Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലൂസിഫറിന്റെ ഫാൻസ് ഷോ കാണാൻ കൊച്ചിയിൽ അപ്രതീക്ഷിത അതിഥികളായി മോഹൻലാലും പൃഥ്വിയും ടൊവിനോയും; സ്‌ക്രീനിൽ സ്റ്റീഫൻ നെടുമ്പള്ളി എത്തിയപ്പോൾ ലാലേട്ടാ കീ ജയ്.. വിളിച്ച് ഇളകി മറിഞ്ഞ് ആരാധകർ; ലാലേട്ടന് ഒപ്പമിരുന്ന് സിനിമാ കാണാൻ ഉന്തും തള്ളുമായതോടെ പൊലീസുമെത്തി; പാലഭിഷേകം നടത്തിയും ചെണ്ടമേളമൊരുക്കിയും ആരാധകർ ലൂസിഫർ ആഘോഷമാക്കിത് ഇങ്ങനെ

ലൂസിഫറിന്റെ ഫാൻസ് ഷോ കാണാൻ കൊച്ചിയിൽ അപ്രതീക്ഷിത അതിഥികളായി മോഹൻലാലും പൃഥ്വിയും ടൊവിനോയും; സ്‌ക്രീനിൽ സ്റ്റീഫൻ നെടുമ്പള്ളി എത്തിയപ്പോൾ ലാലേട്ടാ കീ ജയ്.. വിളിച്ച് ഇളകി മറിഞ്ഞ് ആരാധകർ; ലാലേട്ടന് ഒപ്പമിരുന്ന് സിനിമാ കാണാൻ ഉന്തും തള്ളുമായതോടെ പൊലീസുമെത്തി; പാലഭിഷേകം നടത്തിയും ചെണ്ടമേളമൊരുക്കിയും ആരാധകർ ലൂസിഫർ ആഘോഷമാക്കിത് ഇങ്ങനെ

എം എസ് ശംഭു

കൊച്ചി: കാത്തിരിപ്പുകൾക്കൊടുവിലെത്തിയ മോഹൻലാൽ ചിത്രം ലൂസിഫറിന് കൊച്ചിയിൽ വൻ വരവേൽപ്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭത്തിലൊരുങ്ങിയ ചിത്രത്തിന്റെ ഫാൻസ് ഷോ കാണാൻ മോഹൻലാലും, പൃഥ്വിരാജും, ടൊവിനോയും കുടുംബസമേതം നേരിട്ടെത്തി. കൊച്ചിയിലെ കവിതാ തീയറ്ററിലാണ് രാവിലെ 8 മണിയുടെ ഫാൻസ് ഷോ കാണാൻ താരങ്ങൾ എത്തിയത്. പൃഥ്വിക്കൊപ്പം ഭാര്യ സുപ്രിയാ മേനോനും ആദ്യ ഷോ കാണാൻ എത്തിയിരുന്നു. താരങ്ങൾ തീയറ്ററിലേക്ക് എത്തുന്നു എന്ന് അറിഞ്ഞതോടെ മോഹൻലാൽ -പൃഥ്വിരാജ് ഫാൻസ് അതി രാവിലെ തന്നെ തീയററ്ററിൽ തമ്പടിച്ചിരുന്നു. ചെണ്ടമേളവും കൊട്ടും പാട്ടുമൊക്കെയായി ആദ്യ ഷോ ഗംഭീരമായിട്ടാണ് അരങ്ങേറിയത്. താരങ്ങൾക്ക് സുരക്ഷ ഒരുക്കുവാനായി പൊലീസിനെ തീയറ്റിലും പരിസര പ്രദേശങ്ങളിലും വിന്യസിച്ചിരുന്നു.

രാവിലെ ആദ്യ പ്രദർശനത്തിന് തീയറ്റിലേക്ക് എത്തിയ താരങ്ങളെ ആർപ്പുവിളിച്ചും ചെണ്ടമേളം മുഴക്കിയുമൊക്കെയാണ് ആരാധകർ വരവേറ്റത്. സിനിമ കാണാൻ രാവിലെ തീയറ്ററിലേക്ക് എത്തിയ ആളുകൾ താരങ്ങൾ ഉണ്ടെന്ന് അറിഞ്ഞതോടെ ഒപ്പമിരുന്ന് സിനിമ കാണാനായി ടിക്കറ്റിനായി ഉന്തും തള്ളുമുണ്ടാക്കി. എന്നാൽ ഓൺലൈൻ റിസർവേഷൻ പകുതിയിലേറെ പൂർത്തിയായതോടെ ബാക്കിയുള്ള പരിമിതമായ ടിക്കറ്റുകൾക്കായി പിടിവലി നടന്നു. ഹിന്ദി ഉൾപ്പടെ വിവിധ ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം 2000 മുകളിൽ തീയറ്ററുകളിലാണ് പ്രദർശനത്തിനെത്തിയത്. കൊച്ചിയിലെ കവിതാ തീയറ്ററിലേക്ക് താരങ്ങൾ എത്തുമെന്ന് അറിഞ്ഞതോടെ ഇന്നലെ തന്നെ തീയറ്റർ ഉടമകളും വേണ്ട മുന്നൊരുക്കങ്ങൾ ചെയ്തിരുന്നു.

ആരാധകരുടെ ബഹളം കൂടിയതോടെ താരങ്ങളെ സിനിമ പൂർത്തിയായ ശേഷം പുറത്തേക്ക് എത്തിക്കാനായി ഏറെ പണിപ്പെട്ടിരുന്നു. മാധ്യമ പ്രവർത്തകർ കാത്തുനിന്നെങ്കിലും ഇവരോട് പ്രതികരിക്കാൻ നിൽക്കാതെ സമയമില്ല എന്ന് മാത്രം പറഞ്ഞാണ് മോഹൻലാൽ നടന്നു പോയത്. എല്ലാവരും പടം കാണണമെന്ന് പറയാൻ താരം മറന്നില്ല. സുരക്ഷയ്ക്കായി അറിലധികം പൊലീസുകാരും അകമ്പടി സേവിച്ചിരുന്നു. മോഹൻലാലിന് പിറകിലായി പൃഥ്വിരാജും സുപ്രിയയും സിനിമ കണ്ട് പുറത്തേക്ക് ഇറങ്ങിയെങ്കിലും ഇവരും പ്രതികരിക്കാൻ തയ്യാറായില്ല.

ടൊവിനോയും മഞ്ജു വാര്യരും സിനിമ കാണാൻ എത്തും എന്ന് അറിയിച്ചെങ്കിലും മഞ്ജു തീയറ്ററിലേക്ക് എത്തിയില്ല. മാധ്യമങ്ങളോട് പ്രതികരിച്ച ശേഷമാണ് ടൊവിനോ മടങ്ങിയത്. മോഹൻലാൽ പൃഥ്വിരാജ് ഫാൻസ് സംയുക്തമായിട്ടാണ് ഫാൻസ് ഷോ ആഘോഷങ്ങൾ കൊച്ചിയിൽ ഒരുക്കിയത്. പാലഭിഷേകം നടത്തത്തിയും ചേണ്ടമേളത്തോടൊപ്പവുമാണ് ലൂസിഫറിനെ വരവേറ്റത്. ആശിർവാദ് സിനിമാസിന്റെ ബാനറിലൊരുങ്ങുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്് ആന്റണി പെരുമ്പാവൂരാണ്. മുരളി ഗോപിയുടെ കഥയിലും തിരക്കഥയിലും പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ആദ്യ ഷോ കഴിഞ്ഞപ്പോൾ ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP