Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആകെയുള്ള 543 സീറ്റുകളിൽ 296 എണ്ണം നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകും'; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുപിഎ നേട്ടമുണ്ടാക്കുമെന്ന് പ്രവചിച്ച് ചാണക്യയിലെ തിരഞ്ഞെടുപ്പ് വിദഗ്ധൻ പാർത്ഥദാസ്; എൻഡിഎയ്ക്ക് 200 സീറ്റുകളുടെയടുത്തേ കിട്ടുവെന്നും യുപിയിൽ ബിജെപി തകർന്നടിയുമെന്നും സർവേ; രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി മുന്നിലെത്തുമെന്നും പ്രവചനം

ആകെയുള്ള 543 സീറ്റുകളിൽ 296 എണ്ണം നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകും'; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുപിഎ നേട്ടമുണ്ടാക്കുമെന്ന് പ്രവചിച്ച് ചാണക്യയിലെ തിരഞ്ഞെടുപ്പ് വിദഗ്ധൻ പാർത്ഥദാസ്; എൻഡിഎയ്ക്ക് 200 സീറ്റുകളുടെയടുത്തേ കിട്ടുവെന്നും യുപിയിൽ ബിജെപി തകർന്നടിയുമെന്നും സർവേ; രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി മുന്നിലെത്തുമെന്നും പ്രവചനം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ആരു വിജയക്കൊടി പാറിക്കുമെന്ന കാര്യത്തിൽ പ്രവചനങ്ങളും വർധിക്കുകയാണ്. ആകെയുള്ള 543 സീറ്റുകളിൽ 296 എണ്ണം നേടിയെടുത്ത് കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് ചാണക്യയിലെ തിരഞ്ഞെടുപ്പ് വിദഗ്ധനായ പാർത്ഥദാസ് ഇപ്പോൾ പ്രവചനം നടത്തിയിരിക്കുന്നത്. ഏറ്റവുമധികം ലോക്‌സഭാ സീറ്റുകളുള്ള യുപിയിൽ പോലും ബിജെപി തകരുമെന്നും പ്രവചനത്തിലൂടെ പറയുന്നു. കോൺഗ്രസ് മുന്നേറ്റത്തിന് പ്രാധാന്യം നൽകുന്ന സർവേയിൽ യുപിഎ സർക്കാർ വീണ്ടും നിലവിൽ വരുമെന്നാണ് പാർത്ഥദാസിന്റെ പ്രവചനം.

എന്നാൽ എൻഡിഎയ്ക്ക് 200നടുത്ത് സീറ്റുകളെ ലഭിക്കുവുള്ളുവെന്നും സർവേയിൽ പറയുന്നു. പഞ്ചാബിൽ കോൺഗ്രസിന് വൻ മുന്നേറ്റം ലഭിക്കുമെന്നും തമിഴ്‌നാട്ടിലെ കോൺഗ്രസ് -ഡിഎംകെ സഖ്യത്തിന് കാര്യമായ മുന്നേറ്റം നടത്താൻ പറ്റുമെന്നുാണ് സർവേ. ബിജെപിയുടെ ശക്തി കേന്ദ്രവും അധികം ലോക്‌സഭാ സീറ്റുകളുമുള്ള യുപിയിൽ ബിജെപിക്ക് വിജയം പ്രാപ്യമല്ലെന്നും ഇവിടെ ബിജെപി 25 സീറ്റിൽ ഒതുങ്ങുമെന്നും സർവേയിൽ പറയുന്നു.

ഇവിടെ കോൺഗ്രസിനും മറിച്ചല്ല സ്ഥിതി. എസ്‌പി, ബിഎസ്‌പി, ആർഎൽഡി സഖ്യം 49 സീറ്റുകൾ നേടും. ഒറ്റയ്ക്ക് മത്സരിച്ച കോൺഗ്രസ് 6 സീറ്റ് മാത്രമാകും ലഭിക്കുക. എന്നാൽ സമാജ്വാദി പാർട്ടിയും ബഹുജൻ സമാജ്വാദി പാർട്ടിയും ആർഎൽഡിയും കേന്ദ്രത്തിൽ സർക്കാരുണ്ടാക്കാൻ കോൺഗ്രസിനൊപ്പം നിൽക്കും. അതെസമയം ബിഹാറിലും അടുത്തിടെ സംസ്ഥാന ഭരണം നഷ്ടപ്പെട്ട മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നിലേത്തും. ബിഹാറിൽ ആകെയുള്ള 40 സീറ്റുകളിൽ 25 എണ്ണവും ബിജെപി-ജെഡിയു, എൽജെപി സഖ്യം സ്വന്തമാക്കും .

കോൺഗ്രസ് സഖ്യത്തിന് ലഭിക്കുക 40ൽ 15 സീറ്റുകൾ മാത്രമായിരിക്കുമെന്ന് പാർത്ഥാ ദാസ് പ്രവചിക്കുന്നു. രാജസ്ഥാനിലും ബിജെപിയാണ് മുന്നിലെത്തുക. 25 സീറ്റുകളിൽ 14 എണ്ണത്തിൽ ബിജെപിയും 11 എണ്ണത്തിൽ കോൺഗ്രസും വിജയം കാണും. മധ്യപ്രദേശിൽ 29 സീറ്റുകളിൽ 18 ബിജെപിക്കും 11 കോൺഗ്രസിനും ലഭിക്കുമെന്നാണ് പ്രവചനം. ഗോവയിൽ തുല്യരായിരിക്കുമെന്ന് സർവ്വേ പറയുന്നു. ഗോവയിലെ രണ്ട് സീറ്റുകളിൽ ഓരോന്ന് വീതം കോൺഗ്രസും ബിജെപിയും പങ്കിട്ടെടുക്കും. ഹിമാചൽ പ്രദേശിലെ 4 സീറ്റുകളിൽ 3 ബിജെപിക്കും 1 കോൺഗ്രസിനും ലഭിക്കും. ഉത്തരാഖണ്ഡിലെ 5 സീറ്റുകളിൽ 4 എണ്ണത്തിൽ ബിജെപി വിജയിക്കുമ്പോൾ ഒരു സീറ്റ് മാത്രമേ കോൺഗ്രസിന് ലഭിക്കുകയുള്ളൂ.

തമിഴ്‌നാട്ടിൽ നിരാശയായിരിക്കും ബിജെപിക്ക് ഫലമെന്നും സർവ്വേ പറയുന്നു. തമിഴ്‌നാട്ടിൽ വേരുറപ്പിക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ സഖ്യം തവിടുപൊടിയാകുമെന്ന് സർവ്വേ പറയുന്നു. തമിഴ്‌നാട്ടിൽ ഡിഎംകെ- കോൺഗ്രസ് സഖ്യം ആകെയുള്ള 40 സീറ്റുകളിൽ 36 എണ്ണവും പിടിച്ചെടുക്കും. ബംഗാളിൽ കോൺഗ്രസിന് ശോഭിക്കാൻ കഴിയില്ല. പശ്ചിമബംഗാൾ തൃണമൂൽ കോൺഗ്രസ് തൂത്തുവാരും. മമത ബാനർജിയുടെ പാർട്ടി ആകെയുള്ള 42 സീറ്റുകളിൽ 36 എണ്ണവും സ്വന്തമാക്കും. ബിജെപിക്ക് 4 സീറ്റുകളും കോൺഗ്രസിന് 2 സീറ്റുകളും മാത്രമേ പശ്ചിമ ബംഗാളിൽ ലഭിക്കുകയുള്ളൂ.

ഝാർഖണ്ഡിൽ ആകെയുള്ള 14 സീറ്റുകളിൽ 9 എണ്ണവും നേടി കോൺഗ്രസ് മുന്നിലെത്തും. ബിജെപിക്ക് ലഭിക്കുക 5 സീറ്റുകളാണ്. പഞ്ചാബിൽ ഒറ്റ സീറ്റ് പോലും ബിജെപിക്ക് ലഭിക്കില്ല. പതിമൂന്ന് സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ തന്നെ വിജയം കാണും. കശ്മീർ കോൺഗ്രസിനൊപ്പവും ഹരിയാന ബിജെപിക്കൊപ്പവും നിൽക്കും.ഹരിയാനയിൽ പത്ത് സീറ്റുകളിൽ 7 എണ്ണത്തിൽ ബിജെപി വിജയിക്കുമ്പോൾ മൂന്നിൽ മാത്രമാണ് കോൺഗ്രസ് വിജയം കാണുക. എന്നാൽ ജമ്മു കശ്മീർ കോൺഗ്രസിനൊപ്പമാണ്. 6 സീറ്റുകളിൽ 4 എണ്ണം കോൺഗ്രസും 2 എണ്ണം ബിജെപിയും നേടും.

ഹിമാചൽ പ്രദേശിലെ 4 സീറ്റുകളിൽ 3 ബിജെപിക്കും 1 കോൺഗ്രസിനും ലഭിക്കും. ഉത്തരാഖണ്ഡിലെ 5 സീറ്റുകളിൽ 4 എണ്ണത്തിൽ ബിജെപി വിജയിക്കുമ്പോൾ ഒരു സീറ്റ് മാത്രമേ കോൺഗ്രസിന് ലഭിക്കുകയുള്ളൂ. തെലങ്കാനയിൽ ടിആർഎസ് 17ൽ 16 സീറ്റുകളും തൂത്ത് വാരും. ബാക്കി ഒരു സീറ്റ് കോൺഗ്രസിന് ലഭിക്കും. ആന്ധ്രപ്രദേശിൽ ബിജെപി സഖ്യത്തിന് ഒന്നും ലഭിക്കില്ല. കോൺഗ്രസ്-ടിഡിപി സഖ്യത്തിന് 6 സീറ്റുകൾ ലഭിക്കുമ്പോൾ വൈഎസ്ആർ കോൺഗ്രസ് പാർട്ടി ആകെയുള്ള 25ൽ 19 സീറ്റുകളും തൂത്തുവാരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP