Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാപ്പ് കേരളത്തിൽ നിർമ്മിച്ച് നൽകുന്ന ഭവനങ്ങളുടെ താക്കോൽദാന കർമ്മം ഏപ്രിൽ 4-ന് റാന്നിയിൽ

മാപ്പ് കേരളത്തിൽ നിർമ്മിച്ച് നൽകുന്ന ഭവനങ്ങളുടെ താക്കോൽദാന കർമ്മം ഏപ്രിൽ 4-ന് റാന്നിയിൽ

ജോയിച്ചൻ പുതുക്കുളം

ഫിലാഡൽഫിയ: ജീവകാരുണ്യ പ്രവർത്തന രംഗത്ത് വ്യത്യസ്തതയാർന്ന പ്രവർത്തന ശൈലികൾകൊണ്ട് ജനമനസ്സുകളിൽ എന്നും മുന്നിട്ടു നിൽക്കുന്ന ഫിലാഡെൽഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ മലയാളീ അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (MAP) ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ശോഭയാർന്ന ഏടുകളിലേക്ക് ഇതാ ഒരു സുവർണ്ണ നിമിഷം കൂടി കടന്നുവരുന്നു . ..

2108 ൽ അന്നത്തെ പ്രസിഡന്റായിരുന്ന അനു സ്‌കറിയായുടെ നേതൃത്വത്തിലുള്ള ഭരണസമിതിയിലെ കമ്മറ്റിയിൽ എടുത്ത തീരുമാനപ്രകാരം, കേരളത്തിലുണ്ടായ പ്രളയക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് വീടുകൾ വച്ച് നൽകുക എന്ന വാഗ്ദാനം ഇതാ അതിന്റെ പൂർണ്ണതയിൽ എത്തി നിൽക്കുന്നു .

പ്രളയക്കെടുതി നാശം വിതച്ച റാന്നിയിലെ 2 ഭവന രഹിതർക്ക് മാപ്പ് നിർമ്മിച്ച് നൽകുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ഭവനങ്ങളുടെ താക്കോൽ ദാന കർമ്മം 2019 ഏപ്രിൽ 04 ന് വ്യാഴാഴ്ച രാവിലെ 9 മണിക്ക് റാന്നിയിൽവച്ചു വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു. കേരള രാഷ്ട്രീയസാമൂഹികസാംസ്‌കാരികകലാ രംഗങ്ങളിലെ പ്രമുഖർ ഈ ധന്യനിമിഷങ്ങളിൽ പങ്കാളികളാകും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ചെറിയാൻ കോശി (പ്രസിഡന്റ്) : 201 286 9169 , യോഹന്നാൻ ശങ്കരത്തിൽ (ബിൽഡിങ് കമ്മറ്റി ചെയർമാൻ) : 944 761 4941 , അനു സ്‌കറിയാ (ചാരിറ്റി ചെയർമാൻ) : 267 496 2443 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP