Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രിയങ്കയോളമല്ല, അതുക്കും മേലെ; പ്രചരണത്തിനായി പിസിസികൾ ആവശ്യപ്പെടുന്നത് നവ്‌ജ്യോത് സിംങ് സിദ്ദുവിനെ; കോൺഗ്രസിനുള്ളിൽ ഏറ്റവും ജനപ്രിയനായ നേതാവ് സിദ്ദുവെന്നും റിപ്പോർട്ടുകൾ

പ്രിയങ്കയോളമല്ല, അതുക്കും മേലെ; പ്രചരണത്തിനായി പിസിസികൾ ആവശ്യപ്പെടുന്നത് നവ്‌ജ്യോത് സിംങ് സിദ്ദുവിനെ; കോൺഗ്രസിനുള്ളിൽ ഏറ്റവും ജനപ്രിയനായ നേതാവ് സിദ്ദുവെന്നും റിപ്പോർട്ടുകൾ

ന്യൂസ് ഡെസ്‌ക്‌

ഡൽഹി: നഷ്ടമായ രാജ്യഭാരം തിരിച്ചുപിടിക്കാൻ കോൺഗ്രസുകാർ പ്രതീക്ഷയുടെ കണ്ണുകൾ നീട്ടുന്നത് പ്രിയങ്കാ ഗാന്ധിയിലേക്കാണ്. രാജ്യമെമ്പാടുമുള്ള കോൺഗ്രസ് പ്രവർത്തകർ പ്രിയങ്ക തന്നെ പ്രചാരണത്തിനെത്തണമെന്ന് മുറവിളി കൂട്ടുന്നുണ്ടെന്ന് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നക്ഷത്ര പ്രചാരകയും പ്രിയങ്കയാണ്. എന്നാൽ, പ്രിയങ്കയെക്കാൾ ജനപ്രീതിയുള്ള തെരഞ്ഞെടുപ്പ് പ്രചാരകൻ മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത്സിങ് സിദ്ദു ആണ് എന്നതാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ട്.

എല്ലാ സംസ്ഥാനങ്ങളിലെയും കോൺഗ്രസ് ഘടകങ്ങളോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വരേണ്ട നേതാക്കൾ ആരൊക്കെയാണെന്ന് നിർദ്ദേശിക്കാൻ എഐസിസി ആവശ്യപ്പെട്ടിരുന്നു. പ്രിയങ്കാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പേരുകൾ എല്ലാ സംസ്ഥാനങ്ങളും നിർദ്ദേശിച്ചു. എന്നാൽ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലും നിന്ന് ഏറ്റവും കൂടുതൽ ആവശ്യമുയർന്നത് നവ്ജ്യോത്സിങ് സിദ്ദുവിന് വേണ്ടിയാണത്രേ. രാഹുലും പ്രിയങ്കയും എത്തിയില്ലെങ്കിലും സിദ്ദു എത്തിയേ പറ്റൂ എന്നാണ് അവരുടെ ആവശ്യം. ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും സിദ്ദുവിന് വേണ്ടി ശബ്ദമുയർന്നു എന്നാണ് വിവരം.

ജനങ്ങളെ ആവേശത്തിലാഴ്‌ത്തുന്ന പ്രസംഗശൈലിക്ക് പേരുകേട്ട ആളാണ് നവ്ജ്യോത്സിങ് സിദ്ദു. രാഷ്ട്രീയം മാത്രമല്ല സിനിമയും സ്പോർട്സുമെല്ലാം ഇടകലർത്തിയാണ് സിദ്ദുവിന്റെ രസകരമായ പസംഗം. ഇതാണ് ജനങ്ങളെ കയ്യിലെടുക്കാൻ സിദ്ദുവിനെപ്പോലെ മറ്റൊരു നേതാവില്ലെന്ന തീരുമാനത്തിലേക്ക് കോൺഗ്രസിന്റെ സംസ്ഥാനഘടകങ്ങളെ എത്തിച്ചിരിക്കുന്നതെന്നാണ് വിവരം. ഏതായാലും രാഹുലും പ്രിയങ്കയും സിദ്ദുവും ഉൾപ്പെടുന്ന നിരയാണ് ഇത്തവണ കോൺഗ്രസിന്റെ പ്രചരണത്തിന് ചുക്കാൻപിടിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP