Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെർപ്പുളശേരി പീഡനം: സംഭവത്തിൽ യുവാവ് അറസ്റ്റിൽ; തന്നെ പീഡിപ്പിച്ചത് കുടിക്കാൻ പാനീയം നൽകി മയക്കിയെന്ന മൊഴി ആവർത്തിച്ച് യുവതി; അറസ്റ്റിലായത് ചെർപ്പുളശേരി സ്വദേശി പ്രകാശൻ

ചെർപ്പുളശേരി പീഡനം: സംഭവത്തിൽ യുവാവ് അറസ്റ്റിൽ; തന്നെ പീഡിപ്പിച്ചത് കുടിക്കാൻ പാനീയം നൽകി മയക്കിയെന്ന മൊഴി ആവർത്തിച്ച് യുവതി; അറസ്റ്റിലായത് ചെർപ്പുളശേരി സ്വദേശി പ്രകാശൻ

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിലാണ് സിപിഎമ്മിനെ വെട്ടിലാക്കി ചെർപ്പുളശേരിയിൽ യുവതി പീഡിപ്പിക്കപ്പെട്ടു എന്ന വാർത്തയും പുറത്ത് വന്നത്. പാർട്ടി ഓഫീസിൽ വെച്ച് താൻ ക്രൂരമായ പീഡനത്തിന് ഇരയായയെന്ന മൊഴിയിൽ യുവതി ഉറച്ച് നിന്നതോടെ ചെർപ്പുളശേരി സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. കേസിൽ ചെർപ്പുളശേരി സ്വദേശിയായ പ്രകാശനാണ് അറസ്റ്റിലായത്. പൊലീസിന് ആദ്യം നൽകിയ മൊഴി യുവതി ആവർത്തിച്ചിരുന്നു.

ചെർപ്പുളശ്ശേരി ഏരിയാ കമ്മറ്റി ഓഫീസിലെ ഡിവൈഎഫ്ഐയുടെ മുറിയിൽ വച്ച് കുടിക്കാൻ പാനീയം നൽകി മയക്കിയശേഷം പ്രകാശൻ പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. തെരഞ്ഞെടുപ്പ് അടുത്ത വേളയാണ് സിപിഎം പാർട്ടി ഓഫീസിൽ പീഡിപ്പിക്കപ്പെട്ട യുവതി പ്രസവിച്ചു എന്ന വാർത്ത പുറത്തുവന്നത്. രാഷ്ട്രീയമായി സിപിഎമ്മിന് തിരിച്ചടിയാകുന്ന വാർത്ത തെറ്റാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിലാണ് സിപിഎം. അതേസമയം ചെർപ്പുളശേരി പീഡനകേസിലെ യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

നവജാത ശിശുവിനെ ഉപേക്ഷിച്ചതിനാണ് മങ്കര പൊലീസ് ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തിരിക്കുന്നത്. ചെർപ്പുളശ്ശേരിയിലെ സിപിഎം ലോക്കൽ കമ്മറ്റി ഓഫീസിൽ വച്ചാണ് പീഡനത്തിന് ഇരയായതെന്ന് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. തന്നെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെൺകുട്ടി നൽകിയ പരാതി. യുവതിയുടെ പരാതിയെ തുടർന്ന് മങ്കര പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. മാർച്ച് 16ന് മണ്ണൂർ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം പുറംലോകം അറിഞ്ഞത്.

ഇത് സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെ പിടികൂടുകയും താൻ പീഡിപ്പിക്കപ്പെട്ടു എന്ന് പൊലീസിന് മൊഴി നൽകുകയുമായിരുന്നു. യുവതിയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.സിപിഎം പോഷക സംഘടന പ്രവർത്തകരായിരുന്ന യുവാവും യുവതിയും ചെർപ്പുളശേരിയിൽ പഠിക്കുന്ന സമയത്തായിരുന്നു സംഭവം. കഴിഞ്ഞ വർഷം മാഗസിൻ തയ്യാറാക്കലിന്റെ ഭാഗമായി പാർട്ടി ഓഫീസിലെ യുവജനസംഘടനയുടെ മുറിയിൽ വച്ചായിരുന്നു പീഡനം നടന്നതെന്നാണ് യുവതി പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP