ്ജി കളിച്ചുകൊണ്ടിരിക്കെ ട്രെയിനിടിച്ച് രണ്ട് യുവാക്കൾ മരിച്ചിരുന്നു. മുംബൈയിലെ ഹിംഗോളിയിലാണ് സംഭവം. നാഗേഷ് റാവു (24), സ്വപ്നിൽ അന്നപൂർണ (22) എന്നിവരാണ് മരിച്ചത്.റെയിൽവേ ട്രാക്കിന് സമീപം കളിയിൽ മുഴുകിയിരിക്കുകയായിരുന്നു ഇരുവരും. ഈ സമയം ഇതുവഴി കടന്നുപോയ ഹൈദരാബാദ് അജ്മീർ ട്രെയിൻ ഇവരെ ഇടിച്ചുവീഴ്‌ത്തി. രാത്രി വൈകിയാണ് പ്രദേശവാസികൾ ഇവരുടെ മൃതദേഹം കണ്ടത്.

യുവാക്കൾക്കും കുട്ടികൾക്കുമിടയിൽ വളരെയധികം പ്രചാരമുള്ള ഓൺലൈൻ വാർ ഗെയിം ആണ് പബ്ജി. ഇത് കുട്ടികളെ വളരെ മോശമായി ബാധിക്കുന്നു എന്ന വിമർശനം ഉയർന്നതിനെ തുടർന്ന് പബ്ജിക്ക് പല സ്ഥലങ്ങളിലും നിരോധനവും നിയന്ത്രണവും ഏർപ്പെടുത്തിരുന്നു.

പബ്ജി ഗെയിം മയക്കുമരുന്നിനോളം ആസക്തി നൽകുന്നതാണെന്നും കുട്ടികളുടെ പഠനനിലവാരത്തെയും മുതിർന്നവരേയും അത് വിപരീതമായി ബാധിക്കുന്നുണ്ടെന്നുമാണ് പബ്ജിക്കെതിരെ രംഗത്തുവരുന്നവർ ഉയർത്തിക്കാണിക്കുന്നത്. ഈ ഗെയിം ചിലരെ മാനസികമായി ബാധിച്ചിട്ടുണ്ടെന്നും അമിതാസക്തിമൂലം ചികിത്സ തേടിയെന്നും ഗെയിം പരാജയത്തിലെ നിരാശ കൊലപാതകത്തിൽ കലാശിച്ചുവെന്നുമുള്ള വാർത്തകളുമുണ്ട്. ഇന്ത്യയിൽ പലയിടങ്ങളിൽ അത്തരത്തിലുള്ള സംഭവങ്ങൾ പബ്ജി ആസക്തിയോട് ചേർത്ത് വാർത്തകളായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP