Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊളത്തൂർ മൗലവി സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം: സി.പി സൈതലവി

കൊളത്തൂർ മൗലവി സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം: സി.പി സൈതലവി

ഷാർജ: ഒരു സ്ഥാനമാനങ്ങൾക്കും പിന്നാലെ പോകാതെ തന്റെ നിലപട് ഉയർത്തി പിടിച്ചുകൊണ്ട് മുസ്ലിം ലീഗിന്റെ ആശയ പരചാരണത്തിന് മുൻഗണന നൽകിയ കൊളത്തൂർ ടി മുഹമ്മദ് മൗലവി സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു എന്ന് ചന്ദ്രിക ചീഫ് എഡിറ്റർ സി.പി സൈതലവി അഭിപ്രായപ്പെട്ടു. യു.എ.ഇ മങ്കട മണ്ഡലം കമ്മറ്റിയുടെ പ്രവർത്തക സംഗമത്തിൽ കൊളത്തൂർ മൗലവി അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

1980 ഭാഷാ സമരം കത്തിജ്വലിച്ചു കൊണ്ടിരിക്കുന്ന സമയത്ത് എതിരാളികളുടെ കുപ്രചരണങ്ങൾക്ക് സരസവും മൂർച്ചയേറിയതുമായ തന്റെ ശുദ്ധ മലയാള ഭാഷയിൽ കൊണ്ട് മറുപടി നൽകി കേരളത്തിൽ നിറഞ്ഞു നിൽകുമ്പോഴും തന്റെ സൗമ്യത കൈവിടാത്ത നേതാവയിരുന്നു അദ്ദേഹം. കരുവള്ളി മുഹമ്മദ് മൗലവി.പ്രൊഫ.മങ്കട അബ്ദുൽ അസീസ് മൗലവി, കൊളത്തൂർ ടി മുഹമ്മദ് മൗലവി ഇവരുടെ കൂട്ടുകെട്ടാണ് മലപ്പുറം ജില്ലയുടെ രൂപീകരണത്തിനും ആ നാട്ടിലെ ന്യൂനപക്ഷ ശാക്തീകരണത്തിനും അടിത്തറ പാകിയത് എന്നും സി.പി സൈതലവി അഭിപ്രായപെട്ടു.

യു.എ.ഇ മങ്കട മണ്ഡലം പ്രസിഡന്റ് ബഷീർ വറ്റലൂർ അധ്യക്ഷത വഹിച്ച പ്രവർത്തക സംഗമത്തിൽ പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരുന്നു.ഷാർജ കെ.എം.സി.സി സംസ്ഥാന ട്രഷറർ സൈദ് മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു.ഓർഗനൈസിങ് സെക്രട്ടറി ശുഹൈബ് പടവണ്ണ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈകുന്നേരം നടന്ന അംഗങ്ങൾക്കിടയിലെ സംഘടന ചർച്ച റാസൽഖൈമ കെ.എം.സി.സി സംസ്ഥാന ജന:സെക്രട്ടറി സൈതലവി തായാട്ട് ഉദ്ഘാടനം ചെയ്തു.

അക്‌ബർ രാമപുരം അസീസ് പേങ്ങാട്ട് അഡ്വ:അഷ്റഫ് അലി,മൻസൂർ അജ്മാൻ, നൂറുള്ള അബൂദാബി,അബ്ദു സലാം ഷാർജ ,ഹഫീഫ് കൊളത്തൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത്‌സംസാരിച്ചു.നൗഫൽ കൂട്ടിലങ്ങാടി, ഇസ്മായിൽ വേങ്ങാട്,വി.പി മുസ്തഫ,അഷ്റഫ് ഫുജൈറ,ജുനൈദ്ഷാർജ,അസീസ് മുന്നാക്കൽ, മജീദ് മൂർക്കനാട്,മുര്ഷിദ്,സാദിഖ് വലമ്പൂർ എന്നിവർ നേതൃത്വം നൽകി ജന:സെക്രട്ടറി നിഹ്മത്തുള്ള മങ്കട സ്വാഗതവും ഹക്കീം കരുവാടി നന്ദിയും പറഞ്ഞു.ടി.കെ സിദ്ധീഖ് ഖിറാഅത്ത് നടത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP