Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നീണ്ട 14 വർഷത്തിനു ശേഷം നാദിർഷ അഭിനയരംഗത്തേക്ക്; ദിലീപ് നായകനാകുന്ന ശുഭരാത്രി എന്ന ചിത്രത്തിൽ സിദ്ദിഖിന്റെ മകനായി നാദിർഷയെത്തും; ലൈലത്തുൽ ഖദർ എന്ന അടിക്കുറിപ്പോടെ വെള്ളിത്തിരയിലെത്തുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ

നീണ്ട 14 വർഷത്തിനു ശേഷം നാദിർഷ അഭിനയരംഗത്തേക്ക്; ദിലീപ് നായകനാകുന്ന ശുഭരാത്രി എന്ന ചിത്രത്തിൽ സിദ്ദിഖിന്റെ മകനായി നാദിർഷയെത്തും; ലൈലത്തുൽ ഖദർ എന്ന അടിക്കുറിപ്പോടെ വെള്ളിത്തിരയിലെത്തുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ

തിരുവനന്തപുരം: മലയാള സിനിമയിൽ നാദിർഷ കടന്നുചെല്ലാത്ത മേഖലകൾ ചുരുക്കമാണ്. സംവിധായകൻ, ഗാനരചയിതാവ്, ഗായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് തുടങ്ങിയ എല്ലാ മേഖലകളിലും നാദിർഷ സാന്നിധ്യമറിയിച്ചു. അഭിനേതാവായി മലയാളസിനിമയിലെത്തി പിന്നീട് രണ്ടാംവരവിൽ സൂപ്പർഹിറ്റ് സംവിധായകനായി മാറിയ താരമാണ് നാദിർഷ. നീണ്ട പതിനാലു വർഷത്തിനു ശേഷം അദ്ദേഹം വീണ്ടും അഭിനയരംഗത്തേയ്ക്കു തിരിച്ചെത്തുന്നത് പ്രിയസുഹൃത്ത് ദിലീപ് നായകനാകുന്ന 'ശുഭരാത്രി'യിലൂടെ. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയാണ്.

വ്യാസൻ കെ.പി.യാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിൽ സിദ്ദിഖിന്റെ മകന്റെ വേഷത്തിലാണ് നാദിർഷ എത്തുക. പ്രഗത്ഭരുടെ നീണ്ടനിര തന്നെയാണ് ശുഭരാത്രിയിൽ അണിനിരക്കുന്നത്. നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്‌നി ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഏറെ നിരൂപക പ്രശംസനേടിയ അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിനുശേഷം വ്യാസൻ കെ.പി (വ്യാസൻ എടവനക്കാട്) രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ദമ്പതികളായി ദിലീപും അനുവും എത്തുന്നു. യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ലൈലത്തുൽ ഖദർ എന്ന അടിക്കുറിപ്പോടെ ചിത്രം പ്രേക്ഷകരിലേക്കെത്തും.

ആൽബിയാണ് ഛായാഗ്രഹണം.സംഗീതം ബിജിബാൽ. നിർമ്മാണം അരോമ മോഹൻ. വിതരണം അബാം മൂവീസ്. 2005ൽ റിലീസ് ചെയ്ത കലാഭവൻ മണി ചിത്രം ബെൻ ജോൺസണിലാണ് ഇതിനുമുമ്പ് നാദിർഷ അഭിനയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP