Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ജയരാജനെ വീട്ടമ്മ ആട്ടിയിറക്കുന്നുവെന്ന് പറഞ്ഞ് ചില യുഡിഎഫ് അണികൾ വീഡിയോ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടു; നാണംകെട്ട തോൽവി ഉണ്ടാകുമെന്ന് ഉറപ്പിച്ചതുകൊണ്ടാവാം യുഡിഎഫ് പ്രവർത്തകർക്ക് ഇത്ര ബേജാറ്'; തന്നെക്കുറിച്ച് യുഡിഎഫ് കുപ്രചാരണം നടത്തുകയാണെന്നാരോപിച്ച് വടകര സ്ഥാനാർത്ഥി പി. ജയരാജന്റെ ഫേസ്‌ബുക്ക് കുറിപ്പ്; കള്ളപ്രചാരണം നടത്തേണ്ടി വരുന്ന യുഡിഎഫുകാരുടെ ഗതികേട് ഓർത്ത് ദുഃഖിക്കുന്നുവെന്നും പരിഹാസം

'ജയരാജനെ വീട്ടമ്മ ആട്ടിയിറക്കുന്നുവെന്ന് പറഞ്ഞ് ചില യുഡിഎഫ് അണികൾ വീഡിയോ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടു; നാണംകെട്ട തോൽവി ഉണ്ടാകുമെന്ന് ഉറപ്പിച്ചതുകൊണ്ടാവാം യുഡിഎഫ് പ്രവർത്തകർക്ക് ഇത്ര ബേജാറ്';  തന്നെക്കുറിച്ച് യുഡിഎഫ് കുപ്രചാരണം നടത്തുകയാണെന്നാരോപിച്ച് വടകര സ്ഥാനാർത്ഥി പി. ജയരാജന്റെ ഫേസ്‌ബുക്ക് കുറിപ്പ്;  കള്ളപ്രചാരണം നടത്തേണ്ടി വരുന്ന യുഡിഎഫുകാരുടെ ഗതികേട് ഓർത്ത് ദുഃഖിക്കുന്നുവെന്നും പരിഹാസം

മറുനാടൻ ഡെസ്‌ക്‌

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ സ്ഥാനാർത്ഥികൾ തങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും ഉന്നയിക്കുന്നത് സമൂഹ മാധ്യമത്തിലൂടെയാണ്. ഈ അവസരത്തിലാണ് കേരളം മുഴുവൻ ഉറ്റുനോക്കുന്ന വടകര മണ്ഡലത്തിലെ സ്ഥാനാർത്ഥിയും ഇടതു നേതാവുമായ പി. ജയരാജൻ യുഡിഎഫ് തനിക്കെതിരെ കുപ്രചാരണം നടത്തുകയാണെന്ന് കാട്ടി ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്.

ജയരാജനെ വീട്ടമ്മ ആട്ടിയിറക്കുന്നു എന്ന് പറഞ്ഞ് ചില യുഡിഎഫ് അണികൾ വീഡിയോ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടെന്നും നാണം കെട്ട തോൽവി ഉണ്ടാകും എന്ന് ഉറപ്പിച്ചത്‌കൊണ്ടാവാം യുഡിഎഫ് പ്രവർത്തകർക്ക് ഇത്ര ബേജാറ് എന്നാണ് ജയരാജൻ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

പി. ജയരാജന്റെ ഫേസ്‌ബുക്ക് കുറിപ്പ്

'ജയരാജനെ വീട്ടമ്മ ആട്ടിയിറക്കുന്നു' എന്നു പറഞ്ഞു ചില യുഡിഎഫ് അണികൾ ഒരു വീഡിയോ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടു.
നാണം കെട്ട തോൽവി ഉണ്ടാകും എന്ന് ഉറപ്പിച്ചതുകൊണ്ടാവാം യുഡിഎഫ് പ്രവർത്തകർക്ക് ഇത്ര ബേജാറ്. അതുകൊണ്ടാണല്ലോ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്.

ഞാൻ കയറിയ ആ വീട് കുറ്റ്യാടി മണ്ഡലത്തിലെ മുടപ്പിലായി എന്ന സ്ഥലത്തെ സ:എരഞ്ഞോളിക്കണ്ടി ഹസ്സൻ എന്നയാളുടെ വീടാണ്.സ്ഥാനാർത്ഥി പര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം (25. 3.2019) രാവിലെ മുടപ്പിലാവിൽ നോർത്തിലായിരുന്നു സ്വീകരണം.
സ്വീകരണ സ്ഥലം ഒരുക്കിയത് സ: എരഞ്ഞോളിക്കണ്ടി ഹസ്സന്റെ വീട്ടുപറമ്പിലായിരുന്നു. സ്വീകരണ സ്ഥലത്തേക്ക് പോകുന്ന വഴിയിൽ ഹസന്റെ വീട്ടു വരാന്തയിൽ കാത്തിരുന്ന തൊട്ടടുത്ത നൂറുൽ ഹുദ മദ്രസയിലെ അദ്ധ്യാപകർ സ്‌നേഹപൂർവ്വം സ്വീകരിച്ചു. പിന്നീട് സ: ഹസന്റെ ഭാര്യയെയും മറ്റും കണ്ടു. പിന്നീട് വീട്ടുമുറ്റത്തിനടുത്ത സ്വീകരണ സ്ഥലത്ത് പോയി.ഈ സംഭവത്തെ ആണ് 'വീട്ടമ്മ ഇറക്കിവിട്ടു' എന്ന് കുപ്രചരണം ഇറക്കുന്നത്.

യുഡിഎഫുകാർക്ക് ഇനിയും സംശയം ഉണ്ടെങ്കിൽ വീട്ടുടമസ്ഥനായ സ:എരഞ്ഞോളിക്കണ്ടി ഹസ്സനോട് അന്വേഷിക്കാം.

ഇനിയും പലതരം കള്ള പ്രചാരണങ്ങൾ ഉണ്ടാകുമെന്ന് എനിക്കറിയാം.ഇത്തരത്തിൽ പ്രചാരണം നടത്തേണ്ടി വരുന്ന യുഡിഎഫുകാരുടെ ഗതികേട് ഓർത്ത് ദുഃഖിക്കുന്നു....

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP