Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മധ്യവേനൽ അവധിയിൽ ഗൾഫിലേക്കുള്ള യാത്ര പ്രവാസികൾക്ക് ഇരുട്ടടിയാകുന്നു; യാത്രക്കാരെ പിഴിയുന്നതിൽ മത്സരിച്ച് വിമാനക്കമ്പനികൾ; ഗൾഫ് സെക്ടറുകളിലേക്കുള്ള യാത്രാ നിരക്കിൽ ഒറ്റയടിക്ക് വർദ്ധിപ്പിച്ചത് നാലിരട്ടിയോളം വർധന; കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം സെക്ടറുകളെ ലക്ഷ്യം വെച്ചുള്ള നിരക്കു വർദ്ധനവിൽ ഇടപെടാൻ മടിച്ച് കേരള സർക്കാരും

മധ്യവേനൽ അവധിയിൽ ഗൾഫിലേക്കുള്ള യാത്ര പ്രവാസികൾക്ക് ഇരുട്ടടിയാകുന്നു; യാത്രക്കാരെ പിഴിയുന്നതിൽ മത്സരിച്ച് വിമാനക്കമ്പനികൾ; ഗൾഫ് സെക്ടറുകളിലേക്കുള്ള യാത്രാ നിരക്കിൽ ഒറ്റയടിക്ക് വർദ്ധിപ്പിച്ചത് നാലിരട്ടിയോളം വർധന; കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം സെക്ടറുകളെ ലക്ഷ്യം വെച്ചുള്ള നിരക്കു വർദ്ധനവിൽ ഇടപെടാൻ മടിച്ച് കേരള സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ഗൾഫ് യാത്രികരെ പിഴിയുന്നതിൽ മത്സരിച്ച് വിമാനകമ്പനികൾ. കേരളത്തിൽ അവധിക്കാലം തുടങ്ങിയതോടെ നാലിരട്ടി വർധനവാണ് ഗൾഫ് നിരക്കുകളിൽ വിമാനക്കമ്പനികൾ ചുമത്തിയിരിക്കുന്നത്. കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള യാത്ര അസാധ്യമാക്കുംവിധമാണ് നിരക്ക് വർധന വന്നിരിക്കുന്നത്. ദുബായിലേക്കുള്ള നിരക്ക് കൂടിയതോടെ യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കും കൂടി. ലോകത്തിന്റെ പ്രധാന സ്ഥലങ്ങളിലേക്ക് ദുബായ് വഴിയാണ് കേരളത്തിൽനിന്ന് കൂടുതൽ സർവീസുള്ളത്.

ഗൾഫിൽ ഇപ്പോൾ അവധിക്കാലമല്ല. ജൂൺ-ജൂലായ് മാസങ്ങളിലാണ് ഗൾഫിൽ അവധി തുടങ്ങുന്നത്. ഈ സമയം നിരക്കുകൾ വിമാന കമ്പനികൾ കുത്തനെ കൂട്ടും. അതുപോലെ ഗൾഫ് അവധി അവസാനിക്കുന്ന ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലും ഇതേ രീതിയിൽ നിരക്ക് കുത്തനെ കൂട്ടാറുണ്ട്. പക്ഷെ ഇക്കുറി വിമാനക്കമ്പനികൾ പുതിയ രീതിയിലാണ് നിരക്ക് വർധന കൈക്കൊണ്ടിരിക്കുന്നത്. പക്ഷെ ആശ്വാസകരമായ കാര്യം ഗൾഫിൽ നിന്ന് തിരികെ കേരളത്തിലേക്ക് വരാനുള്ള നിരക്കുകളിൽ അധികവർധന ഏർപ്പെടുത്തിയിട്ടില്ല എന്നത് മാത്രമാണ്. കേരളത്തിൽ അവധി തുടങ്ങിയതിനാൽ ഇവിടുന്ന് ഗൾഫ് നാടുകളിലേക്കുള്ള യാത്രികരെയാണ് വിമാനകമ്പനികൾ ലക്ഷ്യം വയ്ക്കുന്നത് എന്ന ആരോപണമാണ് ഉയരുന്നത്.

മിക്ക വിമാനക്കമ്പനികളും നിരക്ക് ഉയർത്താൻ മത്സരം തന്നെയാണ് നടത്തിയിരിക്കുന്നത് എന്ന് താഴെയുള്ള നിരക്കുകൾ ശ്രദ്ധിച്ചാൽ മനസിലാകും. ഏറ്റവും കൂടുതൽ യാത്രക്കാർ ഉള്ള സെക്ടർ ആണ് ഗൾഫ് നാടുകളിലേക്കും തിരിച്ചതും എന്നുള്ളത് മനസ്സിലാക്കുമ്പോൾ വിമാനകമ്പനികൾ ലക്ഷ്യം വയ്ക്കുന്നത് മലയാളികൾ തന്നെയാണെന്ന് ഉറപ്പാകുകയാണ്.

ദുബായ്, ഷാർജ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഈ മാസം ആദ്യവാരം 6000 മുതൽ 10,000 വരെയായിരുന്നു ശരാശരി നിരക്ക്. എന്നാൽ ഇപ്പോൾ 20,000 രൂപ മുതൽ 30,000 വരെയാണ്. 9000 മുതൽ 12,000 വരെയുണ്ടായിരുന്ന കുവൈത്തിലേക്ക് ഒറ്റയടിക്ക് 50,000 വരെയാണ് നിരക്ക് വർധന വന്നിട്ടുള്ളത്. ഏപ്രിൽ ഒന്നിലെ യാത്രാനിരക്ക്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഏപ്രിൽ ഒന്നിന് . ഇൻഡിഗോ ഏപ്രിൽ ഒന്നിന് ദോഹയിലേക്ക് ദോഹ 26,630 രൂപ ഈടാക്കുമ്പോൾ ദോഹയിലേക്ക് ഖത്തർ എയർവെയ്‌സ് ഈടാക്കുന്ന ചാർജ് 88,705 രൂപയാണ്. ബഹ്റിലേക്ക് ഗൾഫ് എയർ 46,663 രൂപ ഈടാക്കുമ്പോൾ എത്തിഹാദ് അബുദാബിയിലേക്ക് ഈടാക്കുന്നത് 45,619 രൂപയാണ്. കുവൈത്തിലേക്ക് ഗൾഫ് എയർ 38,774 രൂപ ഈടാക്കുമ്പോൾ ഇതേ ഗൾഫ് എയർ ബഹ്റിലേക്ക് ഈടാക്കുന്നത് 46,663 രൂപയാണ്.

ജിദ്ദയിലേക്ക് ഒമാൻ എയർ ഈടാക്കുന്നത് 44,750 രൂപയാണ്. കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് ഖത്തർ എയർവേയ്സ് ഈടാക്കുന്നത് 49,650 രൂപയാണ്. കൊച്ചിയിൽ നിന്ന് കുവൈത്തിലേക്ക് 67,486 രൂപയാണ് കുവൈത്ത് എയർവേയ്സ് ഈടാക്കുന്നത്. കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് എത്തിഹാദ് ഈടാക്കുന്നത് 41970 രൂപയാണ്. കോഴിക്കോട് നിന്ന് ദോഹയിലേക്ക് ഖത്തർ എയർവേയ്സ് ഈടാക്കുന്നത് 50,167 രൂപയാണ്. അബുദാബിയിലേക്ക് എത്തിഹാദ് ഈടാക്കുന്നത് 31771 രൂപയാണ്. മിക്ക വിമാനക്കമ്പനികളും കേരളാ സെക്ടറിൽ നിന്ന് ഗൾഫ് നാടുകളിലേക്കുള്ള നിരക്കുകൾ കുത്തനെ ഒരുമിച്ച് ഉയർത്തിയതോടെ ഇതിനു പിന്നിൽ ഗൂഢാലോചന മണക്കുന്നു എന്നാണ് ഗൾഫ് യാത്രികരുടെ പരാതി. ജെറ്റ് എയർവെയ്സിന്റെ പ്രതിസന്ധിയാണ് നിരക്ക്കൂട്ടാനുള്ള പ്രധാന കാരണമായി കമ്പനികൾ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഒട്ടേറെ അന്താരാഷ്ട്ര സർവീസുകളാണ് ജെറ്റ് റദ്ദാക്കിയത്. അപകടസാധ്യതയുള്ളതിനാൽ ബോയിങ് 737 മാക്സ് 8 വിമാനങ്ങൾ സർവീസ് നടത്തരുതെന്ന് വ്യോമയാനമന്ത്രാലയം നിർദേശിച്ചിരുന്നു.

ഏപ്രിൽ ഒന്നിലെ യാത്രാനിരക്ക്

(ബുധനാഴ്ചത്തേത്)

തിരുവനന്തപുരം വിമാനത്താവളം

ദോഹ 88,705 രൂപ (ഖത്തർ എയർവേയ്സ്)

ദോഹ 26,630 രൂപ (ഇൻഡിഗോ)

ബഹ്റിൻ 46,663 രൂപ (ഗൾഫ് എയർ)

അബുദാബി 45,619 രൂപ (എത്തിഹാദ്)

കുവൈത്ത് 38,774 രൂപ (ഗൾഫ് എയർ)

ജിദ്ദ 44,750 രൂപ (ഒമാൻ എയർ)

ദമാം 51,777 രൂപ (ഗൾഫ് എയർ-ബഹ്റിൻ വഴി)

റിയാദ് 41,576 രൂപ (ഗൾഫ് എയർ-ബഹ്റിൻ വഴി)

ദുബായ് 69,438 രൂപ (എമിറേറ്റ്സ്)

അബുദാബി 23,582 രൂപ (എയർ ഇന്ത്യ എക്സ്പ്രസ്)

ഷാർജ 24,494 രൂപ (എയർ അറേബ്യ)

കൊച്ചി

ദോഹ 49,650 രൂപ (ഖത്തർ എയർവേയ്സ്)

ദോഹ 31,851 രൂപ (എയർ ഇന്ത്യ എക്സ്പ്രസ്)

കുവൈത്ത് 67,486 രൂപ (കുവൈത്ത് എയർവേയ്സ്)

ജിദ്ദ 31,228 രൂപ (സൗദി എയർലൈൻ)

ദമാം 44,911 രൂപ (ഗൾഫ് എയർ-ബഹ്റിൻ വഴി)

റിയാദ് 37,405 രൂപ (എയർ ഇന്ത്യ)

ദുബായ് 35,320 രൂപ (എയർ ഇന്ത്യ)

അബുദാബി 41,970 രൂപ (എത്തിഹാദ്)

അബുദാബി 23,642 രൂപ (ഇൻഡിഗോ)

ഷാർജ 30,963 രൂപ (എയർ അറേബ്യ)

കോഴിക്കോട്

ദോഹ 50,167 രൂപ (ഖത്തർ എയർവേയ്സ്)

ദോഹ 21,996 രൂപ (ഇൻഡിഗോ)

ബഹ്റിൻ 30,294 രൂപ (എയർ ഇന്ത്യ എക്സ്‌പ്രസ്)

അബുദാബി 31,771രൂപ (എത്തിഹാദ്)

അബുദാബി 25,246 രൂപ (എയർ ഇന്ത്യ എക്സ്‌പ്രസ്)

കുവൈത്ത് 28,704 രൂപ (എയർ അറേബ്യ)

ജിദ്ദ 37,934 രൂപ (എയർ അറേബ്യ)

ദമാം 35,259 രൂപ (എത്തിഹാദ്)

റിയാദ് 33,297 രൂപ (എയർ അറേബ്യ)

ദുബായ് 26,329 രൂപ (എയർ ഇന്ത്യ)

ഷാർജ 26,014രൂപ (എയർ ഇന്ത്യ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP