Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർഷക സമരത്തിന്റെ അലയൊലി ഇനി ജ്വലിക്കുക തിരഞ്ഞെടുപ്പിലും; മോദിക്കെതിരെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി 111 തമിഴ് കർഷകർ; വാരണാസിയിൽ മത്സരിക്കുന്നത് കർഷക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ കർഷകർ; തങ്ങളുടെ പ്രശ്‌നങ്ങൾ ദേശീയ തലത്തിൽ ഉയർത്തിക്കൊണ്ട് വരികയാണ് ലക്ഷ്യമെന്നും കർഷക നേതാവ് അയ്യക്കണ്ണ്

കർഷക സമരത്തിന്റെ അലയൊലി ഇനി ജ്വലിക്കുക തിരഞ്ഞെടുപ്പിലും;  മോദിക്കെതിരെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി 111 തമിഴ് കർഷകർ; വാരണാസിയിൽ മത്സരിക്കുന്നത് കർഷക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ കർഷകർ; തങ്ങളുടെ പ്രശ്‌നങ്ങൾ ദേശീയ തലത്തിൽ ഉയർത്തിക്കൊണ്ട് വരികയാണ് ലക്ഷ്യമെന്നും കർഷക നേതാവ് അയ്യക്കണ്ണ്

മറുനാടൻ ഡെസ്‌ക്‌

വരാണസി: ഡൽഹിയിൽ ഏതാനും മാസം മുൻപ് നടന്ന കർഷക സമരത്തിന്റെ അലയൊലികൾ ഇനി വീണ്ടും ജ്വലിക്കാൻ പോകുന്നത് തെരഞ്ഞെടുപ്പ് ഗോദായിലായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാൻ 111 കർഷകർ തയാറായെന്ന വാർത്തയ്ക്ക് പിന്നാലെ ഇപ്പോൾ വാരണാസിയിലേക്കാണ് ഏവരും ഉറ്റു നോക്കുന്നത്. തങ്ങളുടെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹിയിൽ സമരം നടത്തിയ കർഷകരാണ് വാരണാസിയിൽ മത്സരിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുന്നത്.

കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ ദേശീയ തലത്തിൽ ഉയർത്തിക്കൊണ്ടുവരുക എന്നതാണ് തിരഞ്ഞെടുപ്പിൽ ലക്ഷ്യമിടുന്നതെന്ന് കർഷക നേതാവ് പി. അയ്യക്കണ്ണ് വ്യക്തമാക്കി. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള 111 കർഷകരാണ് മോദിയ്‌ക്കെതിരെ സ്ഥാനാർത്ഥികളായി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്. കാർഷികോത്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കുക എന്നതടക്കമുള്ള കർഷകരുടെ വിഷയങ്ങൾ എൻ.ഡി.എയുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് മത്സരരംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

അതിന് തയ്യാറായില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്നും അയ്യക്കണ്ണ് പറഞ്ഞു.തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ ഭാഗമായി 300 കർഷകർക്ക് വരാണസിയിലേയ്ക്ക് പോകുന്നതിന് ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്തതായും അയ്യക്കണ്ണ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP