Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിൽ താമര വിരിയിക്കാൻ ആവനാഴിയിലെ അവസാന അടവുമായി മോദിയും അമിത്ഷായും; സംസ്ഥാന നേതാക്കൾ തിരുവനന്തപുരം സീറ്റിൽ വിജയം കാണുമ്പോൾ ആലപ്പുഴയിൽ കരുക്കൾ നീക്കി കേന്ദ്ര നേതൃത്വം; ഡോ.കെ.എസ്.രാധാകൃഷ്ണനെ സ്വന്തം പാളയത്തിലെത്തിച്ചത് വിജയം മാത്രം ലക്ഷ്യമിട്ട്; രാധാകൃഷ്ണന് പൂർണ പിന്തുണയുമായി മാതാ അമൃതാനന്ദമയി മഠവും; ബിജെപി അനുകൂല ഘടകങ്ങൾ വിശദീകരിച്ചുള്ള ശ്യാം ഗോപാലിന്റെ രാഷ്ട്രീയ നിരീക്ഷണം സോഷ്യൽ മീഡിയയിൽ വൈറൽ

കേരളത്തിൽ താമര വിരിയിക്കാൻ ആവനാഴിയിലെ അവസാന അടവുമായി മോദിയും അമിത്ഷായും; സംസ്ഥാന നേതാക്കൾ തിരുവനന്തപുരം സീറ്റിൽ വിജയം കാണുമ്പോൾ ആലപ്പുഴയിൽ കരുക്കൾ നീക്കി കേന്ദ്ര നേതൃത്വം; ഡോ.കെ.എസ്.രാധാകൃഷ്ണനെ സ്വന്തം പാളയത്തിലെത്തിച്ചത് വിജയം മാത്രം ലക്ഷ്യമിട്ട്; രാധാകൃഷ്ണന് പൂർണ പിന്തുണയുമായി മാതാ അമൃതാനന്ദമയി മഠവും; ബിജെപി അനുകൂല ഘടകങ്ങൾ വിശദീകരിച്ചുള്ള ശ്യാം ഗോപാലിന്റെ രാഷ്ട്രീയ നിരീക്ഷണം സോഷ്യൽ മീഡിയയിൽ വൈറൽ

പി.വിനയചന്ദ്രൻ

തിരുവനന്തപുരം : കുമ്മനം രാജശേഖരനിലൂടെ തിരുവനന്തപുരം മണ്ഡലത്തിൽ താമര വിരിക്കാമെന്ന് ബിജെപി സ്വപ്നം കാണുമ്പോൾ അതുക്കും മേലയാണ് മോദി -അമിത് ഷാ തന്ത്രങ്ങൾ. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് ശശി തരൂരിനെയും സി ദിവാകരനെയും പരാജയപ്പെടുത്തുക അനായാസമല്ലെന്ന് കേന്ദ്ര നേതൃത്വത്തിന് വ്യക്തമമായി അറിയാം. അതേസമയം എ.എം.ആരിഫും ഷാനിമോൾ ഉസ്മാനും ബലാബലം പരീക്ഷിക്കുമ്പോൾ അതിനിടയിൽ ഡോ.കെ.എസ്.രാധാകൃഷ്ണന് അക്കൗണ്ട് തുറക്കാൻ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.

ആലപ്പുഴയിൽ മത്സരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡോ.രാധാകൃഷ്ണന് അമിത്ഷാ അംഗത്വം നൽകിയത്. മാതാ അമൃതാനന്ദമയിയുടെ വിശ്വാസിയായ രാധാകൃഷ്ണന് മഠവും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ബിജെപി അംഗത്വം വാങ്ങിയ ശേഷം കേരളത്തിലെത്തിയ രാധാകൃഷ്ണൻ ആദ്യം പോയതും അമൃതാനന്ദമയിയെ കാണാനാണ്. കാലടി സർവകലാശാല വി സി. പി.സി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള രാധാകൃഷ്ണൻ മറ്റ് രണ്ട് സ്ഥാനാർത്ഥികളെക്കാളും ഒരുപടി മുന്നിലാണെന്നതാണ് ആലപ്പുഴയിൽ ബിജെപി പ്രതീക്ഷ വർദ്ധിക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ രാധാകൃഷ്ണൻ പ്രചാരണവും തുടങ്ങി. ഇതിനിടെ ബിജെപി അനുഭാവിയും ആലപ്പുഴക്കാരനുമായ ശ്യാം ഗോപാൽ മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യവും ബിജെപി അനുകൂല ഘടകങ്ങളും വിശദീകരിച്ച് ഫേസ്‌ബുക്കിലിട്ട രാഷ്ട്രീയനിരീക്ഷണവും വൈറലാവുകയാണ്. പാർട്ടിക്കാർ ശ്രദ്ധിക്കാതെ പോയ വിജയഘടകങ്ങൾ വ്യക്തമാക്കുന്ന ശ്യാമിന്റെ പോസ്റ്റ് ആലപ്പുഴയിലെ ബിജെപിക്കാർക്കും ആവേശമായി മാറിയിരിക്കുകയാണ്.

വ്യക്തമായ രാഷ്ട്രീയ ചായ് വ് ഇല്ലാതെ മണ്ഡലമാണ് ആലപ്പുഴ. അതേസമയം സ്ഥാനാർത്ഥിയുടെ മേന്മ നേക്കിയ വോട്ട് ചെയ്യാൻ ആലപ്പുഴക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നത്. ഇക്കുറി മണ്ഡലത്തിൽ ബിജെപിയുടെ വിജയ സാദ്ധ്യകൾ ചൂണ്ടികാട്ടിയുള്ള ആലപ്പുഴക്കാരന്റെ രാഷ്ട്രീയ നീരിക്ഷണം ഇങ്ങനെ....

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എ.എം.ആരിഫും ഷാനിമോൾ ഉസ്മാനും ഡോ. കെ.എസ്. രാധാകൃഷ്ണനും മത്സരിക്കുമ്പോൾ ബിജെപിയെ സംബന്ധിച്ചടത്തോളം മികച്ചൊരു പ്രകടനം കാഴ്ചവയ്ക്കാൻ നിരവധി ഘടകങ്ങൾ ഒത്തുവന്നൊരു മണ്ഡലമാണ് ആലപ്പുഴ.

ഒന്ന്,
സ്ഥാനാർത്ഥിയുടെ മികവ്. അക്കഡമീഷ്യൻ, വാഗ്മി, ഗ്രന്ഥകാരൻ, പത്രപ്രവർത്തകൻ, എന്നിങ്ങനെ നിരവധി മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തിയാണ് ഡോ. രാധാകൃഷ്ണൻ. സ്ഥിരമായൊരു രാഷ്ട്രീയ ചായ് വ് പ്രകടിപ്പിക്കാത്ത ആലപ്പുഴയിൽ എന്നും സ്ഥാനാർത്ഥിയുടെ മികവും ഇമേജും വോട്ടിങ്ങിനെ സ്വാധീനിക്കുന്ന വലിയൊരു ഘടകമാണ്. ഈ ഘടകങ്ങളിൽ, എന്തുകൊണ്ടും മറ്റു രണ്ട് സ്ഥാനാർത്ഥികളെക്കാളും ഒരു പടി മുകളിലാണ് ഡോ. രാധാകൃഷ്ണൻ.

രണ്ട്,
ശബരിമല വിഷയം ശക്തമായി സ്വാധീനിച്ച മണ്ഡലങ്ങളിൽ ഒന്നാണ് ആലപ്പുഴ. ഇവിടെ മറ്റു രണ്ട് സ്ഥാനാർത്ഥികളും ഒരേ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നായിരിക്കെ ഹിന്ദു വോട്ടുകളുടെ ഏകീകരണം ഒരു പരിധിവരെ ബിജെപിക്ക് അനുകൂലമായി ഉണ്ടാവാൻ സാധ്യതയുണ്ട്. വെള്ളാപ്പള്ളി നടേശൻ ഇടതനുകൂല നിലപാടാണ് സ്വീകരിക്കുന്നതെങ്കിലും ആലപ്പുഴയിലെ ഈഴവർക്കിടയിൽ അദ്ദേഹത്തിന്റെ നിലപാടുകൾക്ക് കാര്യമായ സ്വാധീനം ഇല്ല എന്നത് മുൻകാല തെരഞ്ഞെടുപ്പുകളിൽ നിന്നു വ്യക്തമായിട്ടുള്ളതാണ്.

മൂന്ന്,
ആലപ്പുഴ ഒരു ഒരു തീരദേശ മണ്ഡലമാണ്. അരൂർ മുതൽ കരുനാഗപ്പള്ളി വരെ കടലിണോടു ചേർന്നു നീണ്ടുകിടക്കുന്ന ആലപ്പുഴ മണ്ഡലത്തിൽ ശക്തമായ സ്വാധീനമാണ് മത്സ്യത്തൊഴിലാളി വിഭാഗത്തിനുള്ളത്. മത്സ്യബന്ധനം ഉപജീവനമാർഗ്ഗമായിരുന്ന ഒരു പാവപ്പെട്ട മുക്കുവ കുടുംബത്തിൽ ജനിച്ചു സ്വപ്രയത്‌നത്താൽ ഉയർന്നുവന്ന ഡോ.രാധാകൃഷ്ണനു മണ്ഡലത്തിലെ മത്സ്യത്തൊഴിലാളി മേഖലകളിൽ ചെലുത്താനാവുന്ന സ്വാധീനം വളരെ വലുതാണ്.

നാല്,
അടുത്തകാലത്തായി ബിജെപിക്ക് അതിശക്തമായ വേരോട്ടം ഉണ്ടായിട്ടുള്ള മണ്ഡലമാണ് ആലപ്പുഴ എന്നത് കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാവും. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 43051 വോട്ടുകളായിരുന്നു എൻഡിഎ സ്ഥാനാർത്ഥി എ.വി.താമരാക്ഷനു ലഭിച്ചത്. അവിടെനിന്ന് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് ആയപ്പോളേക്കും മണ്ഡലത്തിൽ ബിജെപിക്ക് ലഭിച്ച വോട്ടുകൾ 1,40,411 ആയി ഉയർന്നു. ബിജെപിക്കായി ആലപ്പുഴയിൽ എവിടെയും ഒരൊറ്റ സ്റ്റാർ സ്ഥാനാർത്ഥിപോലും ഇല്ലായിരുന്നിട്ടുകൂടിയാണ് ഈ ഒരു ലക്ഷത്തോളം വോട്ടു വർദ്ധന ഉണ്ടായത്. അങനെയൊരു മണ്ഡലത്തിൽ മികച്ചൊരു സ്ഥാനാർത്ഥിയും മറ്റു നിരവധി അനുകൂല ഘടകങ്ങളും ഒത്തുവരുമ്പോൾ അസാധാരണമായൊരു വോട്ടു വർദ്ധന നേടാനുള്ള മികച്ച സാധ്യതയാണ് ആലപ്പുഴയിൽ ഇന്ന് ബിജെപിക്കുള്ളത്.

പഴുതടച്ച് ആസൂത്രണം ചെയ്തുള്ള ശക്തമായൊരു പ്രചരണം നടത്തിയാൽ ബിജെപിക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാനാവും ആലപ്പുഴയിൽ.

ഡോ.രാധാകൃഷ്ണന് വിജയാശംസകൾ!

ജാതി മത സമാവാക്യങ്ങൾ ഏറെ പ്രാധാന്യമുള്ള മണ്ഡലത്തിൽ ആരിഫും ഷാനിമോളും അങ്കംവെട്ടുമ്പോൾ ഹിന്ദുവോട്ടുകൾ ഏകീരിക്കുന്നതോടൊപ്പം ക്രിസ്ത്യൻ വോട്ടുകൾ കൂടി സമാഹരിച്ചാൽ വിജയം ഉറപ്പിക്കാമെന്ന കണക്ക് കൂട്ടലിലാണ് ബിജെപി കേന്ദ്ര നേതൃത്വം. കേരളത്തിലെ മണ്ഡലങ്ങളുടെ വിജയസാദ്ധ്യതയെ കുറിച്ച് പഠിക്കാൻ സംസ്ഥാന നേതൃത്വം അറിയാതെ മോദി-അമിത് ഷാ സഖ്യം നടത്തിയ പ്രത്യേക സർവേയിലൂടെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP