Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആന്ധ്രയിൽ മോദി-നായിഡു വാക്‌പോര് തുടരുന്നു; ചന്ദ്രബാബു നായിഡു ഭല്ലാലദേവനെപ്പോലെന്ന് മോദി; യു ടേൺ ബാബു ആന്ധ്രയെ അപകടത്തിലാക്കിയെന്നും പഴയ സഖ്യനേതാവിനെ കുറിച്ച് പ്രധാനമന്ത്രി

ആന്ധ്രയിൽ മോദി-നായിഡു വാക്‌പോര് തുടരുന്നു; ചന്ദ്രബാബു നായിഡു ഭല്ലാലദേവനെപ്പോലെന്ന് മോദി; യു ടേൺ ബാബു ആന്ധ്രയെ അപകടത്തിലാക്കിയെന്നും പഴയ സഖ്യനേതാവിനെ കുറിച്ച് പ്രധാനമന്ത്രി

ന്യൂസ് ഡെസ്‌ക്‌

രാജമുദ്രി: ആന്ധ്രാപ്രദേശിൽ മോദി-നായിഡു വാക്‌പോര് തുടരുന്നു. മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ ഭല്ലാലദേവനോടാണ്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപമിച്ചത്. ആന്ധ്രയിലെ രാജമുദ്രിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് ചന്ദ്രബാബു നായിഡുവിനെതിരെ മോദി കടന്നാക്രമണം നടത്തിയത്. നായിഡു ആന്ധ്രയുടെ പാരമ്പര്യവും പൈതൃകവും നശിപ്പിക്കുകയാണെന്നും മോദി ആരോപിച്ചു.

ഒരു വശത്ത് ആന്ധ്രയിലെ ജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും മനസ്സിലാക്കാനും അവ നടപ്പാക്കാനും കേന്ദ്രസർക്കാർ ശ്രമിക്കുമ്പോൾ മറുവശത്ത് സംസ്ഥാനസർക്കാർ ജനങ്ങളെ നിരാശപ്പെടുത്തുന്നത് മുഖമുദ്രയാക്കിയിരിക്കുകയാണ്. ആരോ പറഞ്ഞത് ചന്ദ്രബാബു നായിഡുവിന്റെ അവസ്ഥ ബാഹുബലിയിലെ ഭല്ലാലദേവന്റേത് പോലെയാണ് എന്നാണ്. അധികാരം സ്വന്തം കുടുംബത്തിൽ തന്നെയാണെന്ന് മനസ്സിലാക്കാതെ പുതിയ കളികൾ കളിക്കുകയാണ് നായിഡു ചെയ്തത്.' മോദി അഭിപ്രായപ്പെട്ടു.

മുമ്പ് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് ചന്ദ്രബാബു നായിഡു പിന്നോക്കം പോയെന്നും മോദി കുറ്റപ്പെടുത്തി. ആന്ധ്രയുടെ പാരമ്പര്യവും പൈതൃകവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. യു ടേൺ ബാബു (ചന്ദ്രബാബു നായിഡു) കാരണം അപകടത്തിലായിരിക്കുകയാണ് ആന്ധ്ര. അദ്ദേഹത്തിന് സ്വന്തം പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ മാത്രമാണ് താല്പര്യമെന്നും മോദി കുറ്റപ്പെടുത്തി. അഴിമതി നടത്തിയത് ചോദ്യം ചെയ്തപ്പോൾ എൻഡിഎ വിട്ടയാളാണ് യു ടേൺ ബാബു എന്നായിരുന്നു നേരത്തേ ചന്ദ്രബാബു നായിഡുവിനെതിരെ നരേന്ദ്ര മോദി നടത്തിയ പരാമർശം.

തന്നെ യു ടേൺ ബാബു എന്ന് വിളിച്ചതിൽ പ്രതിഷേധിച്ച് 'മോദി ഒരു അബദ്ധമാണ്' എന്ന ഹാഷ് ടാഗിൽ നിരവധി ട്വീറ്റുകളാണ് നായിഡു പിന്നീട് പോസ്റ്റ് ചെയ്തത്.
2017 വരെ എൻഡിഎയുടെ ഭാഗമായിരുന്നു ചന്ദ്ര ബാബു നായിഡു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകണമെന്ന നായിഡുവിന്റെ ആവശ്യത്തിന് മോദി സർക്കാർ വേണ്ട പരിഗണന നൽകാതിരുന്നതാണ് മുന്നണി വിട്ട് പുറത്തുപോകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP