Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ യുവാവ് കൊന്നത് കഴുത്തുഞെരിച്ച്; ഗോവയിലെ വാസ്‌കോയിൽ കൊല്ലപ്പെട്ടത് മലയാളി വിട്ടമ്മ; ഒഡീഷ സ്വദേശി പൊലീസിൽ കീഴടങ്ങി  

ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ യുവാവ് കൊന്നത് കഴുത്തുഞെരിച്ച്; ഗോവയിലെ വാസ്‌കോയിൽ കൊല്ലപ്പെട്ടത് മലയാളി വിട്ടമ്മ; ഒഡീഷ സ്വദേശി പൊലീസിൽ കീഴടങ്ങി   

മറുനാടൻ ഡെസ്‌ക്‌

 പനജി: വീണ്ടും ഒരു ദാരുണകൊലപാതകത്തിന്റെ വാർത്തകൂടി ഗോവയിൽ നിന്ന് പുറത്തുവരുന്നു. ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന യുവാവ് അറസ്റ്റിലായി. ഗോവയിലെ വാസ്‌കോയിലാണ് സംഭവം. മലയാളിയായ വീട്ടമ്മ കെ.ബിന്ദു (39) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്കുശേഷം പൊലീസിൽ കീഴടങ്ങിയ ഒഡിഷ സ്വദേശി അശോക് കുമാറിനെ (35) അറസ്റ്റുചെയ്തു.

കഴിഞ്ഞ ദിവസം രാത്രി ലൈംഗികബന്ധത്തിന് വഴങ്ങാഞ്ഞതിനാൽ ഇവർതമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഇത് രൂക്ഷമായതോടെയാണ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തയതെന്ന് പ്രതി പൊലീസിൽ മൊഴിനൽകി. ഏഴുവർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. അഞ്ചുവയസ്സുള്ള ഒരു മകളും രണ്ടുവയസ്സുള്ള ഒരു മകനും ഇവർക്കുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. പ്രതി കഴിഞ്ഞ 10വർഷമായി ലോറി ക്‌ളീനറായി ജോലി ചെയ്യുകയാണ്. മൃതദേഹം ഗോവ മെഡിക്കൽ കോളേജിൽ പോസ്റ്റമോർട്ടത്തിനായി പ്രവേശിപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP