Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭരണ നേട്ടങ്ങൾ പ്രചരിപ്പിക്കാനെന്ന പേരിൽ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ രമേശ് ചെന്നിത്തല;നഗ്നമായ നിയമലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർക്ക്കത്ത് നൽകി പ്രതിപക്ഷ നേതാവ്; മന്ത്രിമാർ സമൂഹ മാധ്യമത്തിലൂടെ നേട്ടങ്ങളെ പറ്റി വിവരിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്നും ചെന്നിത്തല

ഭരണ നേട്ടങ്ങൾ പ്രചരിപ്പിക്കാനെന്ന പേരിൽ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ രമേശ് ചെന്നിത്തല;നഗ്നമായ നിയമലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർക്ക്കത്ത് നൽകി പ്രതിപക്ഷ നേതാവ്; മന്ത്രിമാർ സമൂഹ മാധ്യമത്തിലൂടെ നേട്ടങ്ങളെ പറ്റി വിവരിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്നും ചെന്നിത്തല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഭരണ നേട്ടങ്ങൾ പ്രചരിപ്പിക്കാനായിഇടതുസർക്കാർ വ്യാപകമായി ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി. ഇത്തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെനഗ്നമായലംഘനമാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. സർക്കാർ വകുപ്പായ പി.ആൻഡ്.ആർ.ഡിയെ ഉപയോഗിച്ച് സർക്കാരിന്റെഭരണനേട്ടങ്ങൾ എന്ന പേരിൽവ്യാപകമായി ലഘുലേഖകൾസംസ്ഥാനത്ത് മുഴുവനും വിതരണം ചെയ്യുകയാണ്.

സർക്കാർ വകുപ്പ് തയ്യാറാക്കുന്ന ലഘുലേഖകൾ ഭരണമുന്നണിയുടെ സ്ഥാനാർത്ഥികൾ തന്നെയാണ് വിതരണം ചെയ്യുന്നത്.അതോടൊപ്പം മന്ത്രിമാർ വ്യാപകമായ തോതിൽ തങ്ങളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെസർക്കാരിൻെ പദ്ധതികളെക്കുറിച്ചുംഅത് മൂലമുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന് വിധത്തിൽപ്രചാരണങ്ങൾ നടത്തുകയും ചെയ്യുകയാണ്.

ധനകാര്യമന്ത്രിതോമസ് ഐസക് തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ വിവിധ നിയോജകമണ്ഡലങ്ങളിൽ കിഫ്ബിയുടെഫണ്ട് ഉപയോഗിച്ച് നടത്തുന്ന പദ്ധതികളെക്കുറിച്ച് തെറ്റായ പ്രചരണങ്ങൾ നടത്തിയതും സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി നടത്തുന്ന പ്രചരണങ്ങളുടെ ഉത്തമ ഉദാഹരമാണെന്നും രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാണിച്ചു.

അതു കൊണ്ട് സർക്കാരിന്റെ ഭരണ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി സംസ്ഥാനത്തെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ നടത്തുന്ന നഗ്‌നമായ തിരഞ്ഞെടുപ്പ് ചട്ടലംഘനം തടയാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അടിയന്തിരമായ ഇടപെടൽ വേണമെന്നും രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP