Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'മോദിക്ക് ധൈര്യമുണ്ടോ തിരുവനന്തപുരത്ത് മത്സരിക്കാൻ'; രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനൊരുങ്ങവേ മോദിയെ വെല്ലുവിളിച്ച് ശശി തരൂർ; 'കോൺഗ്രസ് അധ്യക്ഷൻ വയനാട്ടിൽ മത്സരിക്കുന്നത് കേരളത്തിന്റെ മഹത്വത്തിന്റെ തെളിവാണ്'; ഉത്തര ഭാരതത്തിലും ദക്ഷിണ ഭാരതത്തിലും മികച്ച സാന്നിധ്യം കാട്ടാൻ രാഹുലിന് സാധിക്കുമെന്നും തരൂർ

'മോദിക്ക് ധൈര്യമുണ്ടോ തിരുവനന്തപുരത്ത് മത്സരിക്കാൻ'; രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനൊരുങ്ങവേ മോദിയെ വെല്ലുവിളിച്ച് ശശി തരൂർ; 'കോൺഗ്രസ് അധ്യക്ഷൻ വയനാട്ടിൽ മത്സരിക്കുന്നത് കേരളത്തിന്റെ മഹത്വത്തിന്റെ തെളിവാണ്'; ഉത്തര ഭാരതത്തിലും ദക്ഷിണ ഭാരതത്തിലും മികച്ച സാന്നിധ്യം കാട്ടാൻ രാഹുലിന് സാധിക്കുമെന്നും തരൂർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവും തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയുമായ ശശി തരൂർ. രാഹുൽ കേരളത്തിൽ മത്സരിക്കാൻ തയാറായതോടെ കേരളത്തിൽ യുഡിഎഫിന് കാര്യമായി മുൻതൂക്കം ലഭിക്കുമെന്നും കേരളത്തിലേക്ക് അദ്ദേഹം വരുന്നുവെന്നുള്ളത് സന്തോഷം പകരുന്ന കാര്യമാണെന്നും തരൂർ കൂട്ടിച്ചേർത്തു.

രാഹുൽ കേരളത്തിൽ മത്സരിക്കുന്നത് ഈ നാടിന്റെ മഹത്വം കൊണ്ടാണെന്നും ഉത്തരഭാരതത്തിലും ദക്ഷിണ ഭാരതത്തിലും ഒരു സാന്നിധ്യം കാണിക്കാൻ രാഹുലിന് സാധിക്കും. ഇത് അദ്ദേഹത്തിന്റെ ജനപ്രീതി വർധിപ്പിക്കുമെന്നും ശശി തരൂർ പറഞ്ഞു.എന്നാൽ രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിനെതിരെ ബിജെപി നേതാക്കളും സിപിഎം നേതാക്കളും അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. 

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കോൺഗ്രസ് തുടച്ച് നീക്കപ്പെടുമെന്ന് ഉറപ്പായി. അതു കൊണ്ടാണ് ബിജെപിയുമായി നേർക്ക് നേർ പോരാടുന്ന സ്ഥലങ്ങൾ ഒഴിവാക്കി വയനാട് തിരഞ്ഞെടുത്തത്. അമേഠിയിൽ ചുവട് പിഴയ്ക്കുമെന്ന് മനസിലായതുകൊണ്ടാണ് സുരക്ഷിത മണ്ഡലം തേടി കേരളത്തിലെത്തിയത്.

സിപിഎം പ്രവർത്തകരുടെ ഉറപ്പ് കിട്ടിയതുകൊണ്ടാണ് രാഹുൽ കേരളം തെരെഞ്ഞെടുത്തത്. രാഹുൽ എത്തിയതോടെ കേരളത്തിലെ സിപിഎം സനാഥരായിരിക്കുകയാണ്. പ്രധാനമന്ത്രി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ ഇടത് പ്രവർത്തകർക്ക് അവസരം കൈവന്നിരിക്കുകയാണ്. സ്വന്തം പ്രധാനമന്ത്രി സ്ഥാനാർത്ഥി മത്സരിക്കാൻ എത്തിയ സ്ഥിതിക്ക് ഇടത് മുന്നണി സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP