Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ട്യൂഷനു വന്നിരുന്ന ആൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി 30കാരി അദ്ധ്യാപിക; വിദ്യാർത്ഥികളുമായുള്ള കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് തന്റെ ഫോണിൽ കണ്ടതോടെ കലഹം; ട്യൂഷൻ നിറുത്തണമെന്ന് ആവശ്യപ്പെട്ടും വിദ്യാർത്ഥികളെ 'ഉപയോഗിച്ച' അദ്ധ്യാപികയെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പൊലീസ്

ട്യൂഷനു വന്നിരുന്ന ആൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി 30കാരി അദ്ധ്യാപിക; വിദ്യാർത്ഥികളുമായുള്ള കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് തന്റെ ഫോണിൽ കണ്ടതോടെ കലഹം; ട്യൂഷൻ നിറുത്തണമെന്ന് ആവശ്യപ്പെട്ടും വിദ്യാർത്ഥികളെ 'ഉപയോഗിച്ച' അദ്ധ്യാപികയെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ട്യൂഷനായി വന്നിരുന്ന ആൺ കുട്ടികളെ തന്റെ ലൈംഗിക താൽപര്യത്തിനായി ഉപയോഗിച്ച് അദ്ധ്യാപിക പൊലീസ് പിടിയിൽ. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയ്ക്ക് സമീപമാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. അരണിയിൽ സർക്കാർ സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയായ യു. നിത്യ (30)യെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്. ഇവർ ലൈംഗികമായി പീഡിപ്പിച്ചത് പ്രായപൂർത്തിയാവാത്ത ആൺകുട്ടികളെയായതിനാൽ പോക്‌സോ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

അദ്ധ്യാപിക അറസ്റ്റിലായതിന് പിന്നാലെ ഇവരെ ജോലിയിൽ നിന്നും നീക്കം ചെയ്‌തെന്നും ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസർ വ്യക്തമാക്കി. ട്യൂഷനു വന്നിരുന്ന ആൺകുട്ടികളുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങൾ നിത്യയുടെ ഫോണിൽ നിന്നും ഭർത്താവ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതോ ചൊല്ലി ഇവർ തമ്മിൽ കലഹം പതിവാകുകയും ട്യൂഷൻ ഉടൻ നിറുത്തണമെന്ന് ഭർത്താവ് ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ ഇതിന് നിത്യ തയാറായില്ല.

ഭാര്യ ആൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്ന് കാട്ടി ഭർത്താവ് തിരുവണ്ണാമല കളക്ടർക്ക് പരാതിനൽകുകയായിരുന്നു. കളക്ടറുടെ നിർദേശത്തെത്തുടർന്ന് ജില്ലാ ശിശുക്ഷേമവകുപ്പാണ് അന്വേഷണം നടത്തിയത്. ചോദ്യംചെയ്യലിൽ നിത്യ കുറ്റം സമ്മതിച്ചു. ഇതോടെ പൊലീസ് ഇവരെ അറസ്റ്റുചെയ്ത് തിരുവണ്ണാമല മഹിളാ കോടതിയിൽ ഹാജരാക്കി. പ്രതിയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വെയ്ക്കാൻ ഉത്തരവിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP