Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഡിഎഫ് സ്ഥാനാർത്ഥികളുടെ പട്ടിക വന്നപ്പോൾ ആറും നായർ സമുദായക്കാർ; എൽഡിഎഫ് പട്ടികയിൽ ഉള്ളത് ആറു നായർ സ്ഥാനാർത്ഥികൾ; എൻഡിഎ പട്ടികയിലും ആറുപേർ നായന്മാർ; മൂന്ന് മുന്നണികളിൽ സ്ഥാനാർത്ഥി നിർണ്ണയം കഴിയുമ്പോൾ 18 പേരും നായർ വിഭാഗക്കാർ; 27 ശതമാനം ജനസംഖ്യയുള്ള മുസ്ലിം സമുദായത്തിൽ നിന്ന് ആകെ എട്ടുപേർ മാത്രം; ഈഴവ പ്രാതിനിധ്യവും കുറവ്; പിന്നോക്ക സമുദായാംഗങ്ങളെ രാഷ്ട്രീയപാർട്ടികൾ അവഗണിച്ചെന്നു വെള്ളാപ്പള്ളി; സ്ഥാനാർത്ഥി പട്ടികയിൽ സവർണ മേധാവിത്വമെന്ന് ആക്ഷേപം

യുഡിഎഫ് സ്ഥാനാർത്ഥികളുടെ പട്ടിക വന്നപ്പോൾ ആറും നായർ സമുദായക്കാർ; എൽഡിഎഫ് പട്ടികയിൽ ഉള്ളത് ആറു നായർ സ്ഥാനാർത്ഥികൾ; എൻഡിഎ പട്ടികയിലും ആറുപേർ നായന്മാർ; മൂന്ന് മുന്നണികളിൽ സ്ഥാനാർത്ഥി നിർണ്ണയം കഴിയുമ്പോൾ 18 പേരും നായർ വിഭാഗക്കാർ; 27 ശതമാനം ജനസംഖ്യയുള്ള മുസ്ലിം സമുദായത്തിൽ നിന്ന് ആകെ എട്ടുപേർ മാത്രം; ഈഴവ പ്രാതിനിധ്യവും കുറവ്; പിന്നോക്ക സമുദായാംഗങ്ങളെ രാഷ്ട്രീയപാർട്ടികൾ അവഗണിച്ചെന്നു വെള്ളാപ്പള്ളി; സ്ഥാനാർത്ഥി പട്ടികയിൽ സവർണ മേധാവിത്വമെന്ന് ആക്ഷേപം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജാതിസമത്വം, ലിംഗസമത്വം, നവോത്ഥാനം എന്നൊക്കെ പറയുമെങ്കിലും കേരളത്തിലെ ലോക്‌സഭാ സ്ഥാനാർത്ഥി പട്ടികയിൽ തെളിയുന്നത് രാഷ്ട്രീയപാർട്ടികളുടെ ഇരട്ടത്താപ്പ്. ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി രാഷ്ട്രീയ പാർട്ടികൾ ശബ്ദമുയർത്തുമെങ്കിലും തിരഞ്ഞെടുപ്പ് വരുമ്പോൾ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് സൗകര്യപൂർവം ഒഴിവാക്കുന്ന പേരുകൾ ഇവരുടേത് തന്നെയാണ്. ഇതിൽ ഇടത്-വലത്-എൻഡിഎ വ്യത്യാസമൊന്നും വരുന്നുമില്ല. മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥി പട്ടികയിൽ പ്രത്യക്ഷത്തിൽ തെളിയുന്നത് സവർണ മേധാവിത്തം തന്നെ. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ അഞ്ചും 2014ൽ നാലും ഈഴവ സ്ഥാനാർത്ഥികൾ കോൺഗ്രസിനുണ്ടായിരുന്നു. അതാണ് ഇക്കുറി രണ്ടായി കുറഞ്ഞത്. ഇതോടെയാണ് കോൺഗ്രസ് പട്ടികയ്ക്കെതിരെ അമർഷം ഉയർന്നത്.

മൂന്ന് മുന്നണികളിലുമായിസ്ഥാനാർത്ഥി ലിസ്റ്റ് എത്തുമ്പോൾ 18 നായർ സ്ഥാനാർത്ഥികളാണ് കളത്തിലിറങ്ങുന്നത്. സ്ഥാനാർത്ഥി പട്ടികയിലെ മുപ്പത് ശതമാനം നായർ സ്ഥാനാര്ഥികളാണ്. ദളിത് സംവരണ സീറ്റുകളിൽ മാത്രം ദളിത് സമുദായ അംഗങ്ങൾ വന്നപ്പോൾ ഒരു ജനറൽ സീറ്റ് പോലും ദളിത്-ന്യൂനപക്ഷ സമുദായങ്ങൾക്ക് നൽകിയതുമില്ല. യു.ഡി.എഫ് ഒമ്പത് സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കിയപ്പോൾ ഇതിൽ ആറും നായർ സ്ഥാനാർത്ഥികളാണ്. അഞ്ചുപേർ കോൺഗ്രസിൽ നിന്നും ഒരാൾ ആർഎസ്‌പിയിൽ നിന്നും. ആറ്റിങ്ങലിൽ അടൂർ പ്രകാശും കണ്ണൂരിൽ കെ. സുധാകരനും മാത്രമാണ് കോൺഗ്രസ് പട്ടികയിലെ ഈഴവ പ്രാതിനിധ്യം. രാജ്‌മോഹൻ ഉണ്ണിത്താൻ (കാസർകോട്), കെ. മുരളീധരൻ (വടകര), എം.കെ. രാഘവൻ (കോഴിക്കോട്), വി.കെ. ശ്രീകണ്ഠൻ (പാലക്കാട്), ശശി തരൂർ (തിരുവനന്തപുരം) എന്നിവർ നായർ വിഭാഗത്തിൽപെട്ടവരാണ്. കൊല്ലത്തെ ആർ.എസ്‌പി സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രനെകൂടി ഉൾപ്പെടുത്തുമ്പോൾ യു.ഡി.എഫിൽ ഇതു ആറായി ഉയരും. കോൺഗ്രസ് പട്ടികയിൽ ഈഴവ വിഭാഗത്തിന് ഇത്രയും പ്രാതിനിധ്യം കുറയുന്നത് നടാടെയാണ്.

എൽ.ഡി.എഫ് പട്ടികയിലും നായന്മാർക്കു തന്നെയാണ് മുൻഗണന. ആറു നായർ സ്ഥാനാർത്ഥികളാണ് പട്ടികയിലുള്ളത്. ഇതിൽ ആറു പേരും സിപിഎമ്മുകാരാണ്. യുഡിഎഫ് സ്ഥാനാർത്ഥി പട്ടികയിൽ രണ്ടാം സ്ഥാനം ക്രിസ്ത്യനികൾക്കാണ്. അഞ്ചു ക്രിസ്ത്യൻ സ്ഥാനാർത്ഥികളാണ് യുഡിഎഫ് സ്ഥാനാർത്ഥി പട്ടികയിൽ ഉള്ളത്. കോൺഗ്രസിലെ നാല് പേർ ക്രിസ്ത്യൻ സ്ഥാനാർത്ഥികൾ വന്നപ്പോൾ കേരള കോൺഗ്രസിന് ഒരു സ്ഥാനാർത്ഥി കൂടി ലഭിച്ചു. അങ്ങിനെയാണ് ക്രിസ്ത്യൻ സ്ഥാനാർത്ഥി പട്ടികയിൽ അഞ്ച് പേർ സ്ഥാനം പിടിച്ചത്. . പട്ടികയിൽ കേവലം രണ്ടു സീറ്റുകളിലാണ് ഈഴവർ മത്സരിക്കുന്നത്. ഇരുവരും കോൺഗ്രസ് സ്ഥാനാർത്ഥികൾ. നാല് മുസ്ലിം സ്ഥാനാർത്ഥികളും പട്ടികയിലുണ്ട്. ഇതിൽ രണ്ടു പേർ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളാണ്. കോൺഗ്രസ് സ്ഥാനാർത്ഥികളായി രണ്ടു പേർ മാത്രമാണ് പട്ടികയിലുള്ളത്. ഇതിൽ ഒന്ന് നിലവിലെ വയനാട് സ്ഥാനാർത്ഥിയായ ടി. സിദ്ദിഖ് ആണ്. സിദ്ദിഖിനെ മാറ്റി രാഹുൽ ഗാന്ധി മത്സരിക്കുകയാണെങ്കിൽ മുസ്ലിം സ്ഥാനാർത്ഥിയുടെ എണ്ണത്തിൽ കുറവ് വരും. വീണ്ടും സവർണ മേധാവിത്തം തന്നെ കോൺഗ്രസ് പട്ടികയിൽ വരും. .

എൽ.ഡി.എഫ് പട്ടികയിലും നായന്മാർക്കു തന്നെയാണ് മുൻഗണന. ആറു നായർ സ്ഥാനാർത്ഥികളാണ് പട്ടികയിലുള്ളത്. ഇതിൽ ആറു പേരും സിപിഎമ്മുകാരാണ്. ക്രിസ്ത്യൻ, ഈഴവ, മുസ്ലിം എന്നീ വിഭാഗത്തിന് നാലു വീതം പേർ മത്സരിക്കുന്നു. മൂന്ന് സി.പിഎമ്മും ഒരു സിപിഐ എന്നിങ്ങനെയാണ് കണക്ക്. രണ്ടു പാർട്ടിയിൽ നിന്നും ഒരാൾ വീതം വച്ച് രണ്ടു സംവരണ സീറ്റിൽ മാത്രമേ എസ്.സി. എസ്.ടി വിഭാഗക്കാർ മത്സരിക്കുന്നുള്ളൂ. അതേസമയം രണ്ടു പാർട്ടിയിൽ നിന്നും ഒരാൾ വീതം വച്ച് രണ്ടു സംവരണ സീറ്റിൽ മാത്രമേ എസ്.സി. എസ്.ടി വിഭാഗക്കാർ മത്സരിക്കുന്നുള്ളൂ. ജാതിമത വർഗ്ഗ വ്യത്യാസങ്ങൾക്കെതിരെ പടപൊരുതുമ്പോഴും ജനറൽ സീറ്റ് എസ്.സി എസ്.ടി വിഭാഗക്കാർക്ക് സിപിഎം നൽകിയിട്ടുമില്ല. .

എൻ.ഡി.എ പട്ടികയിലും നായന്മാർക്ക് തന്നെയാണ് മേൽക്കൈ. ആറു സ്ഥാനാർത്ഥികൾ എൻഡിഎ പട്ടികയിൽ നായർ സമുദായാംഗങ്ങളാണ്. എല്ലാവരും ബിജെപി സ്ഥാനാർത്ഥികൾ. അഞ്ചു ഈഴവരും നാല് ക്രിസ്ത്യനികളും എൻ.ഡി.എ പട്ടികയിൽ ഇടം പിടിച്ചപ്പോൾ മുസ്ലിം വിഭാഗത്തിന് പരിഗണന ലഭിച്ചില്ല. ഈഴവ വിഭാഗത്തിൽ മൂന്ന് ബിജെപിക്കാരും രണ്ടു ബി.ഡി.ജെ.എസുകാരും ക്രിസ്ത്യൻ വിഭാഗത്തിൽ രണ്ടു ബിജെപിക്കാരും ബി.ഡിജെ.സ്, കേരള കോൺഗ്സ് എന്നിവയിൽ നിന്ന് ഒരാളും മത്സരിക്കുന്നു. പട്ടിക വിഭാഗത്തിൽ ബിജെപി സ്ഥാനാർത്ഥികളില്ല. രണ്ടു സംവരണ സീറ്റിലും ബിഡിജെഎസുകാരാണ് സ്ഥാനാർത്ഥികൾ. മറ്റുള്ളവരിൽ ധീവര വിഭാഗത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയും മത്സരിക്കുന്നു.

ജനസംഖ്യാ കണക്കുകൾ പ്രകാരം 12 ശതമാനം മാത്രമാണ് കേരളത്തിൽ നായന്മാർ. ഇവർക്ക് മാത്രം 18 സ്ഥാനാർത്ഥികൾ കളത്തിലുണ്ട്. മൊത്തം ജനസംഖ്യയിൽ 21 ശതമാനം വരുന്ന ഈഴവർ കേരളത്തിൽ 11 സീറ്റിലാണ് മത്സരിക്കുന്നത്. സ്ഥാനാർത്ഥി പട്ടികയിലെ 18.33 ശതമാനം മാത്രമാണിത്. 27 ശതമാനം ജനസംഖ്യയുള്ള മുസ്ലിം വിഭാഗത്തിൽ നിന്ന് എട്ടുപേരാണ് മത്സര രംഗത്തുള്ളത്. പട്ടികയിൽ 13.33 ശതമാനം വരുമിത്.

സ്ഥാനാർത്ഥി പട്ടികയിൽ ഈഴവർക്ക് പ്രാതിനിധ്യം കുറയുന്നതിൽ കടുത്ത അതൃപ്തിയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. ഇടതു വലതു മുന്നണികൾ ഒരുപോലെ പിന്നോക്കക്കാരെ അവഗണിക്കുകയാണ്. സ്ഥാനാർത്ഥി പട്ടികയിൽ ഈഴവ-പിന്നോക്ക പ്രാതിനിധ്യം കുറയുന്നത് മുൻപ് തന്നെ താൻ പൊതു ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ട് കാര്യമില്ല. പട്ടികയിൽ പിന്നോക്ക പ്രാതിനിധ്യം വല്ലാതെ കുറഞ്ഞു. എന്റെ ആരോപണങ്ങൾ ശരിയായെന്നു രാഷ്ട്രീയ പാർട്ടികളുടെ പട്ടിക വന്നപ്പോൾ തെളിഞ്ഞു-വെള്ളാപ്പള്ളി നടേശൻ മറുനാടൻ മലയാളിയോട് പറഞ്ഞു,

വിവിധ രാഷ്ട്രീയ പാർട്ടികളുടെ പട്ടികയിൽ പിന്നോക്ക പ്രാതിനിധ്യം കുറഞ്ഞത് ഇപ്പോൾ കേരളത്തിന്റെ സവിശേഷ ശ്രദ്ധയിൽ വന്നു കഴിഞ്ഞിട്ടുണ്ട്. എസ്എൻഡിപി പോലുള്ള പ്രസ്ഥാനങ്ങൾ ഈഴവ പ്രാതിനിധ്യം കുറഞ്ഞത് പ്രചാരണ വിഷയമാക്കുമ്പോൾ വിവിധ പിന്നോക്ക സംഘടനകൾ ഒരു ജനറൽ സീറ്റിൽ പോലും ദളിത് സ്ഥാനാർത്ഥികളെ മത്സരിക്കാൻ തയ്യാറാകാത്ത രാഷ്ട്രീയ പാർട്ടികളുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടിയേക്കും. കോൺഗ്രസ് പട്ടികയിൽ സ്ഥാനം പിടിച്ച ഒരു ഒരു മുസ്ലിം സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ മാത്രമാണെന്നതും കോൺഗ്രസിലെ മുസ്ലിം സമുദായങ്ങൾ ഉയർത്തിക്കാട്ടും. ഇപ്പോൾ തന്നെ മുസ്ലിം സീറ്റായി കരുതുന്ന വയനാട് രാഹുൽ ഗാന്ധി മത്സരിക്കുന്നതിന്നെതിരെ സമസ്തയെപോലുള്ള പ്രസ്ഥാനങ്ങൾ രംഗത്തു വന്നു കഴിഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP