Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹെൽമറ്റ് പരസ്യത്തിന് 'തുണി' വേണ്ടന്നാണോ? അടിവസ്ത്രം മാത്രം ധരിച്ച് ഹെൽമറ്റ് പരസ്യത്തിൽ വനിതാ മോഡലുകളടക്കം എത്തിയതിന് പിന്നാലെ വിവാദം കൊഴുക്കുന്നു; ശരീരം മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നതിനൊപ്പം ഹെൽമറ്റ് വച്ചാൽ യാത്ര സുരഷിതമാകുമെന്ന് ജർമ്മൻ ആരോഗ്യമന്ത്രി; സുരക്ഷാ ബോധവത്ക്കരണ പരസ്യം നഗ്‌നതാ പ്രദർശനമാകുന്നതിനെതിരെ ജർമ്മനിയിൽ പ്രതിഷേധം

ഹെൽമറ്റ് പരസ്യത്തിന് 'തുണി' വേണ്ടന്നാണോ?  അടിവസ്ത്രം മാത്രം ധരിച്ച് ഹെൽമറ്റ് പരസ്യത്തിൽ വനിതാ മോഡലുകളടക്കം എത്തിയതിന് പിന്നാലെ വിവാദം കൊഴുക്കുന്നു; ശരീരം മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നതിനൊപ്പം ഹെൽമറ്റ് വച്ചാൽ യാത്ര സുരഷിതമാകുമെന്ന് ജർമ്മൻ ആരോഗ്യമന്ത്രി;  സുരക്ഷാ ബോധവത്ക്കരണ പരസ്യം നഗ്‌നതാ പ്രദർശനമാകുന്നതിനെതിരെ ജർമ്മനിയിൽ പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

ബെർലിൻ: പരസ്യചിത്രങ്ങളിൽ നഗ്‌നത കടന്നുകൂടുന്നത് ഇന്നൊരു വാർത്തയേ അല്ലാതാകുന്നുണ്ട്. എന്നാൽ ജർമ്മൻ സർക്കാർ തന്നെ അടിവസ്ത്രധാരികളായ മോഡലുകളെ അവതരിപ്പിച്ച് പരസ്യം നിർമ്മിച്ചത് ഇപ്പോൾ വിവാദമായിരിക്കുകയാണ്. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർ ഹെൽമറ്റ് ധരിക്കണമെന്ന ബോധവത്ക്കരണത്തിനായി ജർമ്മൻ സർക്കാർ പുറത്തിറക്കിയ പരസ്യമാണ് വിവാദമായിരിക്കുന്നത്. അടി വസ്ത്രധാരികളായ മോഡലുകളാണ് ഹെൽമറ്റ് ധരിച്ച് പ്രത്യക്ഷപ്പെട്ടിരുന്നത്. കണ്ടാൽ മോശം ലുക്കാണ് പക്ഷേ ജീവൻ രക്ഷിക്കപ്പെട്ടു എന്നാണ് പരസ്യവാചകം.

സൈക്കിൾ യാത്രക്കാരെ ലക്ഷ്യമിട്ടുള്ള പരസ്യം ജർമ്മനിയിലെ ഗതാഗത മന്ത്രാലയം തയ്യാറാക്കിയതാണ്. ഈ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ജർമ്മൻ ടെലിവിഷനിലെ പ്രശസ്തമായ ഗെയിം ഷോയിലെ താരങ്ങളാണ്. ഇതാണ് വിവാദത്തിന് കാരണം. സർക്കാരിനുള്ളിൽ തന്നെ ഈ പരസ്യത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. പലരും പരസ്യപ്രതികരണവുമായി രംഗത്തെത്തി. ഇതിനെതിരെ പൂർണമായും വസ്ത്രം ധരിച്ച ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ടാണ് ആരോഗ്യമന്ത്രി രംഗത്തു വന്നത്.

ശരീരം മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നതിനൊപ്പം ഹെൽമറ്റ് വച്ചാൽ യാത്ര സുരക്ഷിതമാകുമെന്ന വാചകത്തോടെയാണ് ആരോഗ്യമന്ത്രിയുടെ പ്രതിഷേധ പോസ്റ്റ്. പരസ്യത്തിന്റെ ആശയം ശ്രദ്ധിക്കപ്പെടുന്നതിനാണ് ഇത്തരത്തിൽ പരസ്യം നിർമ്മിച്ചത് എന്നാണ് സർക്കാർ വാദം. അതേസമയം ധാർമ്മികമായ മാർഗങ്ങളിലൂടെ തന്നെയായിരിക്കണം പരസ്യം ചെയ്യണ്ടതെന്ന വാദവുമായി വിമർശകരും രംഗത്ത് വന്നിട്ടുണ്ട്.

അടി വസ്ത്രധാരികളായ മോഡലുകളെ അവതരിപ്പിച്ചതിനെതിരെ വനിതാ സംഘടനകളുടെ പ്രതിഷേധവും ശക്തിപ്പെടുകയാണ്. നഗ്നത കാട്ടിയല്ല ഹെൽമറ്റ് വിൽക്കേണ്ടതെന്നും അവർ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP