Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തലസ്ഥാന നഗരത്തിൽ് അർദ്ധരാത്രിയിൽ ഡ്രോൺ പറത്തിയവരെ തിരിച്ചറിഞ്ഞു; തന്ത്രപ്രധാന ഇടങ്ങളിൽ ഡ്രോൺ പറത്തിയത് റെയിൽപാതയ്ക്കായി സർവ്വേ നടത്തിയ സംഘം; ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനും പൊലീസ് ആസ്ഥാനത്തിന് സമീപവും ഉയർന്നു പൊങ്ങിയത് നിയന്ത്രണം വിട്ട ഡ്രോണെന്ന് വിശദീകരണം

തലസ്ഥാന നഗരത്തിൽ് അർദ്ധരാത്രിയിൽ ഡ്രോൺ പറത്തിയവരെ തിരിച്ചറിഞ്ഞു; തന്ത്രപ്രധാന ഇടങ്ങളിൽ ഡ്രോൺ പറത്തിയത് റെയിൽപാതയ്ക്കായി സർവ്വേ നടത്തിയ സംഘം; ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനും പൊലീസ് ആസ്ഥാനത്തിന് സമീപവും ഉയർന്നു പൊങ്ങിയത് നിയന്ത്രണം വിട്ട ഡ്രോണെന്ന് വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അർദ്ധരാത്രിയിൽ ഡ്രോൺ പറത്തിയവരെ തിരിച്ചറിഞ്ഞു. റെയിൽപാതയ്ക്കായി സർവ്വേ നടത്തുന്നതിനായി നേമത്ത് പറത്തിയ ഡ്രോൺ നിയന്ത്രണം വിട്ടതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഡ്രോൺ പറത്തുന്നതിന് സർവ്വേ നടത്തുന്ന ഏജൻസി അനുവാദം വാങ്ങിയിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

ഈ മാസം 22ന് വിക്രം സാരാഭായ് സ്പേസ് സെന്റർ ഉൾപ്പെടെയുള്ള പ്രദേശത്ത് അർദ്ധരാത്രിയിൽ ഡ്രോൺ പറത്തിയതായി കണ്ടെത്തിയിരുന്നു. കോവളം തീരത്ത് പട്രോളിങ് നടത്തിയ പൊലീസുകാരാണ് രാത്രി ഒരുമണിയോടെ ദുരൂഹ സാഹചര്യത്തിൽ ഡ്രോൺ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ഇന്റലിജൻസ് ഉൾപ്പെടെയുള്ള ഏജൻസികൾ അന്നുതന്നെ അന്വേഷണം ആരംഭിച്ചിരുന്നു,

തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുകളിലും അനുവാദമില്ലാതെ ഡ്രോൺ പറക്കുന്നത് സുരക്ഷാ ചുമതലയുള്ള പൊലീസുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പൊലീസ് അടിസ്ഥാനത്തിന്റെ അഞ്ചാം നിലക്ക് സമീപമാണ് ഡ്രോൺ എത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ അതീവ സുരക്ഷാ മേഖലയായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാ ക്യാമറയിലും ഡ്രോൺ പറന്ന ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു.

അതീവ സുരക്ഷാ മേഖലകളിൽ ഡ്രോൺ പറന്ന സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സർവ്വേ ഏജൻസിയുടെ വെളിപ്പെടുത്തൽ. തലസ്ഥാനത്ത് നടക്കുന്ന ഏതെങ്കിലും സിനിമാ ഷൂട്ടിംഗിന്റെ ഭാഗമായാണോ ഡ്രോൺ പറതതിയതെന്നത് സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP