Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അബദ്ധത്തിൽ സത്യം അച്ചടിച്ചു! അരുണാചൽപ്രദേശ് ഇന്ത്യയുടെ സംസ്ഥാനമെന്നും തയ്വാൻ പ്രത്യേക രാജ്യമെന്നും ഭൂപടത്തിൽ അച്ചടിച്ചത് സത്യസന്ധമായി; ചൈനയിൽ ലോക ഭൂപടത്തിന്റെ 30,000 കോപ്പികൾ നശിപ്പിച്ചു

അബദ്ധത്തിൽ സത്യം അച്ചടിച്ചു! അരുണാചൽപ്രദേശ് ഇന്ത്യയുടെ സംസ്ഥാനമെന്നും തയ്വാൻ പ്രത്യേക രാജ്യമെന്നും ഭൂപടത്തിൽ അച്ചടിച്ചത് സത്യസന്ധമായി; ചൈനയിൽ ലോക ഭൂപടത്തിന്റെ 30,000 കോപ്പികൾ നശിപ്പിച്ചു

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്; അബദ്ധത്തിലാണെങ്കിലും സത്യം പറഞ്ഞാൽ കുഴപ്പാമാകുന്ന ചില സമയങ്ങളും സ്ഥലങ്ങളും ചില രാജ്യങ്ങളുമൊക്കെ. അത്തരത്തിൽ സത്യം അച്ചടിച്ച് പെട്ടുപോയ രാജ്യമാണ് ചൈന. വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ ചൈനയിൽ അച്ചടിച്ച ലോക ഭൂപടത്തിന്റെ 30,000 കോപ്പികൾ കസ്റ്റംസ് പിടിച്ചെടുത്തു നശിപ്പിക്കുയായിരുന്നു.

കാര്യം എന്തെന്ന് വച്ചാൽ ചൈന പ്രചരിപ്പിക്കുന്നതിനു വിരുദ്ധമായി അരുണാചൽപ്രദേശ് ഇന്ത്യയുടെ സംസ്ഥാനമെന്നും തയ്‌വാൻ പ്രത്യേക രാജ്യമെന്നും ഭൂപടത്തിൽ സത്യസന്ധമായി അച്ചടിച്ചിരുന്നതാണ് കാരണം. അരുണാചൽപ്രദേശ് ചൈനയിലെ സൗത്ത് ടിബറ്റിൽ ഉൾപ്പെടുന്നുവെന്നും തയ്‌വാൻ ചൈനയുടെ ഭാഗമാണെന്നുമാണ് അവരുടെ വാദം. ഇന്ത്യയും ചൈനയും 3488 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട് യഥാർഥ നിയന്ത്രണ രേഖ.

ഇന്ത്യൻ സംസ്ഥാനമായ അരുണാചലിൽ ഇന്ത്യൻ നേതാക്കൾ സന്ദർശനം നടത്തുന്നത് ചൈന എക്കാലവും എതിർത്തുപോന്നിരുന്നു. അതിർത്തിത്തർക്കം പരിഹരിക്കാൻ ഇന്ത്യയും ചൈനയും 21 തവണ ചർച്ച നടത്തിയിട്ടുണ്ടെങ്കിലും വിഫലമായിരുന്നു. അരുണാചൽ ഇന്ത്യയുടെ ഭാഗമെന്നും തയ്‌വാൻ പ്രത്യേക രാജ്യമെന്നും രാജ്യാന്തര സമൂഹം അംഗീകരിച്ചിട്ടുള്ളതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP