Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളസമ്പദ്വ്യവസ്ഥയെക്കുറിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന ചർച്ച റിവൈറ സ്യൂട്ട്‌സിൽ ആരംഭിച്ചു

കേരളസമ്പദ്വ്യവസ്ഥയെക്കുറിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന ചർച്ച റിവൈറ സ്യൂട്ട്‌സിൽ ആരംഭിച്ചു

പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ന്യൂ ഇക്കണോമിക് തിങ്കിങ് എന്ന നോൺ പ്രോഫിറ്റ് സംഘടനയും കേരളസമ്പദ്വ്യവസ്ഥയെക്കുറിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന ചർച്ച റിവൈറ സ്യൂട്ട്‌സിൽ ഇന്ന് ആരംഭിച്ചു.പോൾ ആന്റണി, ഐ എ എസ് (റിട്ടയേർഡ്), മുൻ ചീഫ് സെക്രെട്ടറി, കേരള ഗവണ്മെന്റ് ചർച്ച ഉദ്ഘാടനം ചെയ്തു. കചഋഠ ഡയറക്ടർ ഓഫ് സ്ട്രാറ്റജിക് പ്ലാനിങ്- സൗത്ത് ഏഷ്യ സുനന്ദ നായർ ചടങ്ങിൽ പങ്കെടുത്തു.

സി.പി.പി.ആർ ചെയർമാൻ ഡോക്ടർ ഡി ധനുരാജ് അതിഥികളെ സ്വാഗതം ചെയ്തു.ബജറ്റ് നിയന്ത്രണങ്ങൾ കൊണ്ടുവന്നും, ഡയറക്ടർ ബോർഡിൽ യോഗ്യതയുള്ളവരെ ഉൾപെടുത്തിയും നഷ്ടത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങളെ തിരിച്ചുപിടിക്കാൻ കഴിയുമെന്ന് കേരളത്തിന്റെ വിവിധ സാമ്പത്തിക, സാമൂഹിക സ്ഥിതിവിവരക്കണക്കുകൾ എടുത്തു പറഞ്ഞുകൊണ്ട് തുടങ്ങിയ മുഖ്യപ്രഭാഷണത്തിൽ ശ്രീ പോൾ ആന്റണി അഭിപ്രായപ്പെട്ടു.

ബിസിനസ്സ് ചെയ്യാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ കേരളം മറ്റു 29 സംസ്ഥാനങ്ങളെ അപേക്ഷിച്ച് 18ആം സ്ഥാനത്താണ് എന്നുള്ളത് ഖേദകരമാണ്. പഴയരീതികളിൽ നിന്നും മാറി കൂടുതൽ യാഥാർഥ്യബോധത്തോടെ വ്യവസ്ഥകളെ സമീപിക്കാനും, കൂടുതൽ സാമ്പത്തിക പ്രവർത്തനങ്ങൾ കേരളത്തിൽ നടത്താനുള്ള അന്തരീക്ഷം സൃഷ്ടിക്കാനും, സ്വകാര്യ മേഖലക്ക് വളർന്നുവരാനുള്ള ഒരു അവസരം ഉണ്ടാക്കാനും ഗവണ്മെന്റ് തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചെറുകിടമേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിന്റെ ആവശ്യകതയെപ്പറ്റി യും അദ്ദേഹം വിശദീകരിച്ചു.

'കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിലെ കേരള ബജറ്റ് പരിശോധിച്ചാൽ ക്ഷേമവിഹിതത്തിലും കേരള ജനതയുടെ പ്രതിശീർഷ വരുമാനത്തിലും വർധനവ് കാണാം. പക്ഷെ, അതോടൊപ്പം സാമ്പത്തിക അസമത്വവും കേരളത്തിൽ വർധിച്ചുവരുന്നതായി അഭിപ്രായങ്ങളുമുണ്ട്', എന്ന് ഡി ധനുരാജ് പറഞ്ഞു.

കേരളത്തിന്റെ നിലവിലെ സമ്പദ്വ്യവസ്ഥ, രാഷ്ട്രീയാന്തരീക്ഷം, ഉയർന്നുവരുന്ന ജീവിതശൈലി രോഗങ്ങൾ എന്നിവ കേരള ബജറ്റിനെയും സംസ്ഥാനത്തിന്റെ വികസനത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്നീ വിഷയങ്ങൾ ദ്വിദിന ചർച്ചയിൽ വിശകലനം ചെയ്യും. അക്കാദമിക് മേഖലയിൽ നിന്നുള്ളവരും, വിദ്യാർത്ഥികളും, ബിസിനസ്സ് സംരംഭകരും ഉൾപ്പെടെ 70 ഓളം പേർ ഇന്നത്തെ ചർച്ചയിൽ പങ്കെടുത്തു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP