Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങളുടെ ആവേശം ചോരാതെ യുകെ മലയാളികൾക്കും ആസ്വദിക്കാം; വിവോ ഐപിഎൽ 2019ന്റെ ലൈവ് സംപ്രേഷണാവകാശം സ്വന്തമാക്കി യപ്പ് ടിവി; ഓസ്‌ട്രേലിയ, സൗത്ത് ഈസ്റ്റ് ഏഷ്യാ അടക്കം എല്ലാ രാജ്യങ്ങളിലും ലൈവ് സംപ്രേഷണം

ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങളുടെ ആവേശം ചോരാതെ യുകെ മലയാളികൾക്കും ആസ്വദിക്കാം; വിവോ ഐപിഎൽ 2019ന്റെ ലൈവ് സംപ്രേഷണാവകാശം സ്വന്തമാക്കി യപ്പ് ടിവി; ഓസ്‌ട്രേലിയ, സൗത്ത് ഈസ്റ്റ് ഏഷ്യാ അടക്കം എല്ലാ രാജ്യങ്ങളിലും ലൈവ് സംപ്രേഷണം

ഡൽഹി: ദക്ഷിണേന്ത്യൻ ലോകത്ത് മുൻനിരയിൽ നിൽക്കുന്ന ഒടിടിയായ യപ്പ് ടിവി ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിക്കാൻ എത്തുകയാണ് ഇത്തവണ. ഇന്ത്യയ്ക്കു പുറത്ത് ക്രിക്കറ്റ് മത്സരം സംപ്രേഷണം ചെയ്യാനുള്ള അവകാശമാണ് യപ്പ് ടിവി നേടിയിരിക്കുന്നത്. അതിനാൽ തന്നെ, ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് ലോകത്തിലെ ഏറ്റവും വലിയ ട്വന്റി/20 ടൂർണമെന്റ് ലൈവായി തന്നെ കാണുവാൻ സാധിക്കും.

യൂറോപ്പ്, ഓസ്‌ട്രേലിയ, സൗത്ത് ഈസ്റ്റ് ഏഷ്യാ രാജ്യങ്ങളിലെ ക്രിക്കറ്റ് പ്രേമികൾക്കും മാത്രമല്ല, സൗത്ത്, സെൻട്രൽ അമേരിക്ക, സെൻട്രൽ, സൗത്ത് ഈസ്റ്റ് ഏഷ്യ അടക്കമുള്ള ലോകത്തെ മറ്റു മുഴുവൻ രാജ്യങ്ങളിലും സംപ്രേഷണം ചെയ്യാനുള്ള അവകാശമാണ് യപ്പ് ടിവിക്ക് ലഭിച്ചിരിക്കുന്നത്. സന്തോഷം നൽകുന്ന വാർത്തയാണ് പുറത്തു വരുന്നത്. വിവോ ഐപിഎൽ 2019 ലൈവായി തന്നെ കാണുവാനും ആസ്വദിക്കുവാനുള്ള അവസരം നൽകുകയാണ് യപ്പ് ടിവി. വിവോ ഐപിഎൽ 2019ന്റെ സംപ്രേഷണാവകാശം യപ്പ് ടിവിക്കു ലഭിച്ചതോടെയാണ് കായിക പ്രേമികൾക്ക് ഈ അവസരം ലഭിക്കുന്നത്. മാത്രമല്ല, യപ്പ് ടിവിയുടെ നിലവിലുള്ള ഉപഭോക്താക്കൾക്കും പുതുതായി തുടങ്ങുന്നവർക്കുമായി പുതിയ നിരവധി പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.
  യപ്പ് ടിവിയിലൂടെ ഐപിഎൽ 2019 ഉപഭോക്താക്കൾക്കായി ലൈവ് ആയി നൽകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് യപ്പ് ടിവി സ്ഥാപകനും സിഇഒയുമായ ഉദയ റെഡ്ഡി പറഞ്ഞു. ഐപിഎൽ 12-ാം സീസണിന്റെമികച്ച സംപ്രേഷണം ആയിരിക്കും കാഴ്ചക്കാർക്ക് ലഭിക്കുക. അതിനുള്ള ഒരുക്കത്തിലാണ് യപ്പ് ടിവി ഇപ്പോൾ. ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് യാതൊരു അസൗകര്യങ്ങളും കൂടാതെ കഴി കാണുവാനുള്ള സൗകര്യമാണ് ഞങ്ങൾ ഒരുക്കുന്നത്. പ്രേക്ഷകർ എവിടെയിരുന്നാലും, ഏതു സമയത്തും യാതൊരു അസൗകര്യങ്ങളും ഇല്ലാതെ ലൈവായി കാണുവാനുള്ള സൗകര്യം ലഭ്യമാകും. ഇതിനായി വലിയ ഇന്റർനെറ്റ് ശൃംഖലയാണ് ഒരുക്കുന്നതെന്ന് ഉദയ് റെഡ്ഡി പറഞ്ഞു.   ഇന്ന് ആരംഭിക്കുന്ന ഐപിഎൽ 12-ാം സീസണിന് ഇന്നാണ് തുടക്കമാകുക. എട്ടു ടീമുകൾ മത്സരിക്കുന്ന 60 മാച്ചുകളാണ് ഈ സീസണിൽ ഉണ്ടാവുക. ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുക. ഓസ്‌ട്രേലിയ, യൂറോപ്പ്, സിംഗപ്പൂർ, മലേഷ്യ, ശ്രീലങ്ക, തുടങ്ങി സൗത്ത് ആന്റ സെൻട്രൽ അമേരിക്ക, സെൻട്രൽ ആൻഡ് സൗത്ത് ഈസ്റ്റ് അടക്കമുള്ള മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഇന്ന് മുതൽ ഈ കായിക മാമാങ്കം ആസ്വദിക്കാവുന്നതാണ്.   എല്ലാ ക്രിക്കറ്റ് പ്രേമികൾക്കും യപ്പ് ടിവിയുടെ വെബ്സൈറ്റിൽ നിന്നും ഈ സൗകര്യം സബ്സ്‌ക്രൈബ് ചെയ്ത് യപ്പ് ടിവിയിലൂടെ ലൈവായി ആസ്വദിക്കാവുന്നതാണ്. https://www.yupptv.com/cricket/ipl-2019/live-streaming എന്ന ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ലോഗിൻ ചെയ്‌തോ യപ്പ് ടിവി ആപ്പ്, ഐഒഎസ് ഫോണുകൾ, ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ, ഇന്റർനെറ്റ് കണക്ഷനുള്ള ഏതെങ്കിലും ഡിവൈസ് എന്നിവയിലൂടെ ഏഷ്യാ കപ്പ് മത്സരം കാണാവുന്നതാണ്. 
ലോകത്തെ ഏറ്റവും വലിയ ഇന്റർനെറ്റ് ബേസ്ഡ് ടിവിയാണ് യപ്പ് ടിവി. 200 ലധികം ടിവി ചാനലുകളും രണ്ടായിരത്തിലധികം സിനിമകളും ഇന്ത്യയിൽ ലഭ്യമാക്കുന്നു. മാധ്യമങ്ങളിലും വിനോദമേഖലയിലും നിക്ഷേപം നടത്തുന്നതിന്, യപ്പ് ടിവിക്ക് ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് കമ്പനിയായ കെ.കെ.ആർ. സ്ഥാപിച്ച പാൻ-ഏഷ്യൻ പ്ലാറ്റ്ഫോം എമറാൾഡ് മീഡിയയിൽ നിന്നും ഫണ്ട് ലഭിച്ചിരുന്നു. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്കായും ഇന്ത്യയിൽ മികച്ച പ്രീമിയം കണ്ടന്റ് ലഭ്യമാക്കുന്നതിലും ഇന്റർനെറ്റ് പേ ടിവി പ്ലാറ്റ്ഫോമിൽ ഒന്നാം സ്ഥാനം യപ്പ് ടിവി നേടിയിട്ടുണ്ട്.
ഏറ്റവം കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന ഇന്ത്യൻ സ്മാർട്ട് ടിവി ആപ്പും 4.0 ഉപയോക്തൃ റേറ്റിംഗും ഉള്ള യപ്പ് ടിവിക്ക് 13 മില്ല്യൺ മൊബൈൽ ഡൗൺലോഡ്സും ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP