Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്റെ പാർട്ടി ആവശ്യപ്പെട്ടാൽ ഞാൻ മത്സരിക്കും; ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല; പാർട്ടിക്ക് വേണ്ടി പണിയെടുക്കണമെന്നാണ് എന്റെ ആഗ്രഹം: മത്സരിക്കാനുള്ള സാധ്യത തള്ളാതെ അമേഠിയിൽ പ്രിയങ്ക ഗാന്ധി

എന്റെ പാർട്ടി ആവശ്യപ്പെട്ടാൽ ഞാൻ മത്സരിക്കും; ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല; പാർട്ടിക്ക് വേണ്ടി പണിയെടുക്കണമെന്നാണ് എന്റെ ആഗ്രഹം: മത്സരിക്കാനുള്ള സാധ്യത തള്ളാതെ അമേഠിയിൽ പ്രിയങ്ക ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

അമേഠി: പാർട്ടി ആവശ്യപ്പെട്ടാൽ താൻ മത്സരിക്കുമെന്ന് കിഴക്കൻ യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. അമേഠിയിൽ പ്രചാരണം നടത്തുന്നതിനിടെയായിരുന്നു പ്രതികരണം. ഇക്കാര്യത്തിൽ താൻ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അവർ പറഞ്ഞു. എന്റെ പാർട്ട്ി ആവശ്യപ്പെട്ടാൽ, ഞാൻ തീർച്ചയായും മത്സരിക്കും. പാർട്ടിക്ക് വേണ്ടി ജോലിയെടുക്കണമെന്നാണ് എന്റെ ആഗ്രഹം, പ്രിയങ്ക പറഞ്ഞു.

നേരത്തെ സോണിയുടെ മണ്ഡലമായ റായ് ബറേലിയിൽ നിനന് പ്രിയങ്ക മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, അവിടെ സോണിയ തന്നെ സ്ഥാനാർത്ഥിയായി. തനിക്കും രാഹുലിനും എതിരെയുള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമാർശത്തിനെതിരെയും പ്രിയങ്ക ശബ്ദമുയർത്തി. രാഹുലും പ്രിയങ്കയും തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് ക്ഷേത്രങ്ങൾ ഓർക്കുന്നതെന്നാണ് യോഗി പറഞ്ഞത്. ഞാൻ എവിടെ എപ്പോൾ പോകുന്നുവെന്ന് അദ്ദേഹത്തിന് എങ്ങനെ അറിയാം? തിരഞ്ഞെടുപ്പില്ലാത്ത സമയത്ത് ഞാൻ ക്ഷേത്രത്തിൽ പോവാറാല്ലെന്ന് എങ്ങനെ അറിയാം, പ്രിയങ്ക ചോദിച്ചു.

ഹമാരാ ബൂത്ത്, ഹമാര ഗൗരവ് എന്ന പേരിലുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായി ബൂത്ത് തല അദ്ധ്യക്ഷന്മാരുമായി സംസാരിക്കാനാണ് പ്രിയങ്ക കൂടുതൽ സമയമെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP