Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരു യഥാർത്ഥ ഫാൻ ബോയ് ആയാൽ ദേ ഇങ്ങനെ വേണം; ആരവം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് ലാലേട്ടൻ പിന്നാലെ വരുന്നത്; ഒരു നിമിഷം നടപ്പ് നിർത്തി മോഹൻലാലിന് വേണ്ടി വഴിമാറികൊടുത്ത് പൃഥി; ആരാധകർ ആഘോഷമാക്കുന്ന വീഡിയോ കാണാം

ഒരു യഥാർത്ഥ ഫാൻ ബോയ് ആയാൽ ദേ ഇങ്ങനെ വേണം; ആരവം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് ലാലേട്ടൻ പിന്നാലെ വരുന്നത്; ഒരു നിമിഷം നടപ്പ് നിർത്തി മോഹൻലാലിന് വേണ്ടി വഴിമാറികൊടുത്ത് പൃഥി; ആരാധകർ ആഘോഷമാക്കുന്ന വീഡിയോ കാണാം

മോഹൻലാൽ , പൃഥ്വിരാജ് ആരാധകർ ഏറെ ആവേശത്തിലാണ്. ലൂസിഫർ തിയേറ്ററിലെത്താൻ ഇനി രണ്ട് ദിവസം കൂടി മാത്രമാണ് ഉള്ളത്. ട്രെയിലറിനു പിന്നാലെ പൃഥ്വിയുടെ ക്യാരക്ടർ പോസ്ററർ കൂടി ഇന്നലെ പുറത്തിറങ്ങിയതോടെ എല്ലാവരിലും പ്രതീക്ഷകൾ വർധിച്ചിരുന്നു. മോഹൻലാൽ,പൃഥ്വിരാജ്,ടൊവിനോ തോമസ് എന്നിവർ ഒരുമിച്ചെത്തുന്നതോടെ ഒരു മൾട്ടിസ്റ്റാർ ചിത്രമായി മാറിയിരിക്കുകയാണ് ലൂസിഫർ. ലൂസിഫറിന്റെ വിശേഷങ്ങൾ ഓരോന്നായി സോഷ്യൽമീഡിയയിൽ നിറയുമ്പോൾ ഇന്നലെ ആരാധകർ ഏറ്റവും അധികം ഏറ്റെടുത്ത് ഒരു വീഡിയോയായിരുന്നു.

ഒരു യഥാർത്ഥ ഫാൻ ബോയ് എന്ന ടൈറ്റിലോടെയാണ് വീഡിയോ പ്രചരിക്കുന്നത്. മോഹൻലാലിനോടുള്ള ആരാധന പൃഥിരാജ് പലവട്ടം തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ലാലേട്ടനോടുള്ള ആരാധന എത്രത്തോളമുണ്ടെന്ന് കാണിച്ചു തരുന്നതാണ് വീഡിയോ. മോഹൻലാലിന് വേണ്ടി വഴിമാറിക്കൊടുക്കുന്ന പൃഥ്വിരാജിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.മോഹൻലാലിന്റെ ആരാധക ഗ്രൂപ്പുകളിലാണ് ഈ വീഡിയോ വന്നിരിക്കുന്നത്.

പ്രമോഷൻ പരിപാടിയുടെ ഭാഗമായി ലൂസിഫറിലെ താരങ്ങളെല്ലാം എത്തിയൊരു ചടങ്ങാണ് വേദി.റെഡ് കാർപ്പറ്റിലൂടെ താരങ്ങൾ ഓരോരുത്തരായി വന്നുകൊണ്ടിരുന്നു. പൃഥ്വിരാജ് മുന്നിൽ നടക്കുന്ന സമയത്ത് മോഹൻലാലും കടന്നു വരുന്നുണ്ടായിരുന്നു. ലാലേട്ടനെ കണ്ടതോടെ പൃഥ്വി ഒരു വശത്തേക്ക് മാറിനിന്നു. തുടർന്ന് അദ്ദേഹം മുന്നിൽ പോയ ശേഷമാണ് പൃഥ്വി നടന്നത്.ആരാധകരുടെ ആർപ്പുവിളിയും ആവേശവും കണ്ടതോടെയാണ് പൃഥ്വി ഇങ്ങനെ ചെയ്തത്. ഒരു യഥാർത്ഥ ലാലേട്ടൻ ഫാൻ എന്ന അടിക്കുറിപ്പോടെയാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ സിനിമയിൽ മോഹൻലാൽ ആണ് നായകൻ. സയിദ് മസൂദ് എന്ന കഥാപാത്രമായി പൃഥിയും ചിത്രത്തിലെത്തും.മാർച്ച് 28ന് ലൂസിഫർ തിയേറ്ററുകളിലെത്തുകയാണ്. മഞ്ജു വാര്യർ, ടൊവിനോ തോമസ്, വിവേക് ഒബ്റോയി, ഇന്ദ്രജിത്ത് സുകുമാരൻ, സായി കുമാർ തുടങ്ങി വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഫാദർ നെടുമ്പള്ളിയായി സംവിധായകൻ ഫാസിലും ലൂസിഫറിൽ എത്തുന്നുണ്ട്.

മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ഒരു വലിയ രാഷ്ട്രീയ നേതാവിന്റെ മരണവും തുടർന്നുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങളും സ്റ്റീഫൻ നെടുമ്പള്ളിയുടെ ഉദയവുമെല്ലാമാണ് ചിത്രത്തിന്റെ കഥയെന്ന സൂചനകളാണ് ട്രെയിലർ നൽകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP