Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇശലുകളുമായി അനുഗ്രഹീത ഗായകർ വേദി കീഴടക്കി; ഇശൽ നിലാവ് അവിസ്മരണീയമായി

ഇശലുകളുമായി അനുഗ്രഹീത ഗായകർ വേദി കീഴടക്കി; ഇശൽ നിലാവ് അവിസ്മരണീയമായി

ദോഹ : സംഗീതം സാമൂഹ്യ സൗഹാർദ്ധത്തിന് എന്ന ആശയവുമായി മീഡിയപ്ലസ് സംഘടിപ്പിച്ച ഇശൽ നിലാവ് സംഘാടക മികവുകൊണ്ടും പരിപാടിയുടെ വൈവിധ്യം കൊണ്ടും ഖത്തറിലെ ഇന്ത്യൻ കൾചറൽ സെന്റർ അശോകാ ഹാളിലെ നിറഞ്ഞ സദസ്സിന് അവിസ്മരണീയമാനുഭവമായി. ഏകമാനവികതയുടേയും മനുഷ്യസ്നേഹത്തിന്റേയും ഉന്നത മൂല്യങ്ങൾ ഉദ്ഘോഷിക്കുന്ന പുതിയതും പഴയതുമായ ഇശലുകളുമായി അനുഗ്രഹീത ഗായകർ അണി നിരന്നപ്പോൾ സംഗീതാസ്വാദനത്തോടൊപ്പം മാനവികതയുടെ വികാരവും സദസ്സിനെ ഹർഷപുളകിതരാക്കി.

വർണ വർണ വൈവിധ്യങ്ങൾക്കക്കപ്പുറം മാനവരാശി ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന സന്ദേശം അടിവരയിടുന്ന എന്തെല്ലാം വർണങ്ങൾ എന്ന മനോഹര ഗാനത്തോടെയാണ് ഇശൽ നിലാവ് തുടങ്ങിയത്. തുടർന്നങ്ങോട് പ്രണയവും സൗഹൃദവും സഹകരണവുമൊക്കെ തൊട്ടുണർത്തുന്ന വ്യതിരിക്തമായ ഗാനങ്ങളുടെ ഇശൽ മഴ പെയ്തിറങ്ങിയപ്പോൾ സദസ്സും സംഘാടകരും സായൂജ്യമടഞ്ഞു.

ചടങ്ങിൽ മാപ്പിളപ്പാട്ട് രംഗത്ത് ശ്രദ്ധേയനായ ഫാദർ സേവേറിയോസ് തോമസിന്റെ സാന്നിധ്യമായിരുന്നു പരിപാടിയുടെ ഏറ്റവും വലിയ ആകർഷണം. പുതുമയുള്ള മാപ്പിളപ്പാട്ടുമായി ആടിയും പാടിയും സദസ്സുമായി സംവദിക്കുന്ന ഫാദറിന്റെ ഓരോ പാട്ടുകളും നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. പട്ടുറുമാൽ സീസൺ 2 വിന്നർ ഷമീർ ചാവക്കാട്, കൈരളി ടി.വി യുവ ഷോ ഫെയിം മൻസുർ ഇബ്രാഹീം, ഹംദാൻ, മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളിലൂടെ ശ്രദ്ദേയനായ റിയാസ് കരിയാട്, ആസിയ അഷ്ഫൽ എന്നിവരും വേറിട്ട ഗാനാലാപനങ്ങളിലൂടെ സദസ്സിനെ കയ്യിലെടുത്തു. ലത്തീഫ് മാഹിയുടെ നേതൃത്വത്തിലുള്ള ഓർക്കസ്ട്രേഷൻ ടീം സംഗീത വിരുന്നിന് മാറ്റുകൂട്ടി. മലയാളം എഫ്. എം. 98.6 ചീഫ് പ്രോഗ്രം കോർഡിനേറ്റർ ആർ. ജെ. രതീശിന്റെ അവതരണമായിരുന്നു പരിപാടിയുടെ മറ്റൊരു സവിശേഷത.

പരിപാടി ആരംഭിച്ചതുമുതൽ യാതൊരു കാലതാമസുമില്ലാതെ പാട്ടുകൾ ഓരോന്നോരോന്നായി പെയ്തിറങ്ങിയപ്പോൾ മൂന്ന് മണിക്കൂർ പോയതറിയാതെ സംഗീതലഹരിയിൽ ആസ്വാദകർ മുഴുവൻ ലയിച്ചിരുന്നു പോയി. സ്റ്റാർ കിച്ചൺ എക്യൂപ്മെന്റ്സ് , സ്റ്റാർ ആൻഡ് സ്‌റ്റൈയിൽ ഫിറ്റ്നസ് സെന്റർ മുഖ്യ പ്രായോജകരായ പരിപാടി അസീം ടെക്നോളജീസാണ് സഹൃദയർക്കായി അവതരിപ്പിച്ചത്. ക്വാളിറ്റി അഡ്‌മിനിസ്ട്രേഷൻ കൺസൾട്ടൻസി, പി.കെ. സ്റ്റാർ ഗ്രൂപ്പ് എന്നിവർ സഹപ്രായോജകരായിരുന്നു.
മീഡിയ പ്ളസ് സിഇഒ. ഡോ. അമാനുല്ല വടക്കാങ്ങര, സെയിൽസ് മാനേജർ ഷറഫുദ്ധീൻ തങ്കയത്തിൽ, മാർക്കറ്റിങ് കോർഡിനേറ്റർ മുഹമ്മദ് റഫീഖ്, സിയാഹുറഹ്മാൻ, ശരൺ സുകു, അഫ്സൽ കിളയിൽ, ജോജിൻ മാത്യൂ, സെയ്തലവി അണ്ടേക്കാട്, ഖാജ ഹുസൈയിൻ, നാസർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP