Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ ബിജെപിയുടെ പ്രവർത്തകൻ തന്നെ; അതിൽ അഭിമാനിക്കുന്നു; കോൺഗ്രസിൽ ചേർന്നുവെന്നത് തെറ്റായ പ്രചരണം; തരൂരിനെ കണ്ടത് കേസിന് നൽകിയ പിന്തുണയിൽ നന്ദി പറയാൻ മാത്രം; നിലവിലെ ശ്രദ്ധ ക്രിക്കറ്റിൽ മാത്രം; ശശി തരൂരിൽ നിന്ന് അംഗത്വമെടുത്ത് കോൺഗ്രസിൽ ചേർന്ന വാർത്തയെ തള്ളി പറഞ്ഞ് ക്രിക്കറ്റ് താരത്തിന്റെ ട്വിറ്റർ സന്ദേശം; വിവാദമാക്കുന്നത് തീർത്തും സ്വകാര്യ സന്ദർശനം; തെരഞ്ഞെടുപ്പിൽ കുമ്മനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും ശ്രീശാന്ത്

ഞാൻ ബിജെപിയുടെ പ്രവർത്തകൻ തന്നെ; അതിൽ അഭിമാനിക്കുന്നു; കോൺഗ്രസിൽ ചേർന്നുവെന്നത് തെറ്റായ പ്രചരണം; തരൂരിനെ കണ്ടത് കേസിന് നൽകിയ പിന്തുണയിൽ നന്ദി പറയാൻ മാത്രം; നിലവിലെ ശ്രദ്ധ ക്രിക്കറ്റിൽ മാത്രം; ശശി തരൂരിൽ നിന്ന് അംഗത്വമെടുത്ത് കോൺഗ്രസിൽ ചേർന്ന വാർത്തയെ തള്ളി പറഞ്ഞ് ക്രിക്കറ്റ് താരത്തിന്റെ ട്വിറ്റർ സന്ദേശം; വിവാദമാക്കുന്നത് തീർത്തും സ്വകാര്യ സന്ദർശനം; തെരഞ്ഞെടുപ്പിൽ കുമ്മനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും ശ്രീശാന്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസിൽ ചേർന്നെന്ന പ്രചരണം തെറ്റെന്ന് വിശദീകരിച്ച് ട്വിറ്ററിൽ ശ്രീശാന്ത്. താൻ ബിജെപി പ്രവർത്തകനാണെന്നും ബിജെപി കുടുംബത്തിനൊപ്പമാണ് മനസ്സെന്നും ശ്രീശാന്ത് ട്വിറ്ററിൽ പറയുന്നു. ബിജെപിക്കൊപ്പമാണെന്ന് വിശദീകരിക്കുന്ന ശ്രീശാന്ത് താൻ തിരുവനന്തപുരത്ത് ശശി തരൂരിനെ കണ്ടത് സ്വാകാര്യമായാണെന്നും പറയുന്നു. കഷ്ടകാല സമയത്ത് കൂടെ നിന്നതിന് നന്ദി അറിയിക്കാനാണ് പോയത്. അതിന് അർത്ഥം കോൺഗ്രസിൽ ചേർന്നെന്നല്ലെന്നും ശ്രീശാന്ത് വിശദീകരിക്കുന്നു. തിരുവനന്തപുരത്ത് തന്റെ പിന്തുണ ബിജെപി നേതാവ് കുമ്മനം രാജശേഖരനാണെന്നാണ് ശ്രീശാന്ത് വിശദീകരിക്കുന്നത്. തിരുവനന്തപുരത്ത് സ്വകാര്യ ചടങ്ങിനെത്തിയ ശ്രീശാന്ത് ശശി തരൂരിനെ കണ്ടത് വിവാദമായിരുന്നു. തരൂരിന്റെ വീട്ടിലെത്തിയ ശ്രീശാന്തിനെ തരൂർ കോൺഗ്രസ് ഷാൾ അണിയിച്ചിരുന്നു. ഇതിനെ കോൺഗ്രസിലേക്ക് ശ്രീശാന്ത് എത്തിയതിന് തെളിവായി കോൺഗ്രസുകാർ പ്രചരിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ശ്രീശാന്തിന്റെ ട്വീറ്റ്.

ഐപിഎൽ ഒത്തുകളി വിവാദത്തെതുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയ ആജീവാനന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെ ശ്രീശാന്ത് തരൂരുമായി കൂടിക്കാഴ്ച നടത്തിയത് കോൺഗ്രസിലേക്ക് ചേക്കേറാനാണ് എന്ന തരത്തിൽ ചില മലയാള ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതിനെതിരെ ശ്രീശാന്തിന്റെ സഹോദരൻ ദീപു ശാന്തും രൂക്ഷമായി പ്രതികരിച്ചിരുന്നു.

ഇത്തരം വ്യാജ വാർത്തകൾ പടച്ചു വിട്ട് എന്തിനാണ് ഇനിയും തങ്ങളെ ദ്രോഹിക്കുന്നതെന്നു ദീപു ശാന്ത് പ്രതികരിച്ചു. ഈസ്റ്റ് കോസ്റ്റ് ഡെയ്ലിയോടായിരുന്നു ദീപുവിന്റെ പ്രതികരണം. ഇതിനു പിന്നാലെയാണ് ശ്രീശാന്തും വാർത്തയ്ക്കെതിരെ രംഗത്തെത്തിയത്. കൂടാതെ തനിക്ക് സജീവ രാഷ്ട്രീയത്തിലിറങ്ങാൻ ഉദ്ദേശമില്ലെന്നും കൂടുതൽ ശ്രദ്ധ സ്‌പോർട്‌സിലേക്കാണ് നൽകുന്നതെന്നും ശ്രീശാന്ത് വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രചരണത്തിരക്കിലായിരുന്ന ശശി തരൂരിനെ ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു അദ്ദേഹത്തിന്റെ വസതിയിലെത്തി ശ്രീശാന്ത് നന്ദി അറിയിച്ചത്. പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന വ്യക്തിയാണ് തരൂർ എന്ന് താരം വ്യക്തമാക്കി.ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് ശേഷം താൻ ആദ്യമായി കാണുന്ന വ്യക്തിയാണ് ശശിതരൂർ. വ്യക്തി എന്ന നിലയിലും എംപിയെന്ന നിലയിലും തരൂരിനോട് ആദരവും ബഹുമാനവുമുണ്ട്.തനിക്ക് ബിസിസിഐ വിലക്ക് ഏർപ്പെടുത്തിയപ്പോൾ തന്റെ നിരപരാധിത്വം ബോധ്യപ്പെടുകയും വിഷയം പാർലമെന്റിൽ ഉന്നയിച്ചത് ശശിതരൂരാണ്. ക്രിക്കറ്റിൽ നിന്നുള്ള വിലക്ക് നീക്കാനും അദ്ദേഹം ബിസിസിഐയോട് ആവശ്യപ്പെട്ടു.

താൻ ഏറെ പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ അദ്ദേഹം തനിക്കൊപ്പം നിന്നു. അതിനുള്ള നന്ദി പറയാനാണ് ഇപ്പോൾ ഞാൻ അദ്ദേഹത്തിന് അരികിൽ എത്തിയതെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു.മധുരപലഹാരങ്ങളുമായാണ് ശ്രീശാന്ത് തരൂരിനെ കാണാൻ എത്തിയത്. വീട്ടിലെത്തിയ ശ്രീശാന്തിനെ തരൂർ ഷാൾ അണിയിച്ചു സ്വീകരിച്ചു. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയോട് തരൂർ ഫോണിലൂടെ സംസാരിക്കുകയും ചെയ്തു.

നിയമസഭ തിരഞ്ഞെടുപ്പിൽ സിറ്റിംങ് എംഎൽഎയായ വി എസ് ശിവകുമാറിനെതിരെയായിരുന്നു ബിജെപി ടിക്കറ്റിൽ ശ്രീശാന്ത് മത്സരിച്ചത്. എൽഡിഎഫിലെ ആന്റണി രാജുവിനെ പരാജയപ്പെടുത്തി 10902 വോട്ടിന് ശിവകുമാർ ജയിച്ചപ്പോൾ ശ്രീശാന്തിന് 34764 വോട്ടായിരുന്നു ശ്രീശാന്തിന് ലഭിച്ചത്.അതേസമയം ബിസിസിഐയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നും മുപ്പത്തിയാറ് വയസായെങ്കിലും ക്രിക്കറ്റ് കളത്തിൽ തിരിച്ചെത്താനാകുമെന്നാണ് മലയാളികളുടെ പ്രിയ താരത്തിന്റെ പ്രതീക്ഷ.

ടെന്നീസ് താരം ലിയാൻഡർ പേസിന് 42-ാം വയസിൽ ഗ്രാൻഡ് സ്ലാം ജേതാവാകാമെങ്കിൽ തനിക്ക് 36-ാം വയസിൽ ക്രിക്കറ്റ് കളിക്കാനാകുമെന്ന് എസ് ശ്രീശാന്ത് സുപ്രീംകോടി വിധിക്ക് ശേഷം വാർത്താ ഏജൻസിയായ പിടിഐയോട് വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP