Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പതിമൂന്ന് കോടിയുടെ ഹാഷിഷ് പിടിച്ച് ദിവസങ്ങൾക്കുള്ളിൽ വമ്പൻ ലഹരി വേട്ട; തമ്പാനൂരിൽ നിന്നും കണ്ണൂരിൽ നിന്നും എക്‌സൈസും റെയിൽവേ പ്രൊട്ടക്ഷൻ സംഘവും പിടികൂടിയത് കിലോക്കണക്കിന് കഞ്ചാവ് ! ഉറവിടം കണ്ടെത്താതിരിക്കാൻ പരസ്പരം പേരു വെളിപ്പെടുത്താത്തത് മുതൽ 'കോഡു ഭാഷ' വരെ പ്രയോഗിക്കുന്ന തന്ത്രം; കാരിയർമാർക്ക് 50,000 വരെ പ്രതിഫലം ലഭിക്കുന്നുണ്ടെന്നും പൊലീസ്; ഇടനിലക്കാർ പിടിയിലാകുമ്പോഴും മാഫിയ തലവന്മാർ ഇപ്പോഴും അജ്ഞാതർ

പതിമൂന്ന് കോടിയുടെ ഹാഷിഷ് പിടിച്ച് ദിവസങ്ങൾക്കുള്ളിൽ വമ്പൻ ലഹരി വേട്ട; തമ്പാനൂരിൽ നിന്നും കണ്ണൂരിൽ നിന്നും എക്‌സൈസും റെയിൽവേ പ്രൊട്ടക്ഷൻ സംഘവും പിടികൂടിയത് കിലോക്കണക്കിന് കഞ്ചാവ് ! ഉറവിടം കണ്ടെത്താതിരിക്കാൻ പരസ്പരം പേരു വെളിപ്പെടുത്താത്തത് മുതൽ 'കോഡു ഭാഷ' വരെ പ്രയോഗിക്കുന്ന തന്ത്രം; കാരിയർമാർക്ക് 50,000 വരെ പ്രതിഫലം ലഭിക്കുന്നുണ്ടെന്നും പൊലീസ്; ഇടനിലക്കാർ പിടിയിലാകുമ്പോഴും മാഫിയ തലവന്മാർ ഇപ്പോഴും അജ്ഞാതർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി വേട്ട തുടർക്കഥയാകുമ്പോൾ പുറത്ത് വരുന്ന് കിലോ കണക്കിനുള്ള കഞ്ചാവ് ഇടപാടിന്റെ പിന്നാമ്പുറ കഥകൾ. എക്സൈസ് സംഘവും റയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇന്നും തമ്പാനൂർ റയിൽവെ സ്റ്റേഷനിലൂടെ കടത്താൻ ശ്രമിച്ച 25 കിലോ കഞ്ചാവ് കണ്ടെത്തി. ഇതിനു പിന്നാലെ കണ്ണൂരിൽ നിന്നും 24 കിലോ കഞ്ചാവും പിടികൂടിയിരുന്നു. കണ്ണൂരിലെ ലഹരി വേട്ടയ്ക്ക് പിന്നാലെ രണ്ടുപോണ് പിടിയിലായത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഇവർ പിടിയിലായത്, തിരൂർ സ്വദേശി മുഹമ്മദലി, തൃശൂർ സ്വദേശി നിഥിൻ എന്നിവരാണു പിടിയിലായത്. 

ലഹരി വേട്ട തുടർച്ചയായി നടക്കുന്നുണ്ടെങ്കിലും ലഹരി വിപണി ഇപ്പോഴും കേരളത്തിൽ പിടിമുറുക്കുകയാണ്. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് പിടിയിലായവർ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത് ലഹരി മാഫിയ പണിതുയർത്തുന്ന സമാന്തര സാമ്രാജ്യത്തെക്കുറിച്ചായിരുന്നു. ലഹരി കച്ചവടത്തിന്റെ കേന്ദ്രമായി മാറുകയാണ് കേരളം.

കഴിഞ്ഞയാഴ്ച 13 കോടിയുടെ ഹാഷിഷുമായി പിടിയിലായ അഞ്ചംഗ സംഘത്തെ എക്സൈസ് ചോദ്യം ചെയ്തപ്പോൾ പുറത്തുവരുന്നത് ലഹരിമാഫിയയുടെ ആർക്കും കണ്ടെത്താനാവാത്ത പ്രവർത്തന രീതികളാണ്. പരസ്പരം പേരുപോലും വ്യക്തമായി അറിയാത്തവരാണ് ഈ കണ്ണിയിലുള്ളത്. ഇതിന്റെ ഉറവിടം എവിടെയാണെന്നോ എവിടേക്ക് കൊണ്ടുപോകുന്നതാണെന്നോ മയക്കുമരുന്ന് വാഹകരായി എത്തുന്നവർക്ക് പോലും അറിയില്ല. കോളേജ് വിദ്യാർത്ഥികളും വീട്ടമ്മമാരും റിട്ട. പൊലീസുകാരും വരെ മയക്കുമരുന്ന് കടത്ത് സംഘത്തിൽ വാഹകരായുണ്ട്. അളവ് അനുസരിച്ച് പതിനായിരം മുതൽ അരലക്ഷം വരെയാണ് കാരിയർമാരുടെ പ്രതിഫലം തലസ്ഥാനത്ത് പിടിയിലായ അഞ്ചംഗ സംഘത്തിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികളായ ഷഫീഖ്, സാജൻ എന്നിവർ കാരിയർമാരായി പ്രവർത്തിച്ചവരാണ്.

ചെന്തിട്ടയിലുള്ള മയക്കുമരുന്ന് വ്യാപാരി നിദേശിച്ച പ്രകാരം അയാളുടെ ഫോണുമായി ഇടുക്കിയിലെത്തി ആന്ധ്ര സ്വദേശി റാം ബാബു, ഇടുക്കി സ്വദേശികളായ അനിൽ, ബാബു എന്നിവരെ ഫോണിൽ ബന്ധപ്പെട്ട് പണം കൈമാറി ഇന്നോവ കാറിന്റെ ഡോറിനുള്ളിൽ ഒളിപ്പിച്ച ഹാഷിഷുമായി വരും വഴിയാണ് ഇവർ പിടിയിലായത്. റാംബാബുവും സംഘവും സഞ്ചരിച്ച വാഹനം ബ്രേക്ക് ഡൗണായി വഴിയിൽ കിടന്നതിനാലാണ് ഇന്നോവയിൽ ഇവരും കയറാനിടയായത്. റാം ബാബുവും സംഘവും റോഡിൽ വച്ച് കൈമാറിയ പായ്ക്കറ്റുകളെന്നതിനപ്പുറം ഹാഷിഷിന്റെ ഉറവിടത്തെപ്പറ്റി യാതൊന്നും കാരിയർമാർക്കറിയില്ല.

20 കിലോ ഹാഷിഷാണ് ആന്ധ്രയിൽ നിന്ന് റാംബാബു കേരളത്തിലെത്തിച്ചത്. ഇതിൽ അഞ്ച് കിലോ മൂന്നുംരണ്ടും വീതം രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ട് തവണയായി തലസ്ഥാനത്തെത്തിച്ച് ഇടനിലക്കാർ മുഖാന്തിരം മാലിയിലേക്ക് കടത്തി. തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച്, പൊലീസിൽ നിന്ന് പിരിച്ചുവിട്ട കരിക്കകം സ്വദേശിയുൾപ്പെടെ വൻ സംഘം ലഹരി കടത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്നും എക്സൈസിന് വിവരം ലഭിച്ചിട്ുണ്ട്. വള്ളക്കടവ്, കവടിയാർ സ്വദേശികളായ കുപ്രസിദ്ധ കടത്തുകാരുടെ കൂട്ടാളികൾ വേറെയും. ഇവർക്കെല്ലാം സാധനം എത്തിച്ച് നൽകിയിരുന്നത് കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരനായ മൂർഖൻ ഷാജിയുടെ സംഘത്തിലുൾപ്പെട്ടവരാണ്.

കഞ്ചാവിനും ഹാഷിഷിനുമൊപ്പം കൂട്ടാളികളെപ്പോലും കോഡിലൂടെയാണ് ഇവർ സൂചിപ്പിക്കുന്നത്. പിടികൂടിയ 13 കോടിയുടെ ഹാഷിഷിനെ പ്രതികളുടെ ഭാഷയിൽ അറിയുന്നത് 'കിലോ 13 പേരല്ലേ' എന്നാണ്. ട്രെയിനിലോ, ബസിലോ, കാറിലോ ആണ് ഇടപാടിനായി കാരിയർമാരെ അയയ്ക്കുന്നതെങ്കിൽ വാഹനത്തിന്റെ പേരാകും ഇവരുടെ കോഡ്. ചെന്നൈയ്ക്കുള്ള ട്രെയിനിലാണെങ്കിൽ ചെന്നൈ സൂപ്പറെന്നാകും കാരിയർ അറിയപ്പെടുക. നിയോഗിക്കുന്ന ആളുടെ ഫോണാകും കാരിയർക്ക് ഇടപാടിനായി നൽകുക. സാധനം സുരക്ഷിതമായി എത്തിച്ചാൽ പറഞ്ഞുറപ്പിച്ച പ്രതിഫലവുമായി കാരിയർക്ക് മടങ്ങാം.

മാലിയിലേക്കാണ് തിരുവനന്തപുരത്ത് നിന്ന് ഏറ്റവുമധികം മയക്കു മരുന്ന് ഒഴുകുന്നത്. കാർഗോ സർവീസുകളുടെ സഹായത്തോടെ ഫുഡ് ഐറ്റം, തുണികൾ, ഡാൽഡ പോലുള്ള ഓയിലുകൾ തുടങ്ങിയവയെന്ന വ്യാജേനയാണ് കടത്ത്. ഡോളറാണ് വിലയായി നൽകുക. മയക്കുമരുന്ന് ഇടപാടിന്റെ ലാഭത്തിനൊപ്പം ഡോളർ എക്സ്ചേഞ്ച് വഴിയും മയക്കുമരുന്ന് ലോബിയുടെ കീശ നിറയും.

ലഹരി കടത്തിലെ കാരിയറായി പ്രവർത്തിക്കുന്നവർക്ക് തികച്ചും അജ്ഞാതരാണ് മയക്കുമരുന്ന് മാഫിയ തലവന്മാർ. ഇടപാടുകാർ നിയോഗിച്ചയാളുകളാണെന്ന് ഉറപ്പാക്കി ഊരോ പേരോ അന്വേഷിക്കാതെ പണം കൈപ്പറ്റി സാധനം കൈമാറുന്നതാണ് രീതി. ആരെങ്കിലും പിടിക്കപ്പെട്ടാലും ലഹരിയുടെ ഉറവിടത്തിലേക്ക് എത്താൻ അന്വേഷണ ഏജൻസികൾക്ക് കഴിയാതെ പോകുന്നതും ഇതുകെണ്ടാണ്.

ലഹരിയെ പൂട്ടാൻ സിങ്കവും

സംസ്ഥാനത്ത് ലഹരിമരുന്ന് സംഘങ്ങളും ഇത്തരം സംഘാംഗങ്ങൾ നടത്തുന്ന കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളും വർധിച്ച് വരുന്ന അവസരത്തിലാണ് ലഹരി ഉൽപന്നങ്ങളുടെ വിൽപന കടത്ത് എന്നിവയടക്കമുള്ള കാര്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിഞ്ഞാൽ കൈമാറണമെന്ന് അറിയിച്ച് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് വാട്ട്സാപ്പ് നമ്പർ സഹിതം അറിയിപ്പിറക്കിയത്. സ്‌കൂൾ, കോളേജ് തുടങ്ങി കുടുംബശ്രീ അടക്കമുള്ള ഗ്രൂപ്പൂകളിൽ ഈ നമ്പർ പരമാവധി പ്രചരിപ്പിക്കണമെന്നും ലഹരിയുമായി ബന്ധപ്പെട്ട് എന്ത് വിവരങ്ങളും അറിയിക്കണമെന്നും അദ്ദേഹം അറിയിപ്പിൽ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് തലസ്ഥാനം അടക്കമുള്ള സ്ഥലങ്ങളിൽ ലഹരി ഇടപാട് വരെ നടത്തുന്ന ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം വർധിക്കുകയും കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങൾ പരമ്പരയായി നടക്കുന്നത് സാധാരണക്കാരുടെ സ്വസ്ഥ ജീവിതത്തെ ഏറെ ബാധിച്ചിരിക്കുന്ന വേളയിലാണ് ഇതിന് തടയിടുന്നതിനായി എക്സൈസ് കമ്മീഷണർ ഉത്തരവിറക്കിയത്. കൃത്യമായ വിവരങ്ങൾ നൽകുന്നവർക്ക് ക്യാഷ് അവാർഡ് നൽകുമെന്നും സന്ദേശത്തിലുണ്ട്.

ഋഷിരാജ് സിങിന്റെ വാട്സാപ്പ് സന്ദേശം

പ്രിയപ്പെട്ട സുഹൃത്തേ,

9048044411- ഇത് എന്റെ സ്വന്തം വാട്സ് ആപ്പ് നമ്പർ ആണ്. ഈ നമ്പർ എല്ലാ സ്‌ക്കൂൾ/ കോളേജ്/ റസിഡന്റ്സ് അസോസിയേഷൻ/ ഗ്രന്ഥശാല/ കലാ-കായിക സംഘടനകൾ/ എൻ.എസ്.എസ്/ എൻ.സി.സി/ ചാരിറ്റബിൾ ട്രസ്റ്റ്/ കുടുംബശ്രീ/ പൂർവ്വ വിദ്യാർത്ഥി സംഘടനകൾ തുടങ്ങിയവയുടെ ഗ്രൂപ്പുകളിൽ പരമാവധി പ്രചരിപ്പിക്കുക. ഏതെങ്കിലും തരത്തിലുള്ള ലഹരി ഉത്പന്നങ്ങൾ/ കഞ്ചാവ്/ വ്യാജ മദ്യം/ അന്യ സംസ്ഥാന വിദേശ മദ്യം തുടങ്ങിയവയുടെ ഉപയോഗം/ വിൽപന/ വിതരണം/ ഉല്പാദനം/ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള കടത്ത് തുടങ്ങിയവയെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ രഹസ്യമായി വാട്സ് ആപ്പ് മുഖാന്തരം കൈമാറാൻ അഭ്യർത്ഥിക്കുന്നു. സത്യസന്ധമായ വിവരങ്ങൾക്ക് ഞാൻ തന്നെ നേരിട്ട് ക്യാഷ് റിവാർഡ് നൽകുന്നതാണ്. എല്ലാ വിവരങ്ങളും രഹസ്യമായിരിക്കും.

ഇത് വളരെ അടിയന്തിര പ്രാധാന്യം ഉള്ളതായി കണക്കാക്കുക

വിശ്വസ്തതയോടെ,

ഋഷി രാജ് സിങ്,
ഡി.ജി.പി & എക്സൈസ് കമ്മീഷണർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP