Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രളയകാലത്തും പട്ടയപ്രശ്‌നങ്ങളിലുമടക്കം 70 ശതമാനത്തിലേറെ കാര്യങ്ങളിൽ സജീവ ഇടപടൽ; കർഷകജനതയ്‌ക്കൊപ്പം നിന്ന ജോയ്‌സ് ജോർജിന് തന്നെ ഇക്കുറിയും ഇടുക്കിയിൽ പിന്തുണയെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി

പ്രളയകാലത്തും പട്ടയപ്രശ്‌നങ്ങളിലുമടക്കം 70 ശതമാനത്തിലേറെ കാര്യങ്ങളിൽ സജീവ ഇടപടൽ; കർഷകജനതയ്‌ക്കൊപ്പം നിന്ന ജോയ്‌സ് ജോർജിന് തന്നെ ഇക്കുറിയും ഇടുക്കിയിൽ പിന്തുണയെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: കർഷകജനതയുമായി ബന്ധപ്പെട്ട ഏല്ലാ പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ട് പരിഹാരം കാണുകയും മണ്ഡലത്തിൽ സമഗ്രവികസനം നടപ്പാക്കുകയും ചെയ്ത അഡ്വ. ജോയ്‌സ് ജോർജിനെ ഇനിയും വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഹെറേഞ്ച് സംരക്ഷണസമിതി സെക്രട്ടറിയും പ്രചരണ വിഭാഗം കൺവീനറുമായ ജോസഫ് കുഴിപ്പിള്ളിൽ പറഞ്ഞു. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ജോയ്‌സ് ജോർജിന്റെ തെരഞ്ഞെടുപ്പു വിജയത്തിനായി സമിതി പ്രവർത്തകർ നടത്തിയ പ്രചാരണപരിപാടിയുടെ ആദ്യദിനത്തെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കസ്തൂരിരംഗൻ ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെയും ജില്ലയിലെ പട്ടയപ്രശ്‌നങ്ങൾ പൂർണമായും പരിഹരിക്കണമെന്നുമുള്ള ആവശ്യവും ഉയർത്തിയാണ് ജില്ലയിലെ മലയോരപ്രദേശങ്ങളിലെ താമസക്കാർ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഹെറേഞ്ച് സംരക്ഷണ സമിതി എന്ന സംഘടനയ്ക്ക് രൂപം നൽകിയത്. തങ്ങളുടെ പൂർവീകരെ വഞ്ചിച്ച് ലക്ഷങ്ങളുടെ ഭൂരിപക്ഷം നേടി വിജയിച്ചവരുടെ യഥാർഥ മുഖം തിരിച്ചറിഞ്ഞ പശ്ച്ചാത്തലത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുന്നണി അഡ്വ. ജോയ്‌സ് ജോർജിന് പിന്തുണ നൽകിയത്. വിജയിച്ച അദ്ദേഹം ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ തങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റി. കസ്തൂരിരംഗൻ വിഷയത്തിലും പട്ടയപ്രശ്‌നത്തിലും മികച്ച നിലയിൽ ഇടപെട്ടു. എഴുപത് ശതമാനത്തിലേറെ കാര്യങ്ങൾക്ക് പരിഹാരവും കണ്ടു. ഒരു ജനപ്രതിനിധി എങ്ങിനെ പെരുമാറണമെന്നതിന്റെ നിരവധി ഉദാഹരണങ്ങളിൽ ഒന്നാണ് പ്രളയ ദുരിതത്തിൽപ്പെട്ടവർക്കിടയിൽ നടത്തിയ രക്ഷാപ്രവർത്തനം.

കഴിഞ്ഞകാലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി ഇടുക്കിയെ സംസ്ഥാനത്തെ മികച്ച വികസനനേട്ടം കൈവരിച്ച മണ്ഡലമാക്കി മാറ്റി. പാർലമെന്ററി രംഗത്തെ മികവും എടുത്തു പറയേണ്ടതാണ്. സാമൂഹിക പ്രശ്‌നങ്ങളിലെ സജീവമായ ഇടപെടലും മണ്ഡലത്തിലെ സ്ഥിരസാന്നിധ്യവും അവിതർക്കിതമായ കാര്യമാണ്. ഈ സാഹചര്യത്തിലാണ് മലയോര സംരക്ഷണസമിതി അഡ്വ. ജോയ്‌സ് ജോർജിന്റെ വിജയം ഉറപ്പിക്കാൻ വീണ്ടും രംഗത്തിറിങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP